Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൂചിറവ ഉപ്പുമാവ്; ആഗ്രഹിക്കുന്നത് പോലെ തടി കുറക്കാം
അമിതവണ്ണം എന്നത് പലരേയും അസ്വസ്ഥമാക്കുന്നതാണ്. പലപ്പോഴും അതിന് വേണ്ട് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരിഹാരം കാണാന് സാധിക്കാത്തവര്ക്ക് ഇനി ചെറിയ ചില റെസിപ്പികള് പരീക്ഷിക്കാം. അമിതവണ്ണം നഷ്ടപ്പെട്ട് ആത്മവിശ്വാസം ഇല്ലാതായവര്ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള് നോക്കാം. ആരോഗ്യത്തിനും ആത്മവിശ്വാസവും വര്ദ്ധിപ്പിക്കാന് ഇനി വീട്ടില് തന്നെ തയ്യാറാക്കാവുന്ന നല്ല കിടിലന് ഉപ്പുമാവ് തയ്യാറാക്കാം.
ഗുണങ്ങളുടെ കാര്യത്തില് യാതൊരു വിധത്തിലും ടെന്ഷനടിക്കേണ്ടതും ഇല്ല. കാരണം സൂചി റവയില് അയേണ്, വിറ്റാമിന് ബി തുടങ്ങിയവയെല്ലാം ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. സ്ഥിരമായി സൂചി റവ കൊണ്ടുള്ള ഭക്ഷണങ്ങള് കഴിച്ച് തുടങ്ങിയാല് നിങ്ങള്ക്ക് ഈ മാറ്റം മനസ്സിലാക്കാന് സാധിക്കുന്നു. അതിനായി എന്തൊക്കെയാണ് ആവശ്യമുള്ളവ എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്:
സൂചിറവ - ഒരു കപ്പ്
വെളിച്ചെണ്ണ- ഒരു ചെറിയ സ്പൂണ്
ഇഞ്ചി - ഒരു ചെറിയ കഷ്ണം അരിഞ്ഞത്
പച്ചമുളക് - ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
വെളുത്തുള്ളി- അരിഞ്ഞത്
മല്ലിയില- അല്പം
കറിവേപ്പില -ഒരു തണ്ട്
സവാള- ഒന്ന് ചെറുതായി അരിഞ്ഞത്
ബീന്സ് - ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
കൂണ് -മൂന്ന് നാലെണ്ണം
ഉപ്പ്- പാകത്തിന്
വെള്ളം - അരക്കപ്പ്
തേങ്ങ ചിരകിയത് - അല്പം
തയ്യാറാക്കുന്ന വിധം:
സൂചിഗോതമ്പ് റവ അല്പം വെള്ളത്തില് കലര്ത്തി കുതിര്ത്തിന് ശേഷം
കഴുകി വൃത്തിയാക്കി മാറ്റി വെക്കാം. ചീനച്ചട്ടിയില് അല്പം എണ്ണ
ചൂടാക്കി അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നല്ലതുപോലെ
വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലും
ചേര്ത്ത ശേഷം കാരറ്റ്, സവാള, ബീന്സ് എന്നിവയെല്ലാം ചേര്ത്ത്
വഴറ്റണം. അല്പ സമയം കഴിഞ്ഞ് ഇതിലേക്ക് കൂണ് ചേര്ത്ത് നല്ലതുപോല
വേവിച്ചെടുക്കണം.
പിന്നീട് ഇതിലേക്ക് പാകത്തിന് ഉപ്പ് ചേര്ത്ത് രണ്ട് മിനിറ്റ് അടച്ച് വെക്കാവുന്നതാണ്. പിന്നീട് കഴുകി മാറ്റി വെച്ച സൂചിറവ ചേര്ത്ത് ഇളക്കി വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. പിന്നീട് അല്പം വെന്ത ശേഷം ഇതിലേക്ക് തേങ്ങ ചേര്ത്ത് ഇളക്കി ഒന്നു കൂടി വേവിച്ച ശേഷം വാങ്ങി വെക്കാം. ഇത് ചൂടൊടെ തന്നെ കഴിക്കുന്നത് രുചി വര്ദ്ധിപ്പിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
