Cauliflower 65 Recipe In Malayalam: വീട്ടില്‍ കോളിഫ്ളവര്‍ 65 ഇഷ്ടമുള്ളവരാണോ എന്നാല്‍ അതിന് വേണ്ടി ഹോട്ടലിലേക്ക് ഓടുമ്പോള്‍ ഇനി അല്പം ശ്രദ്ധിക്കുക. നല്ല സ്വാദിഷ്ഠമായ രീതിയില്‍ വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാം. എന്നാല്‍ സാധാരണ കോളിഫ്ളവര്‍ തയ്യാറാക്കുന്ന രീതിയില്‍ തയ്യാറാക്കേണ്ട, അതിന് വേണ്ടി ചില പൊടിക്കൈകള്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതില്‍ ബ്രെഡിന്റെ പൊടി കൂടി മിക്സ് ചെയ്യുമ്പോള്‍ രുചി ഇരട്ടിയാവുന്നു എന്നത് തന്നെയാണ് സത്യം.
വീട്ടില്‍ അത്ഭുതകരമായ അതിശയിപ്പിക്കുന്ന രീതിയില്‍ എപ്രകാരം കോളിഫ്ളവര്‍ 65 തയ്യാറാക്കാം എന്ന് നോക്കാം. ഒരു കോളിഫ്ലവര്‍ 65 റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്. കോളിഫ്ളവര്‍ 65 തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എങ്ങനെ സ്വാദിഷ്ഠമായ രീതിയില്‍ കോളിഫ്ളവര്‍ 65 തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍
* ഇടത്തരം വലിപ്പമുള്ള കോളിഫ്ലവര്‍ - 1
* കടല മാവ് - 2 ടേബിള്‍സ്പൂണ്‍
* മൈദ - 2 ടേബിള്‍സ്പൂണ്‍
* അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
* മുളകുപൊടി - 1 1/2 ടീസ്പൂണ്‍
* മല്ലിപ്പൊടി - 1 ടീസ്പൂണ്‍
* പെരുംജീരകം പൊടി - 1/2 ടീസ്പൂണ്‍
* കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
* ജീരകം - 1/4 ടീസ്പൂണ്‍
* ഗരം മസാല - 1/4 ടീസ്പൂണ്‍
* കശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
* ഉപ്പ് - അഭിരുചിക്കനുസരിച്ച്
* നാരങ്ങ - പകുതി
* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 1/2 ടീസ്പൂണ്‍
* വെള്ളം - അല്പം
* ്ബ്രെഡ്- 5 കഷണങ്ങള്‍
* എണ്ണ - വറുക്കാന്‍ ആവശ്യമായ അളവില്‍
തയ്യാറാക്കുന്ന വിധം
* ആദ്യം കോളിഫ്ലവര്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
* ശേഷം തിളച്ച വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി
കോളിഫ്ലവര്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് നല്ലതുപോലെ തിളപ്പിക്കുക
* ഒരു പാത്രത്തില്‍ പൊടികളെല്ലാം മിക്സ് ചെയ്ത് പാകത്തിന് ഉപ്പ്,
നാരങ്ങ നീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മിക്സ്
ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക.
* ശേഷം കോളിഫ്ലവര്‍ കഷണങ്ങള്‍ ഇട്ട് നന്നായി മിക്സ് ചെയ്ത് 1/2
മണിക്കൂര്‍ മൂടി വെക്കുക.
* ശേഷം ബ്രെഡ് കഷണങ്ങള്‍ മിക്സി ജാറില്‍ ഇട്ട് പൊടിച്ച് ഒരു
പ്ലേറ്റിലാക്കുക
* ശേഷം കുതിര്‍ത്ത കോളിഫ്ലവര്‍ കഷണങ്ങള്‍ ഓരോന്നായി എടുത്ത് ബ്രെഡ്
പൊടിയില്‍ മിക്സ് ചെയ്ത് ഇത് തിളക്കുന്ന എണ്ണയിലേക്ക് ഒഴിച്ച്
വറുത്തെടുക്കുക,
* ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തുകോരുക
Image Courtesy: Delish












