Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
'ആരായിരുന്നു ആ സ്ത്രീ'?
ഭര്‍ത്താവിനൊപ്പം സുഹൃത്തായ സ്ത്രീയെക്കണ്ടാലും സംശയിക്കില്ല. അവരെക്കുറിച്ച് ചോദ്യം ചെയ്യില്ല. ഭാര്യക്കൊപ്പം ഓഫീസിലെ ആണ്‍സുഹൃത്തിനെ കണ്ടാലും മുഖം കറുപ്പിക്കില്ല. ഒളിഞ്ഞു നിന്ന് അവരെ വീക്ഷിക്കില്ല. അറിയാത്ത ആളാണെങ്കില്‍ വളച്ചു കെട്ടില്ലാതെ കാര്യങ്ങള്‍ തുറന്നു ചോദിക്കും. അല്ലാത്തവരോ ഒളിഞ്ഞും പാത്തും ഓരോന്നു കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും.

ഭാര്യയെ കുറിച്ച് കരുതലുള്ള ഭര്‍ത്താവ് ചെയ്യേണ്ടതെന്ത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഭാര്യയോട് ടാക്സി പിടിച്ചുവരൂ എന്ന് പറയുകയല്ലാ ചെയ്യുക. നേരെ മറിച്ച് താന്‍ വന്ന് കൊണ്ടുപോകുമെന്നു പറയുകയാണ് നല്ലത്. ഭര്‍ത്താവ് എന്തു ഭക്ഷണവും കഴിയ്ക്കുമെങ്കിലും ഇടയ്ക്കെങ്കിലും ഭര്‍ത്താവിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യയും തയ്യാറാവും, നല്ലൊരു ദാമ്പത്യത്തില്‍. കാരണം പരസ്പരമുള്ള കരുതല്‍ നല്ല ദാമ്പത്യത്തില്‍ പ്രധാനമാണ്.
വിശ്വാസമുള്ള പങ്കാളികളാണെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ പരസ്പരം ഒളിയും മറയും സൂക്ഷിക്കില്ല. എന്റെ പണം, നിന്റെ പണം എന്നൊരു വേര്‍തിരിവ് ഉണ്ടാവുകയുമില്ല. പരസ്പരം എടിഎം പിന് നമ്പറുകളും അക്കൗണ്ട് നമ്പറുകളും എല്ലാം അറിഞ്ഞിരിക്കും. ഭര്‍ത്താവിന്റെ പണം ഭാര്യയ്ക്കും ഭാര്യയുടെ പണം ഭര്‍ത്താവിനും കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുകയും ചെയ്യും. എന്തിന് എന്റെ പണമെടുത്തുവെന്നൊരു ചോദ്യം ഇവിടെ ഉണ്ടാവുകയില്ല.
പൊരുത്തമുള്ള പങ്കാളികള്‍ തീരുമാനങ്ങളും ഒരുമിച്ചാണ് എടുക്കുക. വീടു വാങ്ങിക്കുമ്പോഴും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും അവനവന്റെ ഇഷ്ടം മാത്രമല്ലാ, കണക്കിലെടുക്കുക. ഏതൊരു കാര്യത്തിലും പരസ്പര ഇഷ്ടം കണക്കിലെടുത്ത് തീരുമാനങ്ങളെടുക്കാന്‍ സാധിക്കണം.
നല്ല ദാമ്പത്യത്തില്‍ ഇരുവരും തുല്യരായിരിക്കും. ഞാന്‍ വലുത്, നീ ചെറുത് എന്ന തോന്നല്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല. പരസ്പര ബഹുമാനം വേണം. ഓരോരുത്തരുടേയും വ്യക്തിത്വത്തെ അംഗീകരിക്കാനും മാനിക്കാനും പഠിക്കണം. ഞാന്‍ പിടിച്ച മുയിലിന് മൂന്നു കൊമ്പെന്ന ന്യായം ദാമ്പത്യബന്ധത്തില്‍ ഗുണം ചെയ്യില്ല.



Click it and Unblock the Notifications
