Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കമന്റടിയല്ലാ, ഇഷ്ടം

ഉദാഹരണമായി നിങ്ങളുടെ പരിചയത്തിലെ ഒരു പുരുഷന് നിങ്ങളുടെ ഡ്രസിനെപ്പറ്റിയോ മേക്കപ്പിനെ പറ്റിയോ തമാശയ്ക്കെന്തെങ്കിലും പറഞ്ഞെന്നിരിക്കും. ഇതിന് കാരണം എപ്പോഴും നെഗറ്റീവായിരിക്കണമെന്നില്ല. നിന്നെ ഞാന് ശ്രദ്ധിക്കുന്നു എന്നു പറയാതെ പറയുകയായിരിക്കും ഈ കമന്റടിയിലൂടെ ചെയ്യുന്നത്. ചിലപ്പോഴെങ്കിലും നിങ്ങളുടെ കോപം കാണാനുള്ള ഇഷ്ടമായിരിക്കും ഇത്തരം കമന്റടികള്ക്ക് ഒരു കാരണം.
സ്ത്രീകള്ക്ക് പൊതുവെയുള്ളൊരു ചീത്തപ്പേരാണ് വായാടികള്, പരദൂഷണം പറച്ചിലുകാര് തുടങ്ങിയവ. ഇത്തരം ആരോപണങ്ങള് കൂടുതല് ഉന്നയിക്കുന്നത് പുരുഷന്മാര് തന്നെയായിരിക്കും. എന്നാല് ഇക്കാര്യത്തില് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് ഇതെക്കുറിച്ചു പഠനം തന്നെ നടത്തിയിട്ടുള്ള വിദഗ്ധര് അഭിപ്രായപ്പെടുന്നത്.
പരദൂഷണം, ഗോസിപ്പ് തുടങ്ങിയ കാര്യങ്ങളില് പുരുഷന്മാരും പിന്നോക്കമല്ല. ഇത് പക്ഷേ പലപ്പോഴും രഹസ്യമായിട്ടായിരിക്കും ചെയ്യുകയെന്നു മാത്രം. പറയുന്നത് പരദൂഷണമാണെന്ന പേരു കൊടുക്കാനും ഇവര് തയ്യാറാകില്ല.
സംസാരത്തിന്റെ കാര്യവും ഇതുതന്നെ. പൊതുവെ മിതഭാഷികളെന്ന് അഭിപ്രായമുണ്ടെങ്കിലും ധാരാളം സംസാരിക്കുന്ന പുരുഷന്മാരും ധാരാളം. എന്നാല് ഇത്തരം കാര്യങ്ങള് തുറന്നു സമ്മതിക്കാന് ഇവര് തയ്യാറാകില്ല. തങ്ങള് സ്ത്രീകളെപ്പോയെയല്ലാ, ഗൗരവമുള്ള കാര്യങ്ങളാണ് സംസാരിക്കുന്നതെന്നു പറയുകയും ചെയ്യും.
പുരുഷന്മാര് സെക്സിന്, അത് സംസാരത്തിലാണെങ്കിലും പ്രവൃത്തിയിലാണെങ്കിലും, മുന്ഗണന കൊടുക്കുന്നവരാണെന്നത് പൊതുവെയുള്ള കാഴ്ചപ്പാട്. ഇതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം പുരുഷഹോര്മോണായ ടെസ്റ്റോസ്റ്റിറോണാണ് ഇതിന് കാരണം.
അര, മുക്കാല് മണിക്കൂര് ഇടവേളയില് ഈ ഹോര്മോണ് പുരുഷശരീരത്തില് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ലൈംഗിക താല്പര്യങ്ങള്ക്ക് കാരണവും ഇതുതന്നെയാണ്.



Click it and Unblock the Notifications
