Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
റവ ഉണ്ടോ? ഇൻസ്റ്റന്റ് ഉഴുന്നുവട തയ്യാറാക്കാം
ഉഴുന്നുവട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ അധികം കഷ്ടപ്പെടാതെ, ഇൻസ്റ്റന്റായി നല്ലൊരു ഉഴുന്നുവട നിങ്ങൾക്ക് തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാൻ ഉഴുന്ന് വേണ്ട. റവ മതി!

വളരെ എളുപ്പത്തിൽ നല്ല ക്രിസ്പി ഉഴുന്നുവട എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
1 കപ്പ്- റവ
1/2 കപ്പ് തൈര്
1/4 ടീസ്പൂൺ-ജീരകം
1 ടീസ്പൂൺ- പച്ചമുളക് ചെറുതായി അരിഞ്ഞത്
1/2 ടീസ്പൂൺ- കുരുമുളക് ചതച്ചത്
1 ടീസ്പൂൺ- കറിവേപ്പില മുറുക്കിയത്
1/4 ടീസ്പൂൺ കായപ്പൊടി
1/4 ടീസ്പൂൺ- ഇനോ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കാം
നല്ല വറുത്ത റവയിലേയ്ക്ക് തൈര്, ജീരകം, പച്ചമുളക്, കുരുമുളക്, കറിവേപ്പില, കായപ്പൊടി, ഉപ്പ്, ഇനോ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയ്യാറാക്കുക. മാവ് നല്ലപോലെ ലൂസായി പോകാൻ പാടില്ല. ചെറുതായി ലൂസും എന്നാൽ, കട്ടിയിലുമായിരിക്കണം മാവ്. ഇത് 20 മിനിറ്റ് അടച്ച് വെയ്ക്കുക.
Also Read: തമിഴ്നാട് സ്പെഷ്യൽ പാൽകേസരി തയ്യാറാക്കിയാല്ലോ!
പൊരിച്ചെടുക്കാം
20 മിനിറ്റ് കഴിയുമ്പോൾ മാവ് വട ഉണ്ടാക്കാൻ പാകത്തിന് ആയിരിക്കും. ഈ സമയം ഒരു വാഴയിലയുടെ ചെറിയ കഷ്ണം എടുക്കുക. ഇതിൽ എണ്ണ തടവി ഇതിലേയ്ക്ക് മാവ് ഉരുട്ടി വെച്ച് ഉഴുന്നുവടയുടെ പാടത്തിന് ഷേയ്പ്പാക്കി, കൈകൊണ്ട് നടുഭാഗത്ത് തുളയിട്ട് തിളച്ച എണ്ണയിലേയ്ക്ക് ഇടുക. വാഴയില ഇല്ലെങ്കിൽ ഒരു ചെറിയ കറിപാത്രത്തിന്റെ പുറകുവശത്ത് എണ്ണ തടവി വട ഉണ്ടാക്കാം. വട നല്ലപോലെ എണ്ണയിൽ ഇട്ട് മൊരിയിച്ച് എടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വട തയ്യാറാക്കുമ്പോൾ എണ്ണയ്ക്ക് നല്ല ചൂട് വേണം. വട എണ്ണയിൽ ഇടുമ്പോൾ തീ ഹൈ ഫ്ലെയ്മിൽ വെയ്ക്കുക. അതിനുശേഷം മീഡിയം ഫ്ലെയ്മിൽ വെച്ച് വട വേവിച്ചെടുക്കുക. നല്ല തീയിൽ വെച്ച് വട വറുത്തെടുത്താൽ, പുറംഭാഗം മാത്രമേ മൊരിയൂ. ഉള്ള് വേവാതിരിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ, വട കോരുന്ന സമയത്തും ഹൈ ഫ്ലെയ്മിൽ തീ വെയ്ക്കാൻ ശ്രദ്ധിക്കുക. ഇത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും.
അതുപോലെ, വട തയ്യാറാക്കാൻ എടുക്കുന്ന പാത്രത്തിന്റെ വലുപ്പത്തിനനുസരിച്ച് മാത്രമേ ഒരേ സമയം എത്ര വടകൾ പൊരിച്ചെടുക്കണം എന്ന് തീരുമാനിക്കാവൂ. അത്യാവശ്യം വായുസഞ്ചാരം ഉള്ള രീതിയിൽ വടകൾ ഇട്ട് പൊരിച്ചാൽ മാത്രമേ, നല്ലപോലെ മൊരിഞ്ഞ് കിട്ടൂ.
Also read: ശ്രീകൃഷ്ണ സ്വീറ്റ്സിലെ അതേ രുചിയിൽ മൈസൂർപാക്ക് വീട്ടിൽ തയ്യാറാക്കാം
കോമ്പിനേഷൻ
റവയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നുകരുതി രുചിയിൽ യാതൊരു കുറവും ഉണ്ടായിരിക്കുകയില്ല. ഈ വടയിൽ സാമ്പാർ ഒഴിച്ചും, നല്ല തേങ്ങാ ചട്ണി ചേർത്തും കഴിക്കാവുന്നതാണ്. അതുപോലെ, ഈ വട ഉപയോഗിച്ച് തൈര് വട തയ്യാറാക്കാനും സാധിക്കും. നല്ല ചൂടോടുകൂടി കഴിക്കുകയാണെങ്കിൽ സ്വാദ് വളരെ കൂടുതലുമായിരിക്കും. കൂടാതെ, ഈ വടയിൽ രസം ചേർത്ത് കഴിക്കാനും നല്ല സ്വാദാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
