Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ചിക്കന്‍ തോരന്‍ ഇനി ഊണിന് സ്പെഷ്യല്‍
ഉച്ചയൂണിന് എന്നും പയര്‍ തോരനും ബീന്‍സ് തോരനും കൂട്ടി മടുത്തോ? എങ്കില്‍ അല്പം സ്പെഷ്യലായി നമുക്ക് ഇന്ന് ഒരു ചിക്കന്‍ തോരന്‍ കാച്ചിയാലോ? യെസ് ഇപ്രാവശ്യം ഊണിന് ഒരു ചിക്കന്‍ തോരന്‍ ആവട്ടെ. ചിക്കന്‍ വിഭവം ആണെന്ന് വെച്ച് അത് അത്രക്ക് വലിയ പാടുള്ള പരിപാടി ഒന്നും അല്ല. നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് തോരന്‍ തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നും എങ്ങനെ തയ്യാറാക്കണം എന്നും നമുക്ക് നോക്കാം.

most read: കുമ്പളങ്ങ പുളിശ്ശേരി ഉച്ചക്ക് ചോറിന്
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - അരക്കിലോ
മുളക് പൊടി - കാല് ടീസ്പൂണ്‍
ഉണക്കമുളക് - 15 എണ്ണം
ഉപ്പ് - പാകത്തിന്
വെളുത്തുള്ളി - 6-7 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
കറിവേപ്പില - പാകത്തിന്
എണ്ണ- വറുക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
അതിന് വേണ്ടി ആദ്യം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉപ്പ് മിക്സ് ചെയ്ത് അല്പം മുളക് പൊടിയും മിക്സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. അതിന് ശേഷം ഇത് കുറച്ച് എണ്ണയില്‍ വറുത്തെടുക്കുക. ശേഷം മിക്സിയില്‍ നല്ലതു പോലെ ഉണക്കമുളക് പൊടിച്ചെടുക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് വെളുത്തുള്ളി, ഇഞ്ചി എന്നിവ കഷ്ണങ്ങളാക്കി മിക്സ് ചെയ്യുക. ശേഷം ഒരു പാത്രത്തില്‍ അല്പം എണ്ണ താളിച്ച് അതിലേക്ക് ഈ മുളക് മിക്സ് എടുത്ത് പച്ച മണം മാറുന്നത് വരെ ചൂടാക്കുക. അതിലേക്ക് ചിക്കന്‍ കഷ്ണം പൊരിച്ചത് ചേര്‍ക്കണം. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് , അതിലേക്ക് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. ചിക്കന്‍ തോരന്‍ റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
