Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആണിന്റെ മനസും അറിയൂ

സ്ത്രീയെ എങ്ങിനെ മാനിക്കണം, സ്ത്രീയെ എങ്ങനെ മനസിലാക്കണം എന്നിങ്ങനെ നീണ്ടുപോകും ഈ പട്ടിക. ഇവിടെ മനപൂര്‍വമല്ലെങ്കിലും തഴയപ്പെടുന്നത് പുരുഷനാണ്. അവനുമുണ്ട് ഒരു ഹൃദയം, വികാരവിചാരങ്ങള്‍.
പുരുഷനെ എപ്പോഴും ഒരു ഭാരംതാങ്ങിയായാണ് കണക്കാക്കാറ്. ഉത്തരവാദിത്വങ്ങളും സമ്മര്‍ദങ്ങളും നടുവൊടിക്കുമ്പോഴും തളരാതെ അവന് നിന്നുകൊള്ളണമെന്നതാണ് വ്യവസ്ഥ. സങ്കടം കൂടി കണ്ണു നിറഞ്ഞാല്‍ പെണ്ണുങ്ങളെപ്പോലെ കരയുന്നുവെന്ന ദുഷ്പേരും.
ഭാര്യയെ മനസിലാക്കേണ്ട ഉത്തരവാദിത്വം ഭര്‍ത്താവിനുണ്ട്. ഇതുപോലെ തിരിച്ചും.
ഭര്‍ത്താവിനെ എപ്പോഴും കുറ്റപ്പെടുത്തുന്ന പ്രവണത പല ഭാര്യമാര്ക്കുമുണ്ട്. ഇതില്‍ നിന്നു മാറി ഭര്‍ത്താവിന്റെ നല്ല ഗുണങ്ങളിലേക്ക് കണ്ണൊന്നു പായിച്ചു നോക്കൂ. മനസു തുറന്ന് ഒന്ന് അഭിനന്ദിക്കാനും മടിക്കേണ്ട . ഇത് പര്സപര ബന്ധത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കും.
ചിലപ്പോള്‍ ഓഫിസിലെ ടെന്ഷനുമായാവും ഭര്‍ത്താവ് വന്നുചേരുക. വാതില്‍ തുറക്കുമ്പോഴേക്കും വീര്‍ത്ത മുഖവുമായി ആവലാതികളുടേയും പരാതികളുടേയും കെട്ടഴിക്കാനായിരിക്കും പല ഭാര്യമാര്‍ക്കും ധൃതി.
അല്പം സാവകാശം കൊടുക്കുക. അങ്ങോട്ട് ആവലാതിപ്പെടുന്നതിന് പകരം ടെന്‍ഷന്റെ കാരണം ചോദിച്ചു നോക്കൂ. പരിഹാരം കാണാന്‍ പറ്റാത്ത പ്രശ്നമാണെങ്കിലും ഒരു ആശ്വാസവാക്ക് ഒരുപാട് ഗുണം ചെയ്യും.
സംസാരത്തിന്റെ കാര്യത്തില്‍ പലപ്പോഴും വാക്കുകള്‍ ചുരുക്കുന്നത് ഭര്‍ത്താവായിരിക്കും. ഇതിന് ചിലപ്പോള്‍ ഭാര്യ അവസരം കൊടുക്കുന്നില്ല എന്ന കാരണവുമുണ്ടാകും. അങ്ങോട്ടു പറയും പോലെ ഇങ്ങോട്ട് പറയാനുള്ള അവസരം നല്‍കുക. ഭര്‍ത്താവിനും പറയാനുണ്ടാകും, നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്.



Click it and Unblock the Notifications
