Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അമ്മക്കുട്ടിയെന്നു വിളിക്കരുത്, സഹിക്കില്ല
അമ്മക്കുട്ടിയായി വളരുന്ന പുരുഷന്മാരുണ്ട്. ഇത് ചിലപ്പോള്‍ ഗുണവും മറ്റു ചിലപ്പോള്‍ ദോഷവും വരുത്തി വയ്ക്കും. എന്നാല്‍ നീയൊരു അമ്മക്കുട്ടിയാണ് എന്ന പ്രസ്താവന മിക്കവാറും ആണുങ്ങള് അഭിമാനമായി കാണാറില്ലെന്നതാണ് വാസ്തവം. സ്വന്തം വ്യക്തിത്വത്തെ ഇടിച്ചു താഴ്ത്തുന്നതായേ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ക്കു തോന്നൂ.
അഭിമാനക്ഷതം ആരും, പ്രത്യേകിച്ച് ആണുങ്ങള് സഹിക്കില്ല. മമ്മ ബോയ് ആയ പുരുഷനാണെങ്കില്‍ പോലും ഇക്കാര്യം ആരെങ്കിലും പറയുന്നത് സഹിച്ചെന്നു വരില്ല. കുട്ടിയായി തന്നെ കൂട്ടുകാരി കാണുന്നു എന്നൊരു തോന്നലായിരിക്കും അവര്‍ക്കുണ്ടാവുക.
മറ്റു സ്ത്രീകളെ കാണിച്ചു കൊടുത്ത് ബോയ്ഫ്രണ്ടിനോട് അഭിപ്രായം തേടുന്ന സ്ത്രീകളുണ്ട്. ഇത്തരം സംസാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതെക്കുറിച്ചു പറഞ്ഞ് മുഷിയാനുള്ള സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ച് സ്വന്തം പുരുഷന് മറ്റൊരു സ്ത്രീയെ പുകഴ്ത്തിപ്പറയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നത് ഭൂരിഭാഗം സ്ത്രീകള്‍ക്കു ഇഷ്ടമല്ലെന്ന സത്യം മുന്നിലുള്ളപ്പോള്‍.
കാമുകന്റെ കൂട്ടുകാരെ കുറ്റം പറയുന്ന ശീലവും നല്ലതല്ല. കാരണം സൗഹൃദത്തിനും സുഹൃത്തുക്കള്‍ക്കും പുരുഷന്മാര് ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ്. സ്വന്തം സുഹൃത്തിനെ കുറ്റം പറയുന്നത് അവര്‍ സഹിച്ചെന്നു വരില്ല. ഇത് ചിലപ്പോള്‍ കാമുകിയോട് വെറുപ്പു തോന്നുന്നതിന് കാരണമാവുകയും ചെയ്യും.
ഏതു ബന്ധമാണെങ്കിലും നല്ല രീതിയില്‍ പോകണമെങ്കില്‍ സഹനവും ക്ഷമയും നിയന്ത്രണവും അത്യാവശ്യമാണ്. അത് വാക്കിലാണെങ്കിലും പ്രവൃത്തിയിലാണെങ്കിലും.
മുന്‍ പേജില്‍
ബോയ്ഫ്രണ്ടിനോട് പറയരുതാത്ത ചിലത്



Click it and Unblock the Notifications
