Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മാതൃത്വം ആയുധമാക്കരുത്

പ്രസവമെന്ന മഹത്തായ കര്‍മം സ്ത്രീക്ക് അവകാശപ്പെട്ടതാണ്. എന്നുവച്ച് പിത്വത്വത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് മനസിലാക്കുക. എന്റെ കുഞ്ഞ് എന്ന അവകാശത്തോടെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കാന്‍ പുരുഷനുള്ള അവകാശത്തേയും അംഗീകരിക്കുക. കുഞ്ഞിന്റെ കാര്യത്തില്‍ അമ്മയോളം തന്നെ അവകാശം അച്ഛനുമുണ്ട് എന്ന് എപ്പോഴും ഒാര്‍ക്കുകയും വേണം.
പുരുഷത്വത്തെ ചോദ്യം ചെയ്യുന്നത് ഒരാണും സഹിക്കില്ല. നിങ്ങളെക്കൊണ്ട് ഇതേ ആവൂ എന്നൊരു പ്രസ്താവന പലപ്പോഴും പുരുഷന്മാരെ കുത്തിനോവിക്കും. ഇത് അപകര്‍ഷതാബോധത്തിന് വഴിയൊരുക്കും. സ്വന്തം ആത്മവിശ്വാസം നഷ്ടപ്പെടുവാനും കാരണമായേക്കും.
ഇതിന് പകരം ഭര്‍ത്താവിനെ കഴിവുകളെ അംഗീകരിക്കുകയും ഇത് തുറന്നു സമ്മതിക്കുകയും ചെയ്തു നോക്കൂ. കൂടുതല്‍ ആത്മവിശ്വാസത്തോടെ, ഉത്സാഹത്തോടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പുരുഷനാകും.
സ്വന്തം ഇഷ്ടങ്ങള്‍ക്കൊപ്പം മറുഭാഗത്തെ ഇഷ്ടങ്ങളും അറിയാനും അംഗീകരിക്കാനും ഭാര്യ തയ്യാറാകണം. എനിക്കിഷ്ടമുള്ള ഭക്ഷണം, എനിക്കിഷ്ടമുള്ള സീരിയില്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമാകാതെ ഭര്‍ത്താവിന്റെ ഇഷ്ടവും കണക്കിലെടുക്കാന്‍ സാധിക്കണം.
ഭാര്യാ ഭര്‍തൃ സൗഹൃദമാണ് കുടുംബാന്തരീക്ഷം ഊഷ്മളമാക്കുന്നത്. ഇത് വരും തലമുറയുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുമെന്ന കാര്യം ഇരുവരും എപ്പോഴും ഓര്‍ക്കുകയും വേണം.



Click it and Unblock the Notifications
