Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടൊമാറ്റോ ദാല്‍ കറി
പരിപ്പ് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പരിപ്പും തക്കാളിയും ചേര്‍ത്ത് ചപ്പാത്തിക്കൊരു കറി തയ്യാറാക്കിയാലോ.
ഈ ടൊമാറ്റോ-ദാല്‍ കറി പരീക്ഷിച്ചു നോക്കൂ. അല്പം എരിവുള്ള കറിയാണ് ഇത്. മഞ്ഞ പരിപ്പിനു പകരം ചുവന്ന നിറത്തിലുള്ള പരിപ്പാണ് ഈ കറിയ്ക്ക് ഉപയോഗിക്കുന്നത്.

ചുവന്ന പരിപ്പ്-അരക്കപ്പ്
സവാള-1
ക്യാരറ്റ്-1
തക്കാളി-4
തേങ്ങ-അരക്കപ്പ്
പച്ചമുളക്-4
വെളുത്തുള്ളി-4
ഇഞ്ചി-1 കഷ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
കായപ്പൊടി-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കറിവേപ്പില
ഒരു പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ക്യാരറ്റ് എ്ന്നിവ ചേര്‍ത്തിളക്കണം. ഉപ്പും എല്ലാ മസാലപ്പൊടികളും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
മുകളിലെ മിശ്രിതം മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം. ഇത് വഴറ്റിയ ശേഷം കഴുകി വച്ചിരിക്കുന്ന ചുവന്ന പരിപ്പു ചേര്‍ത്ത് ഇളക്കണം. കറിവേപ്പിലയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം.
തേങ്ങ അല്പം വെള്ളം ചേര്‍ത്തരച്ച് വേവിച്ച പരിപ്പു കറിയിലേക്കു ചേര്‍ത്തിളക്കുക. ഇത് ഒന്നു രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം.
മേമ്പൊടി
പരിപ്പ് വല്ലാതെ വെന്തുടയാതിരിക്കാന് ശ്രദ്ധിക്കണം. വേണമെങ്കില്‍ കടുകിനൊപ്പം ചുവന്ന മുളകു കൂടി പൊട്ടിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
