Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പച്ചക്കറികൾ ചേർത്ത് ഇങ്ങനെ കട്ലറ്റ് തയ്യാറാക്കൂ! പച്ചക്കറി ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും
ഇറച്ചി കഴിക്കുന്നതുപോലെ പച്ചക്കറി കഴിക്കാൻ മിക്കവർക്കും താൽപര്യം കുറവായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് പച്ചക്കറി കഴിക്കാൻ പൊതുവേ നല്ല മടിയായിരിക്കും. എന്നാൽ, പച്ചക്കറി കഴിച്ചാൽ മാത്രമേ നിരവധി പോഷകങ്ങൾ കുട്ടികൾക്ക് ലഭിക്കുകയുള്ളൂ. താഴെ പറയുന്ന രീതിയിൽ കട്ലറ്റ് തയ്യാറാക്കി നോക്കൂ. പച്ചക്കറി ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. അത്രയ്ക്കും സ്വാദാണ് ഈ കട്ലറ്റിന്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
2 കപ്പ് - വേവിച്ചെടുത്ത ബ്രോക്കോളി
2 എണ്ണം- ഉരുളക്കിഴങ്ങ്
3 എണ്ണം- ബീൻസ്
2 എണ്ണം-ക്യാരറ്റ്
1 ടീസ്പൂൺ- ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്
രണ്ട് തണ്ട്- കറിവേപ്പില
1 എണ്ണം- പച്ചമുളക്
1 ടീസ്പൂൺ- കുരുമുളക്
1/2 ടീസ്പൂൺ- പെരുംഞ്ചീരകം
1 ടീസ്പൂൺ ഗരംമസാല
3 എണ്ണം- മുട്ട
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് വെളിച്ചെണ്ണ
തയ്യാറാക്കി എടുക്കാം
പച്ചക്കറികളെല്ലം ചെറുതാക്കി അരിഞ്ഞെടുത്തതിന് ശേഷം കുറച്ച് വെള്ളം ചേർത്ത് ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങ് പ്രത്യേകം വേവിച്ചെടുക്കുന്നതാണ് നല്ലത്. ഉരുളക്കിഴങ്ങ് വേവിച്ചെടുത്തതിന് ശേഷം നന്നായി ഉടക്കണം. ചെറിയ ചൂടോടുകൂടി ഉടച്ചെടുക്കുക. പച്ചക്കറികൾ വെള്ളം ഊറ്റിക്കളഞ്ഞ് മാറ്റി വെയ്ക്കുക.
Also read: തനി നാടന്‍ ഉള്ളി ചിക്കന്‍ പെരട്ട് തയ്യാറാക്കാം
മിക്സിംഗ്
ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക. ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ഒഴികെയുള്ള പച്ചക്കറികൾ ചേർക്കുക. ഒപ്പം ചെറുതാക്കി നുറുക്കിയ പച്ചമുളക് ചേർക്കണം. ഒപ്പം കറിവേപ്പില ചേർക്കുക. അതുപോലെ തന്നെ, കുരുമുളക് പൊടിയും ചതച്ചുവെച്ച പെരുഞ്ചീരകവും, ഗരംമസാലയും ചേർക്കുക. ഇവ നല്ലപോലെ വഴറ്റി എടുക്കണം. അതിനുശേഷം ഇതിലേയ്ക്ക് ഉരുളക്കിഴങ്ങും ചേർ്കകാവുന്നതാണ്. എല്ലാം നന്നായി യോജിപ്പിച്ച് മിക്സ് ചെയ്ത് എടുക്കുക. ഗരംമസാല കുറവാണെന്ന് തോന്നിയാൽ വീണ്ടും ചേർക്കാം. അതുപോലെ, എരിവ് കുറവാണെന്ന് തോന്നിയാലും വീണ്ടും ചേർക്കാവുന്നതാണ്.
എല്ലാം നല്ലപോലെ മിക്സ് ചെയ്ത് വെള്ളത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തുക. കുറച്ച് കയ്യിൽ എടുത്ത് ഉരുട്ടാൻ നോക്കുമ്പോൾ ഉരുട്ടാൻ സാധിക്കുന്നുണ്ടെങ്കിൽ മിക്സിംഗ് അവസാനിപ്പിച്ച്, ചട്ടിയിൽ നിന്നും മാറ്റാവുന്നതാണ്.
Also Read: വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കിയാല്ലോ!
പൊരിച്ചെടുക്കാം
ഒരു പാത്രത്തിൽ മൂട്ട പൊട്ടിച്ചൊഴിക്കുക. നല്ലപോലെ ബീറ്റ് ചെയ്ത് വെയ്ക്കണം. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ഉരുള എടുത്ത് അതിനെ നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ പരത്തുക. അതിനുശേഷം മുട്ടയിൽ മുക്കി നല്ല തിളച്ച എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ എല്ലാ കട്ലറ്റും തയ്യാറാക്കി എടുക്കുക. ഇത് കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച് കഴിക്കും.
ടിപ്സ്
മാവിൽ ഈർപ്പം നിലനിന്നാൽ കുറച്ച് ഉരുളക്കിഴങ്ങ് വേവിച്ച് ചേർക്കുക. അല്ലെങ്കിൽ കടലപ്പൊടി കുറച്ച് മാത്രം ചേർക്കാവുന്നതാണ്. അതുപോലെ, എണ്ണ നല്ലപോലെ ചൂടായതിന് ശേഷം മാത്രം കട്ലറ്റ് ഇടുക. അമിതമായി മുക്കി പൊരിക്കേണ്ട ആവശ്യമില്ല. ഷാല്ലോ ഫ്രൈ ചെയ്തെടുത്താൽ മതിയാകും. നല്ല ചൂടോടുകൂടി കഴിക്കാൻ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
The image used in the story is AI-generated
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
