Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴുന്നുവോ?
ദാമ്പത്യബന്ധത്തില്‍, വിള്ളല്‍ വീണുവെന്നൊക്കെ വേണമെങ്കില്‍ അച്ചടി ഭാഷയില്‍ പറയാം. ഈ വിള്ളലിന്റെ തുടക്കം മനസിലാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നാണ് കണ്ടുപിടിക്കേണ്ടത്. എല്ലാറ്റിനുമെന്ന പോലെ ഇതിനുമുണ്ടാകും ചില ലക്ഷണങ്ങളും ലക്ഷണക്കേടുകളും.

പരസ്പരം സംശയിക്കുന്നത് ദാമ്പത്യത്തകര്‍ച്ചയുടെ ആദ്യലക്ഷണമാണ്. സ്നേഹത്തിനൊപ്പം പരസ്പര വിശ്വാസവും ദാമ്പത്യബന്ധത്തില്‍ പ്രധാനമാണ്. പങ്കാളിയുടെ ഫോണ്‍ ഒളിച്ചു പരിശോധിക്കുക, സംശയത്തിന്റെ പേരില്‍ ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ പരിശോധിക്കുക തുടങ്ങിയവ ഈ സംശയലക്ഷത്തിന്റെ ഭാഗം മാത്രം.
പങ്കാളികള്‍ തമ്മില്‍ ഒരുമിച്ചുള്ള അവസരങ്ങളില്‍ മറ്റെയാളെ അവഗണിച്ച് ഫോണിലോ കമ്പ്യൂട്ടറിലോ മുഴുകിയിരിക്കുന്നതും ബന്ധത്തിന്റെ തകര്‍ച്ചയുടെ ലക്ഷണം തന്നെയാണ്. പരസ്പരമുള്ള ആശയവിനിമയം നല്ലൊരു ബന്ധത്തിന്റെ അടിസ്ഥാനമാണ്. പരസ്പരമുള്ള അവഗണന ആര്‍ക്കും അത്ര സുഖമായി തോന്നുകയുമില്ല. ഇരുവര്‍ക്കും സ്വന്തമായി സ്വകാര്യത വേണം. എന്നാല്‍ ഇത് ഒരുമിച്ചുള്ള സമയം കവര്ന്നാകരുത്.
ഭാര്യയാണെങ്കിലും ഭര്ത്താവണെങ്കിലും ഒറ്റയ്ക്ക് യാത്ര പോവുക, ഒറ്റയ്ക്ക് ഹോബി കണ്ടെത്തുക തുടങ്ങിയവയും നല്ല ബന്ധത്തിന്റെ അടിസ്ഥാനം കളയും. ബന്ധങ്ങള്‍ വഷളാകുമെന്നതിന്റെ ഉദാഹരണമാണിത്.



Click it and Unblock the Notifications
