Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓണം കഴിഞ്ഞാലെന്താ, ഒരു കിടിലന് മത്തങ്ങപ്പായസം തയ്യാറാക്കാം
ഓണത്തിന് പായസം എപ്പോഴും അടപ്രഥമനോ അല്ലെങ്കില് സേമിയ, അരി, പരിപ്പ് തുടങ്ങിയവ ആയിരിക്കും. എന്നാല് ഓണം കഴിഞ്ഞാലും നമുക്ക് രുചിക്കൂട്ടില് ചേര്ത്ത് വെക്കാവുന്ന വളരെ എളുപ്പത്തില് തയ്യാറാക്കാവുന്ന ഒരു കിടിലന് പായസം ഉണ്ട്. അതാണ് മത്തങ്ങപ്പായസം. മത്തങ്ങപ്പായസം എങ്ങനെ തയ്യാറാക്കാം എന്നത് ഒരു ചോദ്യമായി നില്ക്കുന്നോ? എന്നാല് അധികം കഷ്ടപ്പാടില്ലാതെ വളരെ എളുപ്പത്തില് തന്നെ നിങ്ങള്ക്ക് കിടിലന് രുചിയില് വെറൈറ്റി മത്തങ്ങപ്പായസം തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്:
മത്തങ്ങ- 1 കിലോ
ശര്ക്കര- അരക്കിലോ
നാളികേരം -2 എണ്ണം
ചുക്കു പൊടി -കാല് സ്പൂണ്
ജീരകപൊടി -കാല് സ്പൂണ്
ഏലക്കാപ്പൊടി -അര സ്പൂണ്
നെയ്യ്- 4 സ്പൂണ്
കശുവണ്ടി- 10 എണ്ണം
ഉണക്കമുന്തിരി- 10എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മത്തങ്ങ നല്ലതുപോലെ കഴുകി തോല് കളഞ്ഞ് നുറുക്കി
മിക്സിയില് വെള്ളം ഇല്ലാതെ അരച്ചു എടുക്കുക. പിന്നീട് ശര്ക്കര
പാനിയാക്കി മാറ്റി വെക്കുക. ശേഷം നാളികേരത്തിന്റെ പാല് പിഴിഞ്ഞ്
അതില് ഒന്നാം പാല് മാറ്റിവെക്കുക. ബാക്കി രണ്ടാം പാലും മൂന്നാം
പാലും വെവ്വേറെ ആക്കി വെക്കണം. പിന്നീട് ഒരു ഉരുളി വെച്ചു നെയ്യ്
ഒഴിച്ചു മത്തങ്ങ അരച്ച് വെച്ചത് ചേര്ത്തു നല്ലപോലെ വരട്ടി
എടുക്കുക.
പിന്നീട് ഇതിലേക്ക് കൂടുതല് ശര്ക്കര പാനി ചേര്ത്തു ഒന്നു കൂടെ
വരട്ടി എടുക്കാം. ശേഷം മാറ്റി വെച്ച് മൂന്നാം പാലും രണ്ടാം പാലും
ചേര്ത്ത് ഇളക്കി നല്ലപോലെ തിളച്ചു കുറുകി വന്നാല് തീ ഓഫ് ചെയ്ത്
ഇറക്കി വെക്കാം. പിന്നീട് ഇതിലേക്കു ചുക്കുപൊടി, ജീരകപൊടി, ഏലക്കപൊടി
ചേര്ത്തു ഇളക്കി തീ അണച്ചതിന് ശേഷം ഒന്നാം പാല് ചേര്ത്തു
യോജിപ്പിക്കുക. അവസാനമായി നെയ്യില് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ
ചേര്ത്ത് വറുത്ത് പായസത്തില് ചേര്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
