Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
വൈകാരിക ക്ഷോഭം അടക്കുക

ഇരുവരും തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ആരെങ്കിലും ഒരു കൂട്ടര് നിശബ്ദമായിരിക്കുന്നതായിരിക്കും നല്ലത്. മറ്റേയാളുടെ കോപവും താനെ ശമിച്ചോളും. പരസ്പരം തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ രംഗവും ബന്ധവും കൂടുതല്‍ വഷളാവുകയേയുള്ളൂ.
നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ അവിടെ നിന്നും പോയി തനിച്ചിരിക്കുകയോ നടക്കുകയോ ചെയ്യുക. അല്പനേരം ഒറ്റയ്ക്കിരുന്നാലോ അല്ലെങ്കില്‍ ഏതെങ്കിലും തിരക്കുകള്‍ക്കുള്ളില്‍ നടന്നാലോ മനസ് ശാന്തമാകും.
പാട്ടു കേള്‍ക്കുകയോ അല്പനേരം കണ്ണടച്ചിരിക്കുകയോ ചെയ്യാം. ഒറ്റയ്ക്കിരിക്കുന്നതായിരിക്കും ചിലര്‍ക്ക് വൈകാരികക്ഷോഭം അടക്കാനുള്ള വഴി. മറ്റു ചിലര്‍ക്കാവട്ടെ, തിരക്കുകകളില്‍ പെടുന്നതും. ഇതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാം. ദേഷ്യമടങ്ങാതെ പങ്കാളിയ്ക്കടുത്തേക്കു പോകരുത്.
നിങ്ങളുടെ ഗേള്‍ഫ്രണ്ടില്‍ നിന്നും അനാവശ്യമായ ദേഷ്യവും പ്രതികരണവുമുണ്ടായാല് അല്പനേരം അവളെ തനിയെ വിടുക. പിന്നീട് ചെന്നുകണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കാം.
ദേഷ്യത്തിലും കോപത്തിനുമല്ലാ, മറിച്ച് ക്ഷമയ്ക്കാണ് കൂടുതല്‍ വിലയെന്ന് മനസിനെ പറഞ്ഞ് മനസിലാക്കുക. മറുഭാഗത്തു നിന്ന് എന്തൊക്കെ മോശമായ പ്രതികരണമുണ്ടായാലും തന്റെ മാന്യത കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പിക്കുക.
ക്ഷമയും കാര്യങ്ങള്‍ മനസിലാക്കാനുള്ള മനസും മറ്റെന്തിനേക്കാളും ഒരു ബന്ധം കാത്തുസൂക്ഷിക്കാന്‍ ഗുണം ചെയ്യുമെന്ന് അറിയുക.



Click it and Unblock the Notifications
