കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരുമ്പോഴേക്ക് നല്ലൊരു സ്‌നാക്‌സ് തയ്യാറാക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നോ ? ഇത് കഴിക്കുമ്പോള്‍ കുട്ടികള്‍ക്ക് ആരോഗ്യം കൂടി വേണം എന്നതാണ് അജന്‍ഡയെങ്കില്‍ സംശയിക്കാതെ തയ്യാറാക്കാവുന്നതാണ് ചിക്കന്‍ ബ്രെഡ്. ഇത് എപ്രകാരം തയ്യാറാക്കാം, പറയുന്ന പോലെ അത്ര എളുപ്പമാണോ എന്നെല്ലാം ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. വളരെ എളുപ്പത്തില്‍ അധികം കഷ്ടപ്പാടില്ലാതെ നമുക്ക് ചിക്കന്‍ ബ്രഡ് തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കാം.

ആവശ്യമുള്ള ചേരുവകള്‍:
ബ്രെഡ് തയ്യാറാക്കാന്‍:
* മൈദ -2 1/2 cup
* പാല്‍ അരക്കപ്പ്
* ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 സ്പൂണ്
* പഞ്ചസാര - 2 സ്പൂണ്
* ഉപ്പ്- ആവശ്യത്തിന്
* ബട്ടര്‍ - 5 സ്പൂണ്
* മുട്ട - ഒന്ന്
* എള്ള്
* ചൂട് വെള്ളം - ആവശ്യത്തിന്
ചിക്കന്‍ ഫില്ലിംഗ്
* ചിക്കന്‍ - കാല്‍ കിലോ
* പാല്‍ - അരക്കപ്പ്
* കുരുമുളക് പൊടി - ഒരു സ്പൂണ്
* ക്യാപ്സികം- ഒന്ന്
* സവാള - ഒന്ന്
* വെളുത്തുള്ളി - 4 അല്ലി
* ഒറിഗാനോ -കാല്‍ സ്പൂണ്
* ബട്ടര്‍ - 3 സ്പൂണ്
* മൈദ - ഒരു സ്പൂണ്
* ഗരം മസാല -അരസ്പൂണ്
ബ്രെഡ് തയ്യാറാക്കുന്ന വിധം:
* ആദ്യം ഒരു പാത്രത്തില്‍ മൈദ എടുത്തതിന് ശേഷം അതിലേക്ക് യീസ്റ്റ്,
ഉപ്പ്, ഉരുക്കിയ ബട്ടര്‍, മുട്ട, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തു
നല്ലപോലെ ഇളക്കി കുഴച്ച് മാവ് പരുവത്തില്‍ ആക്കുക
* പിന്നീട് ഇത് പത്ത് പതിനഞ്ച് മിനിറ്റോളം കുഴച്ചതിന് ശേഷം ഒരു
പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി ഒന്നര മണിക്കൂറെങ്കിലും അടച്ചു മാവ്
നല്ലതുപോലെ പൊന്തി വരുന്നതിന് വേണ്ടി വെക്കുക.
*ചിക്കന്‍ ഫില്ലിംഗ് തയ്യാറാക്കുന്നതിന് വേണ്ടി ചിക്കന്‍ എടുത്ത്
അതിലേക്ക് ഉപ്പും കുരുമുളകും ചേര്‍ത്തു വേവിച്ചു എല്ല് കളഞ്ഞ്
നല്ലതുപോലെ കഷ്ണങ്ങളാക്കി വെക്കുക
* ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് വെണ്ണ ഒഴിച്ച് സവാള
വെളുത്തുള്ളി എന്നിവ വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് അല്‍പം
ക്യാപ്‌സിക്കം മുറുചിട്ട് വഴറ്റിയെടുക്കാം
* പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ മൈദ് ചേര്‍ത്ത് അല്‍പ സമയം ഇളക്ക്
നിറം മാറുന്നത് വരെ വെച്ച് പാല്‍ ഒഴിച്ച് കട്ട കെട്ടാതെ ഇളക്കി തീ ഓഫ്
ചെയ്യണം
* ശേഷം ഇത് വീണ്ടും അടുപ്പില്‍ വെച്ച് ഇതിലേക്ക് ഉപ്പു, കുരുമുളകു
പൊടി, ഗരംമസാലപൊടി എന്നിവ ചേര്‍ത്തു അല്‍പ നേരം ചിക്കന്‍ ഇളക്കി
അതിന്റെ ഗ്രേവി വറ്റിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ഒറിഗാനോ
ചേര്‍ക്കാവുന്നതാണ്.
* പിന്നീട് ബ്രഡ് തയ്യാറാക്കുന്നതിന് വേണ്ടി പൊന്തിയ മാവ് എടുത്തു
അല്‍പ്പം മൈദ ഇട്ട് ഇതിലേക്ക് മാവ് ഇട്ട് കുഴച്ചെടുക്കുക
* ഇത് ചതുരത്തില്‍ പരത്തി തയ്യാറാക്കി വെച്ചിരിക്കുന്ന
ചിക്കന്‍ഫില്ലിംഗ് നിറക്കുക. പിന്നീട് കത്തി കൊണ്ട് ബ്രെഡിന് ഇരുവശവും
വരഞ്ഞ് വെക്കുക.
*ഫില്ലിംഗ് നിറച്ചതിന് ശേഷം മുടി പിന്നുന്ന പാകത്തില്‍ ഫില്ലിംഗ്
മടക്കി എടുക്കണം.
* ഇത ബട്ടര്‍പേപ്പറിലേക്ക് മാറ്റി വെച്ചതിന് ശേഷം അതിന് മുകളിലായി
എള്ളും മുട്ടയും പാലും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതവും
തേക്കാവുന്നതാണ്.
*ശേഷം അടികട്ടിയുള്ള ഒരു പാത്രത്തില്‍ അല്‍പം ഉപ്പിട്ട ശേഷം അതിന്
മുകളില്‍ ഒരു തട്ട് വെച്ചതിന് ശേഷം ഈ തട്ട് പത്ത് മിനിറ്റോളം
ചൂടാക്കണം. ശേഷം ബ്രഡ് വെച്ച പ്ലേറ്റ് ഇറക്കി വെച്ചു, അടച്ചു വെച്ചു,
മീഡിയം തീയില്‍ 25 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം.
* നിങ്ങള്‍ ഓവനില്‍ ആണ് ബേക്ക് ചെയ്യുന്നതെങ്കില്‍ ഓവന്‍ പ്രീഹീറ്റ്
ചെയ്ത ശേഷം 180°C ല്‍ 20 മിനിറ്റ് ബേക്ക് ചെയ്യാം. ചിക്കന്‍ ബ്രെഡ്
തയ്യാര്‍.
റെസിപ്പി, ചിത്രം കടപ്പാട്: ഇഞ്ചിപ്പെണ്ണ്













