Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
കുമ്പളങ്ങ പുളിശ്ശേരി ഉച്ചക്ക് ചോറിന്
പാചകം എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ എല്ലാ വീട്ടമ്മമാരേയും വലക്കുന്ന ഒന്നാണ് പലപ്പോഴും എന്ത് പാചകം ചെയ്യണം എന്നുള്ളത്. പലപ്പോഴും ഉച്ചക്ക് തയ്യാറാക്കുന്ന കറിയെക്കുറിച്ചാണ് എല്ലാ വീട്ടമ്മമാര്‍ക്കും ആശങ്കയുണ്ടാവുന്നത്. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് കുമ്പളങ്ങ പുളിശ്ശേരി. ഇത് നിങ്ങളുടെ ഉച്ചയൂണ് സമൃദ്ധമാക്കുന്നുണ്ട്. കാരണം ഒരു പുളിശേരിയില്‍ നിങ്ങള്‍ക്ക് ഒരുപിടി ചോറ് കൂടുതല്‍ കഴിക്കാം എന്നുള്ളത് തന്നെയാണ് കാര്യം. ഈ ഉച്ചയൂണിന്റെ നേരത്ത് ഇനി നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പുളിശേരി തയ്യാറാക്കാവുന്നതാണ്. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍
കുമ്പളങ്ങ - അരക്കിലോ
തേങ്ങ ചിരകിയത് - അരമുറി
തൈര് - അരപ്പാക്കറ്റ്
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
ജീരകം - ഒരു നുള്ള്
ഉലുവപ്പൊടി - കാല് സ്പൂണ്‍
ചെറിയ ഉള്ളി - 2 എണ്ണം
കറിവേപ്പില - രണ്ട് തണ്ട്
പച്ചമുളക് - 3 എണ്ണം
കടുക്- വറുത്തിടാന്‍
ഉപ്പ് - പാകത്തിന്
ഉണക്കമുളക്- രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം മഞ്ഞളും ഉപ്പും പച്ചമുളകും ഇട്ട് കുമ്പളങ്ങ കഷ്ണങ്ങള്‍ വേവിക്കുക. പിന്നീട് തേങ്ങ ചിരകിയതും ജീരകവും, ചെറിയ ഉള്ളിയും എടുത്ത് നല്ലതുപോലെ അരച്ചെടുക്കുക. കുമ്പളങ്ങ കഷ്ണങ്ങള്‍ നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് തേങ്ങ അരച്ചത് ചേര്‍ക്കുക. അതിന് ശേഷം തൈര് ചെറുതായി ഒന്ന് അടിച്ച ശേഷം അതിലേക്ക് ചേര്‍ക്കുക. ശേഷം ഉലുവ വറുത്തിടാവുന്നതാണ്. പിന്നീട് കടുകും ചുവന്ന മുളകും കറിവേപ്പിലയും എല്ലാം കൂടി മിക്സ് ചെയ്ത് വറുത്തിടാവുന്നതാണ്. നിങ്ങളുടെ സ്വാദിഷ്ഠമായ കുമ്പളങ്ങ പുളിശേരി തയ്യാര്‍
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
