Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

തക്കാളിയും റവയും മാത്രം മതി: കിടിലന്‍ ദോശ

Tomato Rava Dosa Recipe In malayalam: ബ്രേക്ക് ഫാസ്റ്റ് എന്ത് വേണമെന്ന കണ്‍ഫ്യൂഷന്‍ ഇപ്പോഴുമുണ്ടോ? എന്നാല്‍ ഇനി അത്തരം കണ്‍ഫ്യൂഷന്റെ ആവശ്യമില്ല. കാരണം വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാവുന്ന റവ തക്കാളി ദോശയുടെ റെസിപ്പിയാണ് ഈ ലേഖനത്തില്‍ ഇന്നുള്ളത്. അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ദോശ. വെറും പത്ത് മിനിറ്റിനുള്ളില്‍ നല്ല കിടിലന്‍ റവ തക്കാളി ദോശ തയ്യാറാക്കാവുന്നതാണ്.

Special Dosa Recipe

ആവശ്യമായ ചേരുവകള്‍:
* വലിയ തക്കാളി - 2
* ഉണക്കമുളക് - 4
* ഇഞ്ചി - 1 ചെറിയ കഷണം
* റവ - 1 കപ്പ്
* ഗോതമ്പ് മാവ് - 1/4 കപ്പ്
* ഉപ്പ് - രുചിക്കാവശ്യം
* വെള്ളം - 1 കപ്പ്
* അപ്പക്കാരം- 1/4 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം:
* ആദ്യം മിക്സിയില്‍ തക്കാളി നല്ലതുപോലെ അരച്ചെടുക്കുക.. അതിലേക്ക് പാടിയായി ഇഞ്ചി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക.
* ഒരു കപ്പ് റവ, 1/4 കപ്പ് ഗോതമ്പ് മാവ്, ഉപ്പ്, 1 കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കണം.
* ശേഷം ഒരു പാത്രത്തില്‍ അരച്ച മാവ് ഒഴിച്ച് 10 മിനിറ്റ് അടച്ച് വെയ്ക്കണം.
* 10 മിനിറ്റ് കഴിഞ്ഞ്, മൂടി തുറന്ന്, അതില്‍ 1/4 ടീസ്പൂണ്‍ അപ്പക്കാരം ചേര്‍ക്കുക, വേണമെങ്കില്‍ അല്പം വെള്ളവും ഒഴിച്ച് നന്നായി ദോശ മാവ് പരുവത്തില്‍ കലക്കിയെടുക്കു
*പിന്നെ ദോശക്കല്ല് അടുപ്പില്‍ വെച്ച് ദോശമാവ് ഒഴിച്ച് നല്ല ചൂടുള്ള തക്കാളി റവ ദോശ ചുട്ടെടുക്കാം.

Image Courtesy: Chitra's Food Book

[ of 5 - Users]

English Summary

Here in this article we are discussing about how to make Tomato dosa recipe in malayalam. Take a look.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+