Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്വാദേറും തക്കാളിക്കുറുമ
ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് തക്കാളി. പല ഭക്ഷണസാധനങ്ങളുടേയും അടിസ്ഥാന ചേരുവകളിലൊന്നാണ് തക്കാളി. തക്കാളി കൊണ്ട് പലതരം കറികളും ഉണ്ടാക്കാം.
ഇതാ, ഈ തക്കാളി കുറുമ ഒന്നു പരീക്ഷിച്ചു നോക്കൂ. പുളിയും എരിവുമുള്ള ഇത് ഉണ്ടാക്കാനും എളുപ്പം.

തക്കാളി-4
സവാള-1
പച്ചമുളക്-2
ഇഞ്ചി- 1 കഷ്ണം
വെളുത്തുള്ളി-5
മഞ്ഞള്‍പ്പൊടി-അര ടീ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീ സ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
നാളികേരം-2 ടേബിള്‍ സ്പൂണ്‍ (ചിരകിയത്)
കശുവണ്ടിപ്പരിപ്പ്-8
കറിവേപ്പില
ഉപ്പ്
എണ്ണ
നാളികേരം, കശുവണ്ടിപ്പരിപ്പ്, ജീരകം, പെരുഞ്ചീരകം എ്ന്നിവ ചേര്‍ത്തരച്ച് പേസ്റ്റാക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതില്‍ കടുകു പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ക്കണം.
ഈ കൂട്ടിലേക്ക് സവാള ചേര്‍ത്തിളക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു ചേര്‍ക്കണം. ഇതിലേക്ക് അല്പം കഴിയുമ്പോള്‍ തക്കാളിയും മസാലപ്പൊടികളും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി വേവിക്കണം.
തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ ഇതിലേക്ക് രണ്ടു കപ്പു വെള്ളവും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം അല്പനേരം കൂടി വേവിയക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന മസാലക്കൂട്ട് ചേര്‍്ത്ത് ഇളക്കണം.
അല്പം കഴിഞ്ഞ് വാങ്ങി വയ്ക്കാം.
ചോറിനൊപ്പം കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.
മേമ്പൊടി
നല്ലപോലെ പഴുത്ത തക്കാളിയാണ് ഇതിന് ഉപയോഗിക്കേണ്ടത്. എരിവു കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് പച്ചമുളകോ മുളകുപൊടിയോ കൂടുതല്‍ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
