Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദോശ കഴിച്ച് മടുത്തോ, ഒരു വെറൈറ്റിക്ക് ഊത്തപ്പം പരീക്ഷിച്ചാലോ
Recipes
oi-Veena M A
Posted By: Veena M A
ദോശ കഴിച്ച് മടുത്തുവെന്ന് പറയുന്ന വീട്ടുകാര്‍ക്ക് അതേ അരിമാവ് കൊണ്ട് വെറൈറ്റി ആയി ഉണ്ടാക്കി കൊടുക്കാവുന്ന ഒരു അടിപൊളി ഭക്ഷണമാണ് ഊത്തപ്പം. മിക്ക വീടുകളിലും ഊത്തപ്പം ഉണ്ടാക്കാറുണ്ടെങ്കിലും ദോശ പോലെ അടുക്കളയിലെ നിറസാന്നിധ്യമല്ല ഊത്തപ്പം. ദോശ അല്‍പ്പം കട്ടിയായി ഉണ്ടാക്കി അതിനുമുകളില്‍ പച്ചക്കറികളെന്തെങ്കിലും വിതറിയാണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ദോശയേക്കാള്‍ ആരോഗ്യകാര്യത്തില്‍ ഊത്തപ്പമാണ് മുമ്പില്‍.
സവാള-തക്കാളി ഊത്തപ്പം

ചേരുവകള്‍
- നാല് കപ്പ് ദോശമാവ്
- മൂന്ന് കപ്പ് ചെറുതായി അരിഞ്ഞ സവാള
- മൂന്ന് കപ്പ് ചെറുതായി അരിഞ്ഞ തക്കാളി
- അരക്കപ്പ് ചെറുതായി അരിഞ്ഞ പച്ചമുളക്
- ഒന്നരക്കപ്പ് ചെറുതായി അരിഞ്ഞ മല്ലിയില
- 3 ടീസ്പൂണ്‍ ഇഞ്ചി
- 3 ടീസ്പൂണ്‍ കറിവേപ്പില ചെറുതായി അരിഞ്ഞത്
- ഉപ്പ് ആവശ്യത്തിന്
- വെൡച്ചെണ്ണ ആവശ്യത്തിന്
Also Read:Ramadan Recipe: മലബാറിന്റെ ഖല്‍ബ്, വെറും 3 ചേരുവ കൊണ്ട് പത്തുമിനിട്ടില്‍ നൈസ് പത്തിരിയുണ്ടാക്കാം
പാചകരീതി
- അടുപ്പില്‍ ദോശത്തട്ട് വെച്ച് ചൂടാക്കുക.
- ഒരു തവി ദോശമാവ് കോരിയൊഴിക്കുക. ദോശ പോലെ അധികം പരത്തേണ്ട ആവശ്യമില്ല.
- 45 സെക്കന്‍ഡ് നേരം മീഡിയം തീയില്‍ വേവിക്കുക.
- നേരത്തെ അരിഞ്ഞുവെച്ചിരിക്കുന്ന സവാള-തക്കാളി-പച്ചമുളക്-ഇലകള്‍-ഇഞ്ചി എന്നിവ മിക്സ് ചെയ്ത് ആവശ്യത്തിനെടുത്ത് ഊത്തപ്പത്തിന് മുകളില്‍ വിതറി, തവി കൊണ്ട് അമര്‍ത്തുക.
- ഇതിന് മുകളിലായി വെളിച്ചെണ്ണ ഒഴിക്കുക. രണ്ട് മിനിട്ട് വേവിക്കുക.
- രണ്ട് മിനിട്ടിന് ശേഷം ഊത്തപ്പം തിരിച്ചിട്ട് അരികില്‍ അല്‍പ്പം കൂടി എണ്ണ ഒഴിച്ച് തവി കൊണ്ട് അമര്‍ത്തി രണ്ട് മിനിട്ടുകൂടി വേവിക്കുക. ഊത്തപ്പം തയ്യാര്‍.
- ഇങ്ങനെ ഓരോ ഊത്തപ്പമായി തയ്യാറാക്കിയെടുക്കുക.
- ഊത്തപ്പത്തിനൊപ്പം സാമ്പാര്‍, തേങ്ങാ ചട്ണി എന്നിവയാണ് കോമ്പിനേഷന്‍
Also Read:പ്രമേഹത്തെ പിടിച്ച പിടിയാല്‍ കുറക്കും സ്പെഷ്യല്‍ ഗോതമ്പ് ദോശ
Image Courtesy: EAT READ & COOK
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
