Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സൗന്ദര്യപ്പിണക്കം വഴി തെറ്റാതിരിക്കാന്‍..

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരുമിച്ചിരുന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. അവസാനം ഇത് ഡൈവോഴ്സ് വരെയെത്തി എന്നു പലരുടെ കാര്യത്തിലും നാം പറഞ്ഞു കേള്‍ക്കാറുമുണ്ട്. ഒരു ജീവിതത്തെ ഇരു കരകളിലാക്കി നിര്‍ത്തുന്ന ഇത്തരം തെറ്റുകളെക്കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നതു നല്ലതല്ലേ.
ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു പ്രധാന കാര്യം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വഴക്കിലേക്ക് ഒരിക്കലും മൂന്നാമതൊരാളെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. മിക്കവാറും പിണക്കങ്ങള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് അല്പസമയം സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ.
ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണം ഈഗോയാണ്. ആദ്യം ഭര്‍ത്താവ് മിണ്ടട്ടെ, അല്ലെങ്കില്‍ ഭാര്യ മിണ്ടട്ടേ എന്ന ഈഗോ വേണ്ട. ചെറിയൊരു വിട്ടുവീഴ്ച ചിലപ്പോള്‍ വലിയ ഫലം തന്നുവെന്നു വരും. പിണക്കമവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുക.
താനാണ് വലുത് എന്ന ചിന്ത വേണ്ട. അത് സ്ത്രീയായാലും പുരുഷനായാലും. ഇരുകൂട്ടര്‍ക്കും അവരുടേതായ പ്രത്യേകതകളും സ്വഭാവ സവിശേഷതകളുമുണ്ട്. ഇരു കൂട്ടരും ഇത് അംഗീകരിച്ച് പ്രവര്‍ത്തിച്ചാല്‍ വഴക്കുകള്‍ ഒഴിവാക്കാന്‍ കഴിയും.



Click it and Unblock the Notifications
