Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രണയത്തെ തിരിച്ചു വിളിക്കാം

ആദ്യമായി അകല്‍ച്ചക്കുള്ള കാരണം കണ്ടുപിടിക്കണം. ഇതറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പം. നിങ്ങളുടെ ഭാഗത്തു നിന്നുള്ള തെറ്റാണ് ഇതിന് കാരണമെങ്കില്‍ ഈ തെറ്റു പരിഹരിച്ച് മുന്നോട്ടു പോകാവുന്നതേയുള്ളൂ. വലിയ തെറ്റാണെങ്കില്‍ ഗേള്‍ഫ്രണ്ടിനോട് ക്ഷമ പറയാനും മടിക്കേണ്ട.
ഗേള്‍ഫ്രണ്ട് തനിക്ക് എത്രത്തോളം പ്രധാനിയാണെന്ന് പറഞ്ഞു മനസിലാക്കുക. അവളില്ലാതെ ജീവിക്കാനാവില്ലെന്ന ആത്മാര്‍ത്ഥമായ ഓര്‍മപ്പെടുത്തല്‍ ഉണ്ടാകണം.
കാമുകിയോട് ദേഷ്യപ്പെടുന്നത് ഒരിക്കലും ഒരു പരിഹാര മാര്‍ഗമല്ല. ഇത് അവളെ കൂടുതല്‍ അകറ്റാനേ ഉപകരിക്കൂ. ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണം. സ്വന്തം ഭാഗത്താണ് തെറ്റെങ്കില്‍ സ്വയം തിരുത്തുക. ഗേള്‍ഫ്രണ്ടിന്റെ ഭാഗത്താണ് തെറ്റെങ്കില്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക. കേള്‍ക്കാന്‍ അവള് തയ്യാറല്ലെങ്കില്‍ വീണ്ടും അതാവര്‍ത്തിച്ച് രംഗം വഷളാക്കേണ്ട.
നിങ്ങളുടെ സ്നേഹം ഗേള്‍ഫ്രണ്ടിനെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണം. ഈ സ്നേഹം നഷ്ടപ്പെടുത്തുന്നത് വലിയ നഷ്ടമാകുമെന്ന തോന്നല്‍ അവള്‍ക്കുണ്ടാവുകയും വേണം.
എന്തു കൊണ്ടാണ് ഗേള്‍ഫ്രണ്ട് നിങ്ങളില്‍ നിന്ന് അകന്നു പോകാനുള്ള കാരണമെന്നു കണ്ടെത്തിയാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും. തെറ്റ് ആരുടെ ഭാഗത്താണെന്ന് തിരിച്ചറിയാനും സാധിക്കും. കാമുകിയുടെ ഭാഗത്താണ് തെറ്റെങ്കില്‍ ഇത് ക്ഷമിച്ചു കൊടുക്കുക. പ്രശ്നത്തിന് ക്ഷമയിലൂടെ പരിഹാരം കണ്ടെത്താനും സഹായിക്കും.
മുന്‍ പേജില്‍



Click it and Unblock the Notifications
