Latest Updates
-
നവരാത്രി മൂന്നാം നാൾ: അടുക്കളയിൽ വാസ്തു നോക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്, ഒപ്പം സുരക്ഷാ ടിപ്പുകളും -
ഡൽഹിയിൽ കനത്ത മഴയും കാറ്റും: റെഡ് അലർട്ട് പ്രഖ്യാപിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു; യാത്രക്കാർ ശ്രദ്ധിക്കുക! -
വാടകവീടാണോ? നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ പരീക്ഷിക്കൂ -
നവരാത്രി പൂജാമുറി: ഐശ്വര്യത്തിനായി ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഫ്ലാറ്റുകാർക്കും അനുയോജ്യം! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുവോ? 'മാസ്ക്നെ' തടയാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
40 ദിവസത്തിൽ 15 കിലോ കുറഞ്ഞു! ഡയറ്റിംഗല്ല, ഇഷിത ദത്തയുടെ ഭാരം കുറയാൻ കാരണം ഇതായിരുന്നു -
കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നവരാത്രി ആഘോഷങ്ങൾക്കിടയിൽ ജാഗ്രത വേണം -
ഒക്ടോബർ 12 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം
സീന്‍ രണ്ട്: സിനിമാ തിയേറ്റര്‍
ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നിന്നും പൊടുന്നനേ ഒരു തര്‍ക്കം -ഇത്തവണ നീയാണ് ടിക്കറ്റെടുക്കേണ്ടത്. കഴിഞ്ഞ തവണ സ്പൈഡര്മാന് കാണാന്‍ പോയത് ഓര്‍ക്കുന്നുണ്ടോ അന്ന് എന്റെ കാശാണ് പൊടിഞ്ഞത്. പറയുന്നത് ഭര്‍ത്താവ്.
ഉടനടി ഭാര്യ ബാഗ് തുറന്ന് ടിക്കറ്റിന് വേണ്ട പണം നല്‍കിക്കൊണ്ട്... പക്ഷേ അന്ന് പോപ്കോണിനും ജ്യൂസിനും പണം കൊടുത്തത് ഞാനാണ് അത് ഓര്‍ക്കുന്നുണ്ടോ? ഓര്‍ക്കുന്നില്ലെന്ന അര്‍ത്ഥത്തില്‍ ഭര്‍ത്താവ് ചുമലുകളിളക്കുന്നു. അതിഷ്ടപ്പെടാതെ ഭാര്യ... ഇത് പ്രകാശ്-ലത ഒന്നര വര്‍ഷം മുമ്പാണിവരുടെ വിവാഹം കഴിഞ്ഞത്.
ഇതാണ് മെട്രോ നഗരങ്ങളിലെ ഉദ്യോഗസ്ഥ ദമ്പതികളില്‍ മിക്കവരുടെയും അവസ്ഥ. വരവിനും ചെലവിനും വരച്ചുവെച്ച കണക്കുകള്‍. പരസ്പരം കണക്കുപറഞ്ഞ് ഒരേ കൂരയ്ക്കുകീഴില്‍ രണ്ടുമനസ്സായി കഴിയുന്നവര്‍.
പണമെന്നാല്‍ അധികാരമാണ്. ഇപ്പോള്‍ ആ അധികാരം ഒരാളില്‍ നിന്നുമാറി രണ്ടുപേരിലുമായി കേന്ദ്രീകരിയ്ക്കപ്പെടാന് തുടങ്ങിയിരിക്കുന്നു- ഡോക്ടര്‍ മധുമതി പറയുന്നു. ദന്പതികളില് രണ്ടുപേരും ജോലി ചെയ്യുകയും സമ്പാദിയ്ക്കുകയും ചെയ്യുന്നു പക്ഷേ സ്വന്തം വരുമാനത്തിന്മേലുള്ള സ്വന്തം നിയന്ത്രണം വിട്ടുകൊടുക്കാന്‍ ആരും തയ്യാറല്ല. പണത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ തന്റെ അധികാരം നഷ്ടപ്പെടുമെന്ന് ഇരുവരും ഭയക്കുന്നു.
പണ്ടത്തെ സ്ത്രീകള്‍ക്ക് പണത്തിന്റെ കാര്യമായാലും മറ്റെന്തെങ്കിലുമായാലും ഭര്‍ത്താവിന്റെ തീരുമാനമായിരുന്നു സ്വന്തം തീരുമാനവും. എന്നാല്‍ ഇന്നത്തെ സ്ത്രീകള്‍ തങ്ങള്‍ സമ്പാദിക്കുന്ന പണം എങ്ങനെ ഏതുവഴിയ്ക്ക് ചെലവാക്കണമെന്ന് തീരുമാനിയ്ക്കുകയും അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.
പണത്തിന്റെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്കുപോലും ആരും തയ്യാറാകുന്നില്ല. പണവുമായി ബന്ധപ്പെട്ട അധികാരപ്രശ്നങ്ങളും വിശ്വാസക്കുറവും പല ബന്ധങ്ങളും ശിഥിലമാകാന്‍ ഇടയാകുന്നു- അവര്‍ ചൂണ്ടിക്കാട്ടുന്നു.



Click it and Unblock the Notifications
