Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തനി നാടന്‍ ഉള്ളി ചിക്കന്‍ പെരട്ട് തയ്യാറാക്കാം
നാടന്‍ വിഭവങ്ങള്‍ക്ക് സ്വദ് പൊതുവില്‍ കൂടുതലാണ്. അത്തരത്തില്‍ പണ്ടുകാലം മുതല്‍ നമ്മുടെ കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു കിടിലന്‍ ചിക്കന്‍ പെരട്ടാണ് ഉള്ളി ചിക്കന്‍ പെരട്ട്.

വളരെ എളുപ്പത്തില്‍ ഈ ചിക്കന്‍ പെരട്ട് തയ്യാറാക്കി എടുക്കാന്‍ സാധിക്കും. ഇതിനുവേണ്ട ചേരുവകള്‍ എന്തെല്ലാമെന്നും തയ്യാറാക്കി എടുക്കേണ്ട വിധം എങ്ങനെയെന്നും നോക്കാം.
ആവശ്യമായ ചേരുവകള്‍
1 കിലോ- ചിക്കന്‍( ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത്)
5 ടേബിള്‍ സ്പൂണ്‍- ചതച്ചെടുത്ത വറ്റല്‍ മുളക്
3 തണ്ട്- കറിവേപ്പില
1 ടേബിള്‍സ്പൂണ്‍- പരുഞ്ചീരകം
2 ടീസ്പൂണ്‍- ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്
1/2 കിലോ-ചെറിയ ഉള്ളി
3 എണ്ണം- പച്ചമുളക്
1 ടീസ്പൂണ്‍- മുഴുവന്‍ കുരുമുളക്
ഒരു നുള്ള്- മഞ്ഞള്‍പ്പൊടി
ആവശ്യത്തിന് എണ്ണ
ആവശ്യത്തിന് ഉപ്പ്
Also Read: വളരെ എളുപ്പത്തിൽ റെസ്റ്റോറന്റ് സ്റ്റൈൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കിയാല്ലോ!
പുരട്ടി വെയ്ക്കാം
ആദ്യം കഴുകി വൃത്തിയാക്കി എടുത്ത ചിക്കനിലേയ്ക്ക് ചതച്ച മുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്. കുറച്ച് വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് 1 മണിക്കൂര്‍ വെയ്ക്കുക.
തയ്യാറാക്കേണ്ട വിധം
അടുപ്പില്‍ കട്ടിയുള്ള പാത്രം വെയ്ക്കുക. ചട്ടി ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചതച്ചെടുത്ത പെരുഞ്ചീരകം ചേര്‍ക്കുക. ഒപ്പം കറിവേപ്പിലയും ചേര്‍ക്കണം. അതിനുശേഷം ചെറിയ ഉള്ളി ചതച്ച് ഇതില്‍ ചേര്‍ക്കുക. ഉള്ളി ഒന്ന് നിറം മാറി വരുന്ന സമയത്ത് പച്ചമുളകും, കുരുമുളകും ചേര്‍ക്കുക. അതിനുശേഷം ഒരു 2 മിനിറ്റ് ഇളക്കണം. പിന്നീട് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ക്കാം. ചിക്കന്‍ ചേര്‍ത്തതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് മൂടി വെച്ച് വേവിക്കാം.
Also read: മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട, നല്ല സോഫ്റ്റ് ചപ്പാത്തി ലഭിക്കാൻ ഈ ഒരൊറ്റ ട്രിക്ക് മതി!
അവസാന ഘട്ടം
ചിക്കില്‍ നിന്നും വെള്ളം എല്ലാം ഇറങ്ങി, നല്ലപോലെ വരണ്ട് വരണം. വെളിച്ചെണ്ണ കുറവാണെന്ന് തോന്നിയാല്‍ കുറച്ച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. നല്ലപോലെ വരട്ടി എടുത്താല്‍ കൂടുതല്‍ സ്വാദായിരിക്കും ഈ ചിക്കന്‍. നിറം മാറി വരണ്ട് വരുമ്പോള്‍ ചട്ടി അടുപ്പില്‍ നിന്നും മാറ്റാം. നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാന്‍ നല്ല സ്വാദാണ്. എരിവ് കുറവാണെന്ന് തോന്നുകയാണെങ്കില്‍ കരുമുളക് പൊടി ചേര്‍ക്കാവുന്നതാണ്.
The image used in the story is AI-generated
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
