Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
നളപാചകവും ഭീമസേനനും
സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പൊതുസ്വാഭാവങ്ങളേറെ. ഇരുവര്ക്കും പരസ്പരമറിയാത്ത ചില സ്വഭാവങ്ങളുമുണ്ടായിരിക്കും. പുരുഷനെക്കുറിച്ച് സ്ത്രീകള്ക്കറിയാത്ത ചില സ്വഭാവങ്ങള് നോക്കൂ.

പാചകം സ്ത്രീപക്ഷമാണെന്നാണ് പൊതുവെയുള്ളൊരു ചിന്താഗതി. തന്റെ ഭര്ത്താവ്, അല്ലെങ്കില് അച്ഛന്, അതുമല്ലെങ്കില് സഹോദരന് പാചകം ഇഷ്ടമല്ലാ, അറിയില്ല എന്നിങ്ങനെയുള്ള ചിന്തകളുള്ളവരുണ്ട്. ഇവരിലാരെങ്കിലും ഒറ്റയ്ക്കാക്കി എവിടെയെങ്കിലും പോകാന് എതിരു പറയുന്ന സ്ത്രീകള് നിരത്തുന്ന പ്രധാന കാരണവും ഇതു തന്നെയാണ്. പാചകം പുരുഷന് വഴങ്ങില്ലെന്നും ചില സ്ത്രീകള് കരുതും. എന്നാല് തെറ്റിപ്പോയി.
പാചകം ഇഷ്ടമുള്ള, ആസ്വദിച്ചു ചെയ്യുന്ന ഒരു വലിയ വിഭാഗം പുരുഷന്മാരുണ്ട്. നളപാചകം എന്നു കേട്ടിട്ടില്ലേ. പുരാണങ്ങള് വരെ വിശദീകരിക്കുന്നുണ്ട്, അസലായി പാചകം ചെയ്യുന്ന പുരുഷന്മാരെ. നളനു പുറമെ മഹാഭാരതത്തിലെ ഭീമനും വിരാടരാജാവിന്റെ കൊട്ടാരത്തില് വലലന് എന്ന പേരില് പാചകക്കാരനായാണ് കഴിഞ്ഞു കൂടിയിരുന്നത്. സ്ത്രീക്കൊപ്പമോ അല്ലെങ്കില് ഒരു പടിയോ മുന്പിലാണ് പാചകത്തില് പുരുഷന്റെ സ്ഥാനം. പ്രധാന ഹോട്ടലുകളിലെ പാചകക്കാര് മിക്കവാറും പുരുഷകേസരിമാരായിരിക്കുമെന്നത് പുരുഷന്റെ പാചകകലയ്ക്ക് ഉദാഹരണം.
കൂടുതല് വികാരാധീനരാകുന്നതാര്. സംശയമെന്ത്, സ്ത്രീകള് തന്നെയെന്നായിരിക്കും പലരുടെയും മറുപടി. അതുപോലെ കരച്ചിലും. പെണ്ണുങ്ങളെപ്പോലെ പോലെ കരയുക എന്നൊരു പ്രയോഗം തന്നെയുണ്ട്. ഇത്തരം കരച്ചില് ബലഹീനതയായിട്ടാരിക്കും പുരുഷന്മാര് കരുതുന്നത്.
എന്നാല് സ്ത്രീകളേക്കാള് കൂടുതല് വികാരാധീനരാകുന്നത് പുരുഷന്മാരത്രെ. ഇവരിത് പുറത്തു കാണിക്കില്ലെന്നു മാത്രം. കാരണം ഇത്തരം വികാരങ്ങള് തുറന്നു കാണിക്കുന്നത് തങ്ങളുടെ വിലയിടിക്കുമെന്ന് മിക്കവാറും പുരുഷന്മാര് കരുതുന്നു.
സ്ത്രീകള് മനസിലുള്ള സങ്കടങ്ങള് കണ്ണുനീരിന്റെ രൂപത്തില് കഴുകിക്കളയുന്നവരാണ്. ഇതേ സങ്കടം പുരുഷനുണ്ടെങ്കിലും ഇത് പുറത്തേക്കു കാണിക്കില്ലെന്നു മാത്രം. ഉള്ളിലിത് ഒതുക്കിപ്പിടിക്കാനായിരിക്കും ഇവരുടെ ശ്രമം. പുരുഷന്മാര് പൊതുവെ മനക്കരുത്തുള്ളവരും സ്ത്രീകള് ദുര്ബലരുമാണെന്ന വാദമായിരിക്കും മിക്കവാറും ഇതിന് പുറകില്.



Click it and Unblock the Notifications
