Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ഡിന്നറിന് സ്വീറ്റ് കോണ്‍ റൊട്ടി
സ്വീറ്റ് കോണ്‍ ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ്. ഇത് വേവിച്ചും വറുത്തും ചുട്ടുമെല്ലാം ഉപയോഗിക്കാം.
ഡിന്നറിന് വ്യത്യസ്തമായ ഒരു റൊട്ടി വിഭവമാണ് തയ്യാറാക്കാന്‍ ഉദ്ദേശിയ്ക്കുന്നതെങ്കില്‍ സ്വീറ്റ് കോണ്‍ റൊട്ടി തയ്യാറാക്കി നോക്കൂ,

മൈദ-2 കപ്പ്
സ്വീറ്റ് കോണ്‍-2 കപ്പ്
സവാള-1
ഉരുളക്കിഴങ്ങ്-1
മുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് അല്പനേരം വേവിയ്ക്കുക.
അല്പം കഴിയുമ്പോള്‍ സ്വീറ്റ് കോണ്‍ ചേര്‍ക്കാം. ഇതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കാം. വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്്ത്തിളക്കാം.
മൈദയില്‍ വെള്ളം ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കുക. അത് അല്പനേരം വയ്ക്കുക.
ഇതില്‍ നിന്നും ഒരു ഉരുള എടുത്ത് കൈ കൊണ്ട് അല്പം വൃത്താകൃതിയില്‍ പരത്തുക. ഇത് എണ്ണയോ നെയ്യോ പുരട്ടി പാനില്‍ വയ്ക്കുക. ഇതിനു നടുവിലായി സ്വീറ്റ് കോണ്‍ കൂട്ടു വയ്ക്കുക. ഇതിനു മുകളില്‍ മറ്റൊരു ഉരുളയെടുത്ത് പരത്തി വയ്ക്കുക. ഇരുറൊട്ടികളുടെ വശങ്ങളും കൂട്ടി യോജിപ്പിയ്ക്കുക.
ഇത് പാനില്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു ഇരുവശവും ചുട്ടെടുക്കണം.
ചൂടോടെ കഴിയ്ക്കാന്‍ സ്വീറ്റ് കോണ്‍ റൊട്ടി തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
