Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിജയം, ഈ താരദാമ്പത്യങ്ങള്‍
മലയാളസിനിമയില്‍ തകര്‍ന്നടിയുന്ന താരദാമ്പത്യങ്ങള്‍ ധാരാളം. എന്നാല്‍ ഇതിന് അപവാദമായ താരദാമ്പത്യങ്ങളുമുണ്ട്.
സന്തോഷത്തോടെ ജീവിയ്ക്കുന്ന ഇത്തരം താരദമ്പതിമാരെക്കുറിച്ച് അറിയൂ. സിനിമിയിലെ ദാമ്പത്യങ്ങള്‍ നില നില്‍ക്കില്ലെന്ന വാദത്തെ പൊളിച്ചെഴുതുന്ന താരദാമ്പത്യങ്ങള്‍.

ജയറാം-പാര്‍വതി
ഇതില്‍ ആദ്യം എടുത്തു പറയേണ്ടുന്ന പേര് ജയറാം-പാര്‍വതി ദമ്പതിമാരുടേതാണ്. സിനിമിയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് അശ്വതിയെന്ന പാര്‍വ്വതി ജയറാമിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. പിന്നീട് തിരശീലയില്‍ നിന്നും പിന്മാറി കുടുംബിനിയും രണ്ടു കുട്ടികളുടെ അമ്മയുമായി ഇവര്‍ ഒതുങ്ങിക്കൂടി.

ദിലീപ്-മഞ്ജു വാര്യര്‍
ഇതുപോലെ മലയാളസിനിമയിലെ നായികാവസന്തം തിരച്ചുകൊണ്ടു വന്ന നടിയെന്ന പേരു കേട്ട മഞ്ജു വാര്യരും താരദാമ്പത്യം വിജയിക്കുമെന്നു തെളിയിച്ച നടിയാണ്. തിരശീലയില്‍ ജ്വലിച്ചുയര്‍ന്ന സമയത്താണ് ഇവര്‍ അത്രയൊന്നും പ്രശസ്തനല്ലാതിരുന്ന ദിലീപിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ദിലീപിന് ഇതിന്റ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യവുമായി ഇവര്‍ ജീവിക്കുന്നു.

ബിജു മേനോന്-സംയുക്ത വര്‍മ
ഇതുപോലെ സന്തോഷകരമായ താരദാമ്പത്യത്തിന് ഉദാഹരണമാണ് ബിജു മേനോന്-സംയുക്ത വര്‍മ എന്നിവര്‍. തൃശൂര്‍ സ്വദേശികളായ ഇരുവരും ധാരാളം ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനിയിച്ചിട്ടുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം സംയുക്ത വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു.

പൂര്‍ണിമ, ഇന്ദ്രജിത്ത്
പൂര്‍ണിമ, ഇന്ദ്രജിത്ത് ദമ്പതിമാര്‍ ആരോഗ്യകരമായ താരദാമ്പത്യത്തിന്റെ മറ്റൊരു ഉദാഹരണം. പൂര്‍ണിമ സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായിരുന്ന സമയത്താണ് അഭിനയലോകത്തേക്ക് കാലൂന്നിയിട്ടു മാത്രമുണ്ടായിരുന്ന ഇന്ദ്രജിത്തിനെ പ്രണയിച്ചു വിവാഹം ചെയ്തത്. വിവാഹശേഷമാണ് തിരക്കുള്ള നടനായി ഇന്ദ്രജിത്ത് മാറിയത്. പൂര്‍ണിമയും സിനിമയിലല്ലെങ്കിലും മിനിസ്ക്രീനില്‍ ഇപ്പോഴും സജീവമാണ്.



Click it and Unblock the Notifications
