Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
എല്ലാ ദിവസവും ചോറ് കഴിച്ച് മടുത്തവര്‍ക്ക് ഇനി തക്കാളിച്ചോറ്
തക്കാളി ചോറ് കഴിച്ചിട്ടുണ്ടോ? ദിവസവും ചോറ് കഴിച്ച്
മടുത്തവര്‍ക്ക് ഇനി അല്പം തക്കാളിച്ചോറ് തയ്യാറാക്കി നോക്കാം. പക്ഷേ
നല്ല കിടിലന്‍ സ്വാദില്‍ ഈ തക്കാളിച്ചോറ്
എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. പലപ്പോഴും പ്രിയപ്പെട്ട ഈ
വിഭവം തയ്യാറാക്കാന്‍ പലര്‍ക്കും അത്ര എളുപ്പം സാധിച്ചെന്ന് വരില്ല.
അരി വെന്ത് പോയത് പോലും പലപ്പോഴും ചോറിനെ പ്രശ്നത്തിലാക്കുന്നു.
വീട്ടില്‍ ടൊമാറ്റോ റൈസ് തയ്യാറാക്കുമ്പോള്‍ നാം എന്തൊക്കെയാണ്
ചെയ്യേണ്ട കാര്യങ്ങളെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* ബസുനതി റൈസ്- മൂന്ന് കപ്പ്
* തക്കാളി ചെറുതായി അരിഞ്ഞത് - 3-4 എണ്ണം
* ഉള്ളി - 1
* കറിവേപ്പില - രണ്ട് തണ്ട്
* കടുക് - അരടീസ്പൂണ്‍
* കറുവപ്പട്ട - ഒരു കഷ്ണം
* ഗ്രാമ്പൂ - 3 എണ്ണം
* പെരുംജീരകം - അരടീസ്പൂണ്‍
* ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍
* വെളുത്തുള്ളി - ചെറുതായി അരിഞ്ഞത്
* മഞ്ഞള്‍പ്പൊടി - അര ടീസപൂണ്‍
* മുളക് പൊടി - ഒരു ടീസ്പൂണ്‍
* എണ്ണ- രണ്ട് ടീസ്പൂണ്‍
* ഉപ്പ് - പാകത്തിന്
* മല്ലിയില - ഒരു പിടി
തയ്യാറാക്കുന്ന വിധം:
* ഒരു പാന്‍ എടുത്ത് അതില്‍ ആദ്യം തന്നെ കടുക് പൊട്ടിച്ചതിന് ശേഷം
ഇതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയെല്ലാം നല്ലതുപോലെ
വഴറ്റിയെടുക്കണം
* ഉള്ളി ചേര്‍ത്ത് വഴറ്റിയ ശേഷം ഇതിലേക്ക് കറിവേപ്പില, ഇഞ്ചി,
വെളുത്തുള്ളി എ്ന്നിവയും ചേര്‍ത്ത് വഴറ്റിയെടുക്കണം
* പിന്നീട് ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ത്ത്
നല്ലതുപോലെ ഇളക്കണം
* പിന്നീട് തക്കാളി നല്ലതുപോലെ അല്പം വെള്ളത്തില്‍ മിക്സിയില്‍
അടിച്ചെടുക്കണം
* പിന്നീട് ഉപ്പും അതിലേക്ക് തക്കാളി പേസ്റ്റും ചേര്‍ത്ത് ചട്ടിയില്‍
വഴറ്റിയെടുക്കാം. ഇതിലേക്ക് പച്ച മണം മാറിയതിന് ശേഷം 8 മിനിറ്റോളം
വേവിച്ചെടുക്കാം
* പിന്നീട് ഇതിലേക്ക് വേവിച്ച ചോറ് ചേര്‍ത്ത് നല്ലതുപോലെ മിക്സ്
ചെയ്യുക
* ശേഷം മല്ലിയില ചേര്‍ത്ത് ഇളക്കി കഴിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
