Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

മീൻകറി ഇങ്ങനെയൊന്ന് വെച്ചുനോക്കൂ, കഴിക്കുമ്പോൾ‌ വിരൽ പോലും കടിച്ചുപോകും

ചോറ്, പുട്ട്, കപ്പ എന്നിവയുടെ കൂടെ അടിപൊളിയായി പോകുന്ന ഒരു ബെസ്റ്റ് കോമ്പിനേഷനാണ് മീൻകറി. മുളകിട്ട മീൻകറി, തേങ്ങ അരച്ച മീൻകറി എന്നിങ്ങനെ പലതരം മീൻ കറികളുണ്ട്. ഇതിൽ, ഏറ്റവും റിച്ചായിട്ടുള്ള മീൻകറി ഏതാണെന്ന് ചോദിച്ചാൽ അത് തേങ്ങാപ്പാലിൽ തയ്യാറാക്കി എടുക്കുന്ന മീൻകറി തന്നെയാണ്. നല്ല കുടമ്പുളിയും, തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കിയെടുക്കുന്ന ഈ കറി നല്ല സ്വാദിഷ്ടമാണ്.

fish curry

വിരുന്നുകാർ വന്നാൽ, അവരെ ഞെട്ടിക്കാനും, നിങ്ങൾക്ക് കൂടുതൽ പ്രശംസ നേടാനും ഈ മീൻകറി ഒന്നുമതി. കാണാൻ മാത്രമല്ല, രുചിയിലും ഇത് സൂപ്പറാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

അയല- 2 എണ്ണം
ചെറിയ ഉള്ളി- 10 എണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
പച്ചമുളക്- 3 എണ്ണം
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില- 2 തണ്ട്
വിനാ​ഗിരി- 1 ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ചിരകിയ തേങ്ങ- 3 കപ്പ്
പെരുഞ്ചീരകം- രണ്ട് നുള്ള്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുടംപുളി- ആവശ്യത്തിന്

മീൻ മസാല

ആദ്യം തന്നെ മീൻ നന്നാക്കി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മീൻ ചട്ടിയിലേയ്ക്ക് മാറ്റി വെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി, പച്ചമുളക്, 5 ചെറിയ ഉള്ളി, വെളുത്തുള്ളി, പെരുഞ്ചീരകം എന്നിവ ചതച്ച് ചേർക്കുക. അതിനുശേഷം കുടംപുളി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില, വിനാ​ഗിരി, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തിരുമ്മി വെയ്ക്കണം. കുറഞ്ഞത് 15 മിനിറ്റ് വെയ്ക്കുന്നത് നല്ലതാണ്.

Also read: മായമില്ലാത്ത ശർക്കര ഇനി വീട്ടിൽ തയ്യാറാക്കാം

തേങ്ങാപ്പാൽ

എടുത്തു വെച്ചിരിക്കുന്ന നാളികേരത്തിൽ വളരെ കുറച്ച് വെള്ളം മാത്രം ചേർത്ത് ഒന്ന് മിക്സിയിൽ കറക്കി എടുക്കണം. അതിനുശേഷം നന്നായി പിഴിഞ്ഞ് ഒന്നാം പാൽ മാറ്റി വെയ്ക്കുക. ഒന്നാം പാലിന് നല്ല കട്ടി ഉണ്ടായിരിക്കണം. ഒന്നാം പാൽ എടുത്തതിനുശേഷം ഇതേ നാളികേരം മിക്സിയുടെ ജാറിൽ ഇട്ട്, നാളികേരത്തിന് മുകളിൽ വെള്ളം നിൽക്കും വിധം വെള്ളം ചേർത്ത് അടിച്ചെടുക്കുക. നന്നായി അരഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം നാളികേരം പിഴിഞ്ഞ് രണ്ടാം പാൽ മാറ്റി വെയ്ക്കുക.

തിളപ്പിക്കാം

മസാലപുരട്ടി മാറ്റി വെച്ചിരിക്കുന്ന മീനിലേയ്ക്ക് ഈ രണ്ടാം പാൽ ചേർത്ത് അടുപ്പിൽ വെയ്ക്കാവുന്നതാണ്. ചെറുതീയിൽ പാത്രം മൂടിവെച്ച് വേവിച്ചെടുക്കുക. പാൽ ഒന്ന് കുറുകി, മീൻ വെന്ത് വരുമ്പോൾ ഒന്നാം പാൽ ചേർക്കാവുന്നതാണ്. ഒന്നാം പാൽ ചേർത്തതിനുശേഷം തിളയ്ക്കാൻ പാടുള്ളതല്ല. ഒന്ന് ചൂടായാൽ മതി.

Also Read: കുക്കറിൽ ഒരൊറ്റ വിസിൽ മതി, സൂപ്പർ ടേയ്സ്റ്റി ബിരിയാണി നിങ്ങൾക്കും തയ്യാറാക്കാം

താളിപ്പ്

ബാക്കിയുള്ള ഉള്ളി ചെറുതായി കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രം വെച്ച്, അതിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക. ഒപ്പം ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ഉള്ളി നല്ല ​ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ അണയ്ക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മുളകുപൊടി ചേർക്കുക. അതിനുശേഷം കറിയിലേയ്ക്ക് ഇവ ചേർക്കാം. കറിയിലേയ്ക്ക് ഒഴിച്ച്, അപ്പോൾ തന്നെ കറി മൂടി വെയ്ക്കുക. ഇത് കറിക്ക് സ്വാദ് വർദ്ധിപ്പിക്കാൻ സഹായിക്കും.

[ of 5 - Users]

English Summary

Discover the authentic taste of Kerala with this traditional fish curry recipe.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+