Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നിങ്ങളുടെ ദാമ്പത്യം ആരോഗ്യകരമാണോ?
വിവാഹം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ചു കഴിഞ്ഞുവെന്ന കാരണം കൊണ്ടുമാത്രം ഒരു ദാമ്പത്യബന്ധവും ആരോഗ്യകരമാണെന്ന് പറയാനാവില്ല. ദാമ്പത്യത്തിന് ശക്തമായ അടിത്തറ നല്കുന്ന പല കാര്യങ്ങളുമുണ്ട്. സ്നേഹം, വിശ്വാസം, പിന്തുണ എന്നിവ ഇതില്‍ ചിലതു മാത്രം.

ഞങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാണ്, ആരോഗ്യകരമാണ് എന്നു പറയണമെങ്കില്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകണം.
വിവാഹം കഴിഞ്ഞാല്‍ വീടും ഉത്തരവാദിത്വവുമായി ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ തളച്ചിടുന്നവരുണ്ട്. വിവാഹത്തോടെ പൊതുസമൂഹത്തില്‍ നിന്നും സൗഹൃദക്കൂട്ടങ്ങളില്‍ നിന്നും പിന്വലിയുന്നവരുമുണ്ട്. ഇതിന് ചിലപ്പോള്‍ പരാതി പറയുന്ന പങ്കാളിയും കാരണമായേക്കാം. ഈ പ്രശ്നമില്ലാതെ വിവാഹശേഷവും സൗഹൃദം സൂക്ഷിക്കുകയും അവനവന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ വിവാഹം ആരോഗ്യകരമാണെന്നു പറയാം. കാരണം പങ്കാളിക്ക് മനസില്ലാതെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കില്ല.
വിവാഹശേഷവും കൂട്ടുകാരുമായുള്ള ബന്ധം അതേപടി നിലനിര്‍ത്തുകയാണെങ്കില്‍, ഇരു കൂട്ടര്‍ക്കും പൊതുവായിട്ടുള്ളതു കൂടാതെ പ്രത്യേകം ചങ്ങാതിമാരുണ്ടെങ്കില്‍, ഈ സൗഹൃദം അതേപടി മറുപങ്കാളി അംഗീകരിക്കുകയാണെങ്കില്‍, ഇതെല്ലാം നല്ല ദാമ്പത്യത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. പരസ്പരം അംഗീകരിക്കുന്ന ദമ്പതിമാര്‍ക്കിടയിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കൂ.
ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ തനിയെ അവരുടെ കൂട്ടുകാര്‍ ഡിന്നറിന് വിളിക്കുകയാണെന്നിരിക്കട്ടെ, നല്ല ദാമ്പത്യത്തില്‍ പങ്കാളിയെ ഒറ്റയ്ക്കിട്ട് പോകാന്‍ മറ്റേയാള്‍ക്ക് തോന്നില്ല, ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളിലൊഴികെ. ഇങ്ങനെ പോകുകയാണെങ്കില്‍ തന്നെ അധികം വൈകാതെ തിരിച്ചെത്തുകയും ചെയ്യും. അല്ലെങ്കില്‍ ഒരുമിച്ചു പോകാമെന്ന നിര്‍ദേശം വയ്ക്കുകയെങ്കിലും ചെയ്യും. ഒരാളെ ഒറ്റയ്ക്കിട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും നല്ല ദാമ്പത്യത്തിന്റെ ലക്ഷണമല്ല.
നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ അക്കമിട്ടു പറയാവുന്ന ഒന്നാണ് വിശ്വാസം. അവിശ്വാസത്തിന്റെ വകഭേദങ്ങളിലൊന്നാണ് സംശയം. പങ്കാളിയെ വിശ്വാസമുണ്ടെങ്കില്‍ അതുമതി.



Click it and Unblock the Notifications
