Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയെ ഭയക്കുന്നുവോ പുരുഷന്?

സ്ത്രീകളാണ് പുരുഷനെ ഭയക്കുന്നതും ഭയക്കേണ്ടതുമെന്ന് പഴമക്കാര്‍. എന്നാല്‍ ഇപ്പോള്‍ ഇത്തരം ചിന്താഗതികള്‍ തന്നെ മാറിപ്പോയെന്നു പറയാം. പുരുഷനെ ഭയക്കുന്ന സ്ത്രീകളുണ്ടാകാം. പുരുഷന് ഭയക്കുന്ന സ്ത്രീകളുമുണ്ടാകാം. ഇത്തരം പെണ്പേടികള്ക്കു പിന്നില്‍ പല കാരണങ്ങളുമുണ്ടാകും.
സ്ത്രീയുടെ കണ്ണുനീരാണ് സ്ത്രീയെ പുരുഷന് ഭയക്കുന്നതിന്റെ ഒരു പ്രധാന കാരണം. കണ്ണുനീര് പല പുരുഷന്മാരെയും തളര്‍ത്തിക്കളയും. സ്ത്രീയുടെ കണ്ണീരിനു മുന്പില് ചിലപ്പോഴെങ്കിലും ഇഷ്ടമില്ലെങ്കിലും കീഴ്്പ്പെടേണ്ടി വരും.
ഉത്തരവാദിത്വങ്ങള്‍ എപ്പോഴും ഓര്‍മിപ്പിക്കുന്നത് ചില സ്ത്രീകളുടെ സ്വഭാവമാണ്. ഇത്തരം സ്ത്രീ സ്വഭാവത്തേയും പുരുഷന് ഭയക്കും. പ്രത്യേകിച്ചും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന പുരുഷന്മാരാണെങ്കില്. ഉത്തരവാദിത്വങ്ങളെപ്പറ്റി കൂടുതല്‍ ഉത്കണ്ഠപ്പെടുക സ്ത്രീകളാണ്.
ആത്മവിശ്വാസമില്ലാത്ത പുരുഷനും സ്ത്രീയെ ഭയക്കും. പ്രത്യേകിച്ച് തനതായ ഒരു വ്യക്തിത്വമുള്ള സ്ത്രീയെ. ഇത്തരം സ്ത്രീകളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള ആത്മവിശ്വാസക്കുറവു തന്നെയാണ് ഇൗ ഭയത്തിന് പിന്നില്‍.
സ്ത്രീയുടെ സൗന്ദര്യത്തേയും കഴിവുകളേയും ഭയക്കുന്ന ചില പുരുഷന്മാരുമുണ്ട്.അതിസുന്ദരിയായ ഭാര്യയെ വേണ്ടെന്നു പറയുന്ന ധാരാളം പുരുഷ സുഹൃത്തുക്കളെ കാണാം. ഒരുമിച്ചു പോകുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധ തന്റെ ഭാര്യയില്‍ പതിയരുതെന്നുന്ന സ്വാര്‍ത്ഥതയും കുറച്ചൊക്കെ ഇത്തരം സൗന്ദര്യപ്പേടിക്കു കാരണമാകും. ചിലപ്പോള്‍ അപകര്‍ഷതാബോധവും ഇത്തരം സ്ത്രീപ്പേടികളുണ്ടാക്കും.
അടുത്ത പേജില്‍



Click it and Unblock the Notifications
