Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
Ramadan Recipe: മലബാറിന്റെ ഖല്‍ബ്, വെറും 3 ചേരുവ കൊണ്ട് പത്തുമിനിട്ടില്‍ നൈസ് പത്തിരിയുണ്ടാക്കാം
തേങ്ങാപ്പാലൊഴിച്ച കോഴിക്കറി, ആവിപറക്കുന്ന ബീഫ് റോസ്റ്റ്, കുരുമുളകിട്ട മുട്ടക്കറി.. കറി എന്തായാലും ഒപ്പമുള്ളത് നല്ല നൈസ് പത്തിരിയാണെങ്കില്‍ സംഗതി ജോറാണ്. നോമ്പുകാലം എത്തിയതോടെ മലബാറുകാരുടെ സ്വന്തം പത്തിരി വീണ്ടും അടുക്കളയിലെ നിറസാന്നിധ്യമാകുകയാണ്. വൈകുന്നേരമായാല്‍ പത്തിരി പരത്തലും ചുടലുമായി അടുക്കളയില്‍ പത്തിരിയുടെ ഓരോളമാണ്.

വെറും മൂന്ന് ചേരുവകള്‍ കൊണ്ട് വളരെ വേഗം തയ്യാറാക്കാവുന്ന പത്തിരിയുടെ റെസിപ്പിയാണ് താഴെ.
ചേരുവകള്‍
അരിപ്പൊടി - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
വെളിച്ചെണ്ണ - അര ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഉപ്പും ഒരു കപ്പ് വെള്ളവും എടുത്ത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക
വെള്ളം തിളയ്ക്കുമ്പോള്‍, തീ കുറച്ച് അരിപ്പൊടി കുറേശ്ശെയായി ഇട്ടുകൊടുക്കുക. പൊടിയും വെള്ളവും നന്നായി മിക്സ് ആകുന്നതിന് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കാന്‍ ശ്രദ്ധിക്കണം. മാവ് കട്ടപിടിക്കുകയും അരുത്.
മാവ് പാകത്തിലാകുമ്പോള്‍ തീ ഓഫാക്കുക. ശേഷം ഒരു അടപ്പ് കൊണ്ട് പാത്രം 5 മിനിട്ട് അടച്ചുവെക്കുക. പിന്നീട് അടപ്പ് തുറന്ന് മാവ് പരന്ന പാത്രത്തിലേയ്ക്ക് മാറ്റി 5 മിനിട്ട് തുറന്നുവെക്കുക.
ശേഷം കൈ ഉപയോഗിച്ച് ചെറുചൂടുള്ള മാവ് നല്ലവണ്ണം കുഴയ്ക്കുക. കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ അല്‍പ്പം നെയ്യ് കയ്യില്‍ തേയ്ക്കുന്നത് നല്ലതാണ്. മാവിന് കട്ടി അധികമാണെന്ന് തോന്നുകയാണെങ്കില്‍ അല്‍പ്പം ചൂടുവെള്ളം കയ്യില്‍ പുരട്ടി വീണ്ടും കുഴയ്ക്കുക.പിന്നീട് ഇവ ഉരുളകളാക്കി എടുക്കുക.
ഇനി ഒരു പാത്രത്തില്‍ പത്തിരി പരത്തിയെടുക്കുന്നതിനായി അല്‍പ്പം അരിപ്പൊടി എടുത്തുവയ്ക്കുക. ഒരു ചപ്പാത്തിപ്പലകയെടുത്ത് അല്‍പ്പം അരിപ്പൊടി വിതറി ഒരോ ഉരുളയും പരത്തണം. മാവ് പലകയില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് പൊടി ഇട്ട് കൊടുക്കുകയും തിരിച്ചും മറിച്ചും ഇട്ട് പരത്തുകയും വേണം. ണം. തീരെ കനം കുറച്ചുവേണം പത്തിരി പരത്തിയെടുക്കാന്‍.
ഇനി അടുപ്പില്‍ തട്ട് വെച്ച് ചൂടാക്കി ഓരോ പത്തിരിയും ചുട്ടെടുക്കുക. മീഡിയം തീയില്‍ 30-40 സെക്കന്‍ഡ് കൊണ്ട് തിരിച്ചും മറിച്ചും ഇട്ട് വേണം പത്തിരി വേവിച്ചെടുക്കാന്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
