Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കിയാല്ലോ!
ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കുഴിമന്തി. പണ്ട്, പൊറോട്ടയോടായിരുന്നു പ്രിയമെങ്കിൽ ഇന്ന് മിക്കവർക്കും കുഴിമന്തിയാണ് ഇഷ്ടം. പുറത്ത് പോയി കുഴിമന്തി കഴിച്ച് പൈസ കളയാതെ, അതേ പൈസയിൽ നമുക്ക് വീട്ടിൽ അടിപൊളി കുഴിമന്തി തയ്യാറാക്കി എടുക്കാവുന്നതാണ്.

നല്ല കുക്കറും, സെല്ല ബസ്മതി റൈസും കുറച്ച് മസാലകളും ഉണ്ടെങ്കിൽ സംഭവം തയ്യാർ! എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ചിക്കനിലേയ്ക്ക് വേണ്ട ചേരുവകൾ
സ്കിൻ കളയാത്ത ഒരു കോഴി
2- ചെറുനാരങ്ങ
2 ടേബിൾ സ്പൂൺ- കുരുമുളക്
1 ടേബിൾ സ്പൂൺ- മുഴുവൻ മല്ലി
3/4 ടേബിൾസ്പൂൺ- പെരുഞ്ചീരകം
3 അല്ലി- വെളുത്തുള്ളി
1 ടീസ്പൂൺ കാശ്മീരി മുളക് പൊടി
1 ടീസ്പൂൺ ഉപ്പ്
മസാല തയ്യാറാക്കാം
ഒരു പാത്രം വെള്ളത്തിൽ ചെറുനാരങ്ങ നീരും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് ചിക്കൻ മുഴുവനോടെ ഇറക്കി വെക്കുക. തലേ ദിവസം വെച്ച് പിറ്റേ ദിവസം എടുക്കുക. ചിക്കൻ നല്ലപോലെ സോഫ്റ്റ് ആകുന്നതിന് വേണ്ടിയാണ്. അതിനുശേഷം, ചിക്കൻ കത്തി കൊണ്ട് വരയുക. ചെറുതായി ചിക്കനിൽ കുത്തി കൊടുക്കുന്നതും നല്ലതാണ്. അതിനുശേഷം ബാക്കിയുള്ള മസാലകൾ എല്ലാം പൊടിച്ചെടുക്കുക. ഇത് ചിക്കനിൽ നല്ലായി തേച്ച് പിടിപ്പിക്കണം. അതിനുശേഷം 1 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക.
Also read: മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട, നല്ല സോഫ്റ്റ് ചപ്പാത്തി ലഭിക്കാൻ ഈ ഒരൊറ്റ ട്രിക്ക് മതി!
അരി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1/2 കപ്പ്- വെജിറ്റബിൾ ഓയിൽ
1 വലിയ സവാള അരിഞ്ഞത്
1/2 കപ്പ്- കാപ്സിക്കം
2 എണ്ണം- ബേ ലീഫ്
5- കറുവാപ്പട്ട
1 ടേബിൾസ്പൂൺ- ചെറിയ ജീരകം
6- ഏലക്കായ
1-ഉണങ്ങിയ നാരങ്ങ
3- വെളുത്തുള്ളി അല്ലി ചതച്ചത്
3- പച്ചമുളക്
2 കപ്പ്- സെല്ല ബസ്മതി റൈസ്
Also read: ഫില്‍റ്റര്‍ കോഫി വീട്ടിലുണ്ടാക്കാം, വെജിറ്റേറിയന്‍ ഹോട്ടലിലെ അതേ രുചിയില്‍
തയ്യാറാക്കാം
ആദ്യം നല്ല ചുവട് കട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇതിലേയ്ക്ക് ഓയിൽ ചേർക്കണം. അതിനുശേഷം സവാള ചേർക്കുക. സവാള നല്ല ബ്രൗൺ നിറമാകുമ്പോൾ ഇതിലേയ്ക്ക് കാപ്സിക്കം ചേർക്കണം. ഒപ്പം അരി ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർക്കുക. നന്നായി വഴറ്റുക. പിന്നീട് ഇതിലേയ്ക്ക് അരി ചേർക്കാം ( അരി കുതിർത്ത് വെയ്ക്കേണ്ട ആവശ്യമില്ല). അരിയും ചേർത്ത് വഴറ്റണം. ഒരു ഗ്ലാസ്സ് അരിയ്ക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിൽ അരി എടുത്ത ആതേ ഗ്ലാസ്സിൽ വെള്ളം എടുത്ത് ഒഴിക്കാം. ഉപ്പ് ആവശ്യത്തിന് ചേർക്കാം.
അതിനുശേഷം ഒരു സിവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് പാത്രം അടക്കുക. ഈ ഫോയിൽ പേപ്പറിൽ ചെറിയ ദ്വാരങ്ങൾ ഇടണം. അതിനുശേഷം, ഈ സിൽവർ ഫോയിൽ പേപ്പറിന് മുകളിൽ മസാല പുരട്ട വെച്ച ചിക്കൻ വെയ്ക്കുക. വീണ്ടും മറ്റൊരു സിൽവർ ഫോയിൽ പേപ്പർ ഉപയോഗിച്ച് ചിക്കൻ അടക്കം പാത്രം മൂടി കെട്ടുക. ഏകദേശം 30 മിനിറ്റ് മീഡിയം തീയിൽ വെച്ച് വേവിക്കുക. പിന്നീട് 15 മിനിറ്റ് ഏറ്റവും കുറവ് തീയിൽ വെച്ച് വേവിക്കണം.
വേവിച്ച് കഴിഞ്ഞാൽ സിൽവർ ഫോയിൽ പേപ്പർ മാറ്റാവുന്നതാണ്. ചിക്കൻ എടുത്ത് റൈസിൽ വെയ്ക്കുക. അതിലേയ്ക്ക് ഒരു പാത്രത്തിൽ ചാർക്കോൾ വെച്ച് കുറച്ച് നെയ്യ് ഒഴിച്ച് പുകയ്ക്കുക. ഈ സമയം മറ്റൊരു സിൽവർ ഫോയിൽ പേപ്പർ വെച്ച് പാത്രം അടച്ചു വെയ്ക്കണം. 10 മിനിറ്റ് കഴിയുമ്പോൾ ചിക്കൻ മാറ്റി, അരി സാവധാനത്തിൽ ഒരു സൂപൂൺ ഉപയോഗിച്ച് ഇളക്കി എടുക്കുക. അടിപൊളി ചിക്കൻ മന്തി തയ്യാർ.
The image used in the story is AI-generated
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
