Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രണയത്തിന്റെ 'പുരുഷ'വശം

ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം പ്രണയത്തിലൂടെ ജീവിതത്തില്‍ ഒരാള്‍, ഒരു കൂട്ട് എന്നൊരു തോന്നലുണ്ടാകും. ഒറ്റയ്ക്കുള്ള ജീവിതം പല പുരുഷന്മാര്ക്കും നരകതുല്യമായിരിക്കും. പ്രത്യേകിച്ച് അന്യനാട്ടില്‍ ജോലിക്കു വന്ന് തനിയെ ജീവിക്കേണ്ടി വരുമ്പോള്‍. കൂട്ടുകാരുണ്ടെങ്കിലും ഒരു സ്ത്രീയുടെ കുറവ് കുറവായിത്തന്നെ അനുഭവപ്പെടും.
പ്രണയത്തിലൂടെ വിവാഹം സ്വപ്നം കാണുന്ന പുരുഷനാണെങ്കില്‍ നല്ല ഭക്ഷണമെന്ന ഒരു സ്വാര്‍ത്ഥത കൂടിയുണ്ടാകും. ഹോട്ടലിലെ ഭക്ഷണം കഴിച്ചു മടുക്കുന്ന ഒരാള്‍ക്ക് വീട്ടില്‍ ഭക്ഷണം ലഭിക്കാനുള്ള വഴിയായിരിക്കും ഒരു പെണ്‍കുട്ടി. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കാത്തു നില്ക്കാനൊരാള്.
വിവാഹം ഒരു പുരുഷനെ ഉത്തരവാദിത്വമുള്ളവനാക്കുമെന്ന് പറയും. ഇത്രയില്ലെങ്കിലും പ്രണയത്തിനും പുരുഷനെ ഒരു പരിധി വരെ ചുമതലാബോധമുള്ളവനാക്കി മാറ്റാന്‍ സാധിക്കും. തന്നെ ആശ്രയിച്ച് ഒരു പെണ്‍കുട്ടിയുണ്ടെന്ന തോന്നലാണ് ഇതിന് പിന്നില്‍. അവളുടെ ഉത്തരവാദിത്വം തന്റെ ചുമതലയാക്കി എടുക്കാന്‍ പുരുഷന് തയ്യാറാകും.
പ്രണയിക്കുന്ന പുരുഷന് മാനസികമായ അടുപ്പമുണ്ടാകുന്നത് സ്വാഭാവികം. തന്റെ കാര്യങ്ങളും ചിന്തകളും തുറന്നു പറയുവാന്‍ ഒരാള്‍ എന്ന തോന്നല്‍ പുരുഷനുണ്ടാകും.
പ്രണയം പുരുഷന്മാരില് ഈഗോ ഉണ്ടാക്കുമെന്ന് പറയും. തനിക്കും തന്റേതു മാത്രമായ ഒരാള്‍ എന്ന തോന്നലുണ്ടാകും. പ്രണയിക്കാനും പ്രണയിക്കപ്പെടാനും യോഗ്യനാണെന്ന ചിന്തയും ഈ ഈഗോയ്ക്കു പുറകിലുണ്ടാകും.
അടുത്ത പേജില്‍



Click it and Unblock the Notifications
