Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ബന്ധം തകര്‍ക്കും ക്ലാസിക് മിസ്റ്റേക്സ്

ചതിയ്ക്കുന്നതും ചതി പറ്റുന്നതും ഏതു ബന്ധത്തിന്റേയും വേരറുക്കുന്ന ഒന്നാണെന്നു പറയാം. ചതിച്ച ഒരാളുടെ കൂടെ തുടര്‍ന്നു പോകാന്‍ ചതി പറ്റിയ ആള്‍ക്ക് തോന്നാതിരിക്കുന്നത് സ്വാഭാവികം മാത്രം. ഇത് അറിയാതെ പറ്റുന്ന തെറ്റെന്ന ഗണത്തില്‍ പെടുത്തി തള്ളിക്കളയാനാവില്ല. ചതിക്കുന്നത് പലപ്പോഴും അറിഞ്ഞു ചെയ്യുന്ന തെറ്റു തന്നെയായിരിക്കും.
ഒരു ബന്ധത്തില്‍ പരസ്പര അടുപ്പം വളരെ പ്രധാനം. ഇത് പ്രത്യേകിച്ചും അറേഞ്ച്ഡ് മാര്യേജിന്റെ കാര്യത്തില്‍. വിവാഹം എന്ന കണ്ണിയില്‍ കൊരുത്തുവെന്ന കാരണത്താല്‍ മാത്രം ഒരുമിച്ചു ജീവിക്കുന്നവര്‍ എത്രകാലം ഇത്തരമൊരു ജീവിതം സഹിക്കും. ജീവിതകാലം മുഴുവന്‍ അടുപ്പമില്ലാതെ ജീവിക്കുന്നവരുമുണ്ടാകും. ഇതിനെ പക്ഷെ ജീവിക്കുന്നു എന്നു പറയാന്‍ ബുദ്ധിമുട്ടായിരിക്കും. ഇതും ഒരു ജീവിതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.
പരസ്പര അടുപ്പത്തിന് വളരെ പ്രധാനമാണ് ആശയവിനിമയം. മനസു തുറന്നുള്ള സംസാരം മനസുകള്‍ തമ്മിലുള്ള അടുപ്പത്തിന് വളരെ പ്രധാനമാണ്. ശരിയായ ആശയവിനിമയമില്ലാത്തതിന്റെ പേരില്‍ തകര്‍ന്നു പോകുന്ന ധാരാളം ബന്ധങ്ങളുണ്ട്.
ആശയവിനിമയത്തിലുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഒരാള്‍ മറ്റൊരാള്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുന്നത്. കാര്യമായ എന്തെങ്കിലുമൊന്നു പറയുമ്പോള്‍ പങ്കാളി ഇത് ശ്രദ്ധിക്കുന്നില്ലെന്ന തോന്നല്‍ മതി ചില ബന്ധങ്ങളുടെ വേരറുക്കാന്‍. തനിക്ക് അര്‍ഹമായി ശ്രദ്ധയും പരിഗണനയും തരുന്നില്ലെന്ന തോന്നല്‍ മിക്കവാറും പേരുടെ മനസില്‍ പ്രശ്നങ്ങളുണ്ടാക്കും.
ഏതു ബന്ധമാണെങ്കിലും പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് പരിഹാരം കണ്ടെത്തേണ്ടത് പ്രധാനം. പ്രശ്നങ്ങള്‍ തുറന്നു പറയാതെ ഉള്ളില്‍ സൂക്ഷിക്കുന്നതാണ് പല ബന്ധങ്ങളിലും പറ്റുന്ന വലിയ അബദ്ധം. ചിലപ്പോള്‍ നിങ്ങളുടെ പ്രശ്നം പങ്കാളിക്ക് പറയാതെ മനസിലാക്കാന്‍ പറ്റിയെന്നു വരില്ല. തുറന്നു പറഞ്ഞാല്‍ ഇത് ഒരുപക്ഷേ പരിഹരിക്കാനുമായേക്കും. ഇതും ആശയവിനിമയത്തിന്റെ ഒരു അപര്യാപ്തതയെന്ന് വേണമെങ്കില്‍ പറയാം.
അടുത്ത പേജില്‍



Click it and Unblock the Notifications
