Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഫില്‍റ്റര്‍ കോഫി വീട്ടിലുണ്ടാക്കാം, വെജിറ്റേറിയന്‍ ഹോട്ടലിലെ അതേ രുചിയില്‍
ചായപ്രിയരായ ആളുകള്‍ പോലും വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ എത്തിയാല്‍ ഫില്‍റ്റര്‍ കോഫിയാണ് ഓര്‍ഡര്‍ ചെയ്യുക. നാവില്‍ തങ്ങിനില്ക്കുന്ന ആ രുചി മറ്റെവിടെയും കിട്ടാത്തത് കൊണ്ടാണിത്. ഇന്‍സ്റ്റന്റ് കോഫി അരങ്ങ് വാഴുമ്പോഴും ഫില്‍റ്റര്‍ കോഫിയുടെ പ്രതാപത്തിന് ഒരു കുറവും ഇല്ല. പക്ഷേ അത് വീട്ടില്‍ തയ്യാറാക്കുന്നവര്‍ കുറവായിരിക്കും. കാരണം അത് സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെയല്ല.

സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വെള്ളവും പാലും തിളപ്പിച്ച് ഫില്‍റ്റര്‍ കോഫി പൊടി ഇട്ട് ഒന്നുകൂടി തിളപ്പിച്ച് മധുരവും ചേര്‍ത്തല്ല ഫില്‍റ്റര്‍ കോഫി ഉണ്ടാക്കുന്നത്. അതിനുപിന്നില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട്. ആ രഹസ്യം ചിലര്‍ക്കെല്ലാം അറിയാമായിരിക്കും. കാരണം ചിലയാളുകള്‍ വീട്ടില്‍ ഫില്‍റ്റര്‍ കോഫി ഉണ്ടാക്കാറുണ്ട്. എങ്കിലും മിക്കയാളുകള്‍ക്കും അതിന്റെ രഹസ്യം അറിയില്ല.
ഫില്‍റ്റര്‍ കോഫിക്ക് ഒരു കോഫി ഫില്‍റ്റര്‍ ആവശ്യമാണ്. മാത്രമല്ല സാധാരണ കാപ്പിപ്പൊടി അല്ല ഇവിടെ ഉപയോഗിക്കുന്നത്. ഒന്നുകില്‍ ഫില്‍റ്റര്‍ കോഫി പൊടി വാങ്ങുക. അല്ലെങ്കില്‍ ചിക്കറി കൂടി അടങ്ങിയ കാപ്പിപ്പൊടി ഉപയോഗിക്കുക. കാപ്പിപ്പൊടിയുടെ ഗുണമേന്മ ഫില്‍റ്റര്‍ കോഫിയുടെ രുചിയില്‍ പ്രധാനമാണെന്ന കാര്യം മറക്കാതിരിക്കുക. ഇനി ഫില്‍റ്റര്‍ കോഫി ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ മനസ്സിലാക്കാം.
ചേരുവകള്‍
കാപ്പിപ്പൊടി
പാല്
പഞ്ചസാര
തയ്യാറാക്കുന്ന വിധം
മിക്ക പാത്രക്കടകളിലും ഫില്‍റ്റര്‍ കോഫിക്ക് വേണ്ട ഫില്‍റ്റര്‍ വാങ്ങിക്കാന്‍ കിട്ടും. രണ്ട് മൂന്ന് ഗ്ലാസ് പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങളുള്ള ഒരു ചെറിയ പാത്രമാണത്. അതിന്റെ ഏറ്റവും മുകളില്‍ ഒരു അടപ്പും താഴെ പിടിയുള്ള ഒരു ഭാഗവും അതിനുതാഴെ ചെറിയ തുളകളുള്ള ഒരു ഭാഗവും ഏറ്റവും താഴെയായി കാപ്പിസത്ത് വന്നടിയാനുള്ള പാത്രവുമാണ്.
ആദ്യം കാപ്പിപ്പൊടി ഗ്ലാസ് പോലെയുള്ള തുളകളുള്ള ഭാഗത്ത് നിരത്തി കൈ കൊണ്ടോ സ്പൂണ്‍ കൊണ്ടോ അമര്‍ത്തിവെക്കണം. കടുപ്പമുള്ള കാപ്പിക്ക് 4 ടീസ്പൂണ്‍ വരെ പൊടി ഇടാം. കടുപ്പം കുറച്ച് മതിയെങ്കില്‍ 2-3 ടീസ്പൂണ്‍ മതിയാകും.
അതിനുശേഷം പിടിയുള്ള ദണ്ഡ് പോലുള്ള ഭാഗം പൊടിക്ക് മുകളില്‍ അമര്‍ത്തിവെക്കുക.
ഇനി ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കുമിളകള്‍ വരുമ്പോള്‍ ആ കാപ്പിപ്പൊടിക്ക് മുകളില്‍ ദണ്ഡിന് മുകളിലായി ഒഴിക്കണം. പാത്രത്തിന്റെ മുക്കാല്‍ഭാഗത്തോളം വെള്ളം ഒഴിക്കാം.
ഇനി അടപ്പ് കൊണ്ട് അത് മുറുക്കി അടയ്ക്കുക.
തുളകളുടെ വലുപ്പം അനുസരിച്ച് തിളച്ച വെള്ളം വളരെ പതുക്കെ വെള്ളം കാപ്പിപ്പൊടിയിലൂടെ ഊര്‍ന്നിറങ്ങി ആ ഊറല്‍ അഥവാ കാപ്പിസത്ത് താഴേക്ക് വന്നുവീഴും. പത്തിരുപത് മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇതിന് സമയമെടുക്കാം. മൊത്തം ഊര്‍ന്നിറങ്ങിയോ എന്ന് അടപ്പ് തുറന്ന് പരിശോധിക്കാം.
ഇനി പാല് (ഫില്‍റ്റര്‍ കോഫിയില്‍ വെള്ളം ചേര്‍ക്കാത്തതാണ് രുചികരം, ആവശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിക്കാം.) പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.
ഒരു കപ്പിലേക്ക് 1/4,1/3 ഭാഗം കാപ്പിസത്ത് ഒഴിക്കുക. അതിലേക്ക് തിളച്ച പാല് ഉയര്‍ത്തി ഒഴിക്കുക. രുചികരമായ ഫില്‍റ്റര്‍ കോഫി തയ്യാര്‍.
ഫില്‍റ്റര്‍ കോഫി തയ്യാറാക്കാന്‍ നേരത്തെ തന്നെ കാപ്പിപ്പൊടി ഫില്‍റ്റര്‍ ചെയ്തുവെക്കാന്‍ ഓര്‍ക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications