Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
കഴിക്കാനെന്താ...? ഉപ്പുമാവ്. ഈ മറുപടി കേട്ട് മുഖം ചുളിക്കുന്നവര്‍ക്ക് നല്ല ആവി പറക്കുന്ന സേമിയ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്ത് ഉപ്പുമാവ് ഫാന്‍ ആക്കിയാലോ. ഉപ്പുമാവ് എന്നു കേട്ടാല്‍ റവ കൊണ്ടുള്ള ഉപ്പുമാവ് ആണ് മിക്കവരുടെയും മനസ്സില്‍ വരിക. പക്ഷേ റവ കൊണ്ടുമാത്രമല്ല, അവില് കൊണ്ടും, ഗോതമ്പുനുറുക്ക് കൊണ്ടും ചോളപ്പൊടി കൊണ്ടുമെല്ലാം നല്ല ടേസ്റ്റിയായ, ഹെല്‍ത്തിയായ ഉപ്പുമാവുകള്‍ ഉണ്ടാക്കാം. ഇന്ന് പക്ഷേ ലുക്കില്‍ കുറച്ച് വിദേശിയായ(ന്യൂഡില്‍സ് ആണെന്ന് പറഞ്ഞ് കുട്ടികളെ പറ്റിക്കാം) സേമിയ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
*സേമിയ/വെര്‍മിസില്ലി - ഒരു കപ്പ് (കഷ്ണങ്ങളാക്കിയത്)
*ക്യാരറ്റ്- അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
*ബീന്‍സ്- 5 എണ്ണം (ചെറുതായി അരിഞ്ഞത്)
*സവാള-അരക്കഷ്ണം (ചെറുതായി അരിഞ്ഞത്)
*പച്ചമുളക്-1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
*ഇഞ്ചി- 1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
*കറിവേപ്പില- ആവശ്യമനുസരിച്ച്
*കടുക്-അര ടീസ്പൂണ്‍
*ഉഴുന്ന് പരിപ്പ്- കാല് ടീസ്പൂണ്‍
*അണ്ടിപ്പരിപ്പ്-5 എണ്ണം
*ഉണക്കമുളക്- ഒരെണ്ണം
*ഉപ്പ്- ആവശ്യത്തിന്
*വെള്ളം- 1-1 1/4കപ്പ്
*എണ്ണ- 2 ടേബിള്‍സ്പൂണ്‍
*കായപ്പൊടി-രണ്ട് നുള്ള്
തയ്യാറാക്കുന്ന വിധം
*സേമിയ ഒരു പാത്രത്തില്‍ എണ്ണയൊന്നും ചേര്‍ക്കാതെ അഞ്ച് മിനിട്ട്
ചെറുതീയില്‍ വറുത്തെടുക്കണം. ശേഷം അത് മാറ്റിവെക്കുക.
*ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക.
*അതിലേയ്ക്ക് കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ
ചേര്‍ക്കുക.
*കടുക് പൊട്ടുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കുക.
*പിന്നീട് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക്, എന്നിവ
ചേര്‍ത്ത് കുറച്ച് സെക്കന്‍ഡുകള്‍ വഴറ്റുക.
*ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാരറ്റും ബീന്‍സും ഉപ്പും ചേര്‍ത്ത്
വഴറ്റുക.
*അതിലേയ്ക്ക് കായപ്പൊടി ചേര്‍ത്ത് ഇളക്കുക.
*ഇതിലേയ്ക്ക് എടുത്തുവെച്ചിരിക്കുന്ന വെള്ളം ചേര്‍ക്ക്
തിളപ്പിക്കുക.
*വെള്ളം നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വറുത്തുവെച്ചിരിക്കുന്ന സേമിയ
ചേര്‍ക്കുക.
*വെള്ളം മുഴുവനായി വറ്റുമ്പോള്‍ ചീനചട്ടി അടച്ചുവെച്ച് അഞ്ച് മിനിട്ട്
നേരം വേവിക്കുക.
*പിന്നീട് ഒരു ഫോര്‍ക്ക് എടുത്ത് ഇളക്കുക.
*സേമിയ ഉപ്പുമാവ് തയ്യാര്‍.
ഇനിയിത് ചൂടോടെ വിളമ്പി വീട്ടുകാരെ ഉപ്പുമാവ് പ്രേമികളാക്കുക.
Image Courtesy:www.yummytummyaarthi.com
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
