Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മുട്ടയും പാലും കൊണ്ട് ഒരു സ്പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്, കുട്ടികളുടെ പ്രിയ വിഭവം
വൈകുന്നേരങ്ങളില്‍ ചായയ്ക്ക് പലഹാരങ്ങളൊന്നും ഉണ്ടാക്കാന്‍ സമയമില്ലാത്ത അമ്മമാര്‍ക്ക് വേനലവധി വന്നാല്‍ ഉള്ളില്‍ ആധിയാണ്. കാരണം നാലുമണി ആയാല്‍ വീട്ടിലെ കുട്ടികള്‍ വിശക്കുന്നല്ലോ, വിശക്കുന്നല്ലോ എന്ന മുദ്രാവാക്യം വിളി തുടങ്ങും. എന്നും ബിസ്കറ്റും കേക്കും മറ്റ് ബേക്കറി പലഹാരങ്ങളും നല്‍കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലതാനും. അങ്ങനെയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ഒരു റെസിപ്പിയാണ് പങ്കുവെക്കാന്‍ പോകുന്നത്.

വെറും മൂന്ന് ചേരുവകള്‍ മാത്രം ആവശ്യമുള്ള ഈ പലഹാരം അഞ്ചുമിനിട്ട് പോലും വേണ്ട തയ്യാറാക്കാന്‍. ബ്രെഡും പാലും മുട്ടയും ആവശ്യമെങ്കില്‍ അല്‍പ്പം പഞ്ചസാരയും ഉണ്ടെങ്കില്‍ കുട്ടികളെ പാട്ടിലാക്കുന്ന ഒരസ്സല് ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാം. ഇതിന് ടോസ്റ്ററോ ഓവനോ ഒന്നും ആവശ്യമില്ല. സാധാരണ ദോശത്തട്ടില്‍ അടുപ്പില്‍ ഇത് തയ്യാക്കാവുന്നതാണ്. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ കുട്ടികള്‍ ഈ ബ്രെഡ് ടോസ്റ്റിന്റെ ആരാധകരാകും എന്ന കാര്യത്തില്‍ സംശയമി. മാത്രമല്ല, പാലും മുട്ടയും ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് അവരറിയാതെ തന്നെ ഇവ രണ്ടും വയറ്റിലെത്തിക്കാനുള്ള വഴി കൂടിയാണ് ഈ സ്പെഷ്യല്‍ ബ്രെഡ് ടോസ്റ്റ്.
ചേരുവകള്‍
*ബ്രെഡ് - എട്ട് എണ്ണം
*മുട്ട - രണ്ടെണ്ണം
*പാല് - അരക്കപ്പ്
*പഞ്ചസാര (ആവശ്യമെങ്കില്‍)- രണ്ട് ടേബിള്‍സ്പൂണ്‍
Also Read:വായില്‍ കപ്പലോടിക്കുന്ന റെസിപ്പി, ഹോട്ടലിലെ അതേ സ്വാദില്‍ ഗോബി മഞ്ചൂരിയന് ഡ്രൈ
തയ്യാറാക്കുന്ന വിധം
*ഒരു പരന്ന കുഴിയുള്ള പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്
നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.
*ഇതിലേക്ക പാലും പഞ്ചസാരയും ചേര്‍ത്ത് മൂന്നും നന്നായി യോജിക്കുന്ന
വിധത്തില്‍ ഇളക്കുക.
*ഇനി ഒരു ദോശത്തട്ടോ നോണ്‍സ്റ്റിക്ക് പാനോ അടുപ്പത്ത് വെച്ച്
ചൂടാക്കുക.
*തീ മീഡിയത്തിലേക്ക് കുറച്ച് ഓരോ ബ്രെഡും പാല്-മുട്ട മിശ്രിതത്തില്‍
മുക്കി പാനിലേക്ക് വെച്ച് മൊരിച്ചെടുക്കുക.
*തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
*വളരെ എളുപ്പത്തില്‍ ബ്രെഡ് ടോസ്റ്റ് തയ്യാര്‍.
Image Credit: the spruce eats, tempting treat
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
