Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വായില്‍ കപ്പലോടിക്കുന്ന റെസിപ്പി, ഹോട്ടലിലെ അതേ സ്വാദില്‍ ഗോബി മഞ്ചൂരിയന് ഡ്രൈ
വെജ് ഹോട്ടലുകളിലെ താരമാണ് ഗോബി മഞ്ചൂരിയന്. പേര് കൊണ്ടും ലുക്ക് കൊണ്ടും രുചി കൊണ്ടും ഗോബി മഞ്ചൂരിയനെ വെല്ലാന്‍ വെജില്‍ മാത്രമല്ല, നോണ്‍ വെജില്‍ പോലും ആരുമില്ല. ഗോബി മഞ്ചൂരിയന് ഡ്രൈ ആയി ഉടുത്തൊരുങ്ങി വന്നാല്‍ ചിക്കന്‍-65 വരെ തോറ്റുപോകും. ചപ്പാത്തിയുടെയും ഫ്രൈഡ് റൈസിന്റെയും ന്യൂഡില്‍സിന്റെയും അങ്ങനെ ആരുടെ കൂടെ വേണമെങ്കിലും ഗോബി മഞ്ചൂരിയന് പോകും. ഇനി ആരുമില്ലെങ്കിലും ഗോബി മഞ്ചൂരിയന് വെറുതെയങ്ങനെ കഴിക്കാനും സൂപ്പറാണ്. അപ്പോള്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഗോബി മഞ്ചൂരിയന് ഡ്രൈയുടെ റെസിപ്പി നോക്കാം.

ചേരുവകള്‍
- *കോളിഫ്ളവര്‍- ഒരു ചെറുത്
- *മൈദ- നാല് ടേബിള്‍സ്പൂണ്‍
- *കോണ്‍ഫ്ളോര്‍- ഒരു ടേബിള്‍സ്പൂണ്‍
- *മുളക് പൊടി- ഒരു ടീസ്പൂണ്‍
- *ഉപ്പ്
- *കുരുമുളക് പൊടി
- *ഇഞ്ചി അരിഞ്ഞത്- ഒരു ടീസ്പൂണ്‍
- *വെളുത്തുള്ളി അരിഞ്ഞത്- ഒരു ടീസ്പൂണ്‍
- *പച്ചമുളക് അരിഞ്ഞത്-ഒരു ടീസ്പൂണ്‍
- *സവാള അല്ലെങ്കില്‍ സ്പ്രിംഗ് ഓനിയന്‍ നുറുക്കിയത്-ഒരെണ്ണം
- *കാപ്സിക്കം നുറുക്കിയത്- രണ്ട് ടേബിള്‍സ്പൂണ്‍
- *സോയസോസ്, ചില്ലിസോസ്, റെഡ് ചില്ലി പേസറ്റ്, വിനാഗിരി
- *പഞ്ചസാര
- *വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
*കോളിഫ്ളവര്‍ വൃത്തിയാക്കി ചെറുതായി അടര്‍ത്തിയെടുക്കുക. ഇത്
തിളച്ച വെള്ളത്തിലേക്ക് ഇട്ട് 3-5 മിനിട്ട് വെക്കുക. ശേഷം വെള്ളം
പൂര്‍ണ്ണമായും ഊറ്റിക്കളയുക. വേണമെങ്കില്‍ ഒരു ഉണങ്ങിയ തുണിയിലിട്ട്
നനവ് തീര്‍ത്തും മാറ്റാം.
*ഇനി കോളിഫ്ളവര്‍ പൊരിക്കുന്നതിനുള്ള മാവ് തയ്യാറാക്കാം.
ഒരു വലിയ പാത്രത്തില്‍ മൈദയും ഉപ്പും കോണ്‍ഫ്ളോറും മുളക് പൊടിയും
കുരുമുളക് പൊടിയും ചേര്‍ത്ത് മിക്സ് ചെയ്യുക.
*വെള്ളം ചേര്‍ത്ത് ഇത് മാവാക്കിയെടുക്കണം. വെള്ളം അധികമാകുകയോ,
കുറഞ്ഞുപോകുകയോ ചെയ്യരുത്. കോളിഫ്ളവറില്‍ മാവ് പറ്റിപ്പിടിക്കുന്ന
രീതിയിലാകണം.
*ഇനി കോളിഫ്ളവര്‍ കഷ്ണങ്ങള്‍ മാവിലേക്ക് ഇട്ട് നന്നായി മിക്സ്
ചെയ്യുക.
അടുപ്പില്‍ ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, ചൂട്
പാകമാകുമ്പോള്‍ ഈ കോളിഫ്ളവര്‍ മുഴുവന്‍ വറുത്തെടുക്കുക.
*വറുത്തുകോരിയ കോളിഫ്ളവര്‍ എണ്ണ ഊറാനായി ഒരു കിച്ചണ്‍ ടിഷ്യൂവിലേക്ക്
മാറ്റുക.
*ഇനി മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ഒന്നര ടേബിള്‍സ്പൂണ്‍ എണ്ണ
ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത്
1-2 മിനിട്ട് ഇളക്കുക.
*ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും കാപ്സിക്കവും ചേര്‍ത്ത് 1-2
മിനിട്ട് ഇളക്കി വേവിക്കുക.
*ഇതിലേക്ക് അരടീസ്പൂണ്‍ സോയ സോസ് ചേര്‍ക്കുക.
ശേഷം ഒരു ടേബിള്‍സ്പൂണ്‍ ചില്ലി സോസ്, ചില്ലി പേസ്റ്റ്, ഒരു ടീസ്പൂണ്‍
വിനാഗിരി എന്നിവയും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. ചില്ലി
പേസ്റ്റിനായി മുളക്പൊടിയില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് പേസ്റ്റ്
ആക്കിയാല്‍ മതി. പൊടി നേരിട്ട് ചേര്‍ക്കാതിരിക്കുക.
*ഇതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.
*മിക്സ് ചെയ്തതിന് ശേഷം മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം കൂടി
ചേര്‍ക്കുക. ഈ വെള്ളം മസാലയില്‍ പിടിച്ച് നല്ലവണ്ണം വേവുന്നത് വരെ തീ
കുറച്ചുവെക്കുക.
സോസ് കട്ടിയായി തുടങ്ങുമ്പോള്‍ തരിയുള്ള കുരുമുളക് പൊടി ചേര്‍ത്ത് തീ
ഓഫ് ചെയ്യുക.
*സോസ് മിക്സ് രുചിപ്പ് നോക്കി, പുളി, മധുരം, എരിവ് എന്നിവയുടെ പാകം
പരിശോധിക്കുക. ആവശ്യമെങ്കില്‍ വിനാഗിരിയും ഉപ്പും, സോസും വീണ്ടും
ചേര്‍ത്ത് പാകത്തിലാക്കിയെടുക്കുക.
*വിളമ്പുന്നതിന് മുമ്പായി വറുത്തുവെച്ചിരിക്കുന്ന കോളിഫ്ളവര്‍ കൂടി
ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കുക.
*ഗോബി മഞ്ചൂരിയന് ഡ്രൈ തയ്യാര്‍.
Image Credit:Swathi's Recipes
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
