Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
ആലൂ മട്ടര്‍ മസാല ഉണ്ടാക്കാം
ഉരുളക്കിഴങ്ങും ഗ്രീന്പീസുമെല്ലാം പൊതുവെ ഉപയോഗിയ്ക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. ആരോഗ്യം നല്കുന്ന ഭക്ഷണസാധനങ്ങള്‍.
ഗ്രീന്‍പീസ് പച്ചയായും ലഭിയ്ക്കും. ഉരുളക്കിഴങ്ങും ഗ്രീന്‍പീസും ഉപയോഗിച്ച് തയ്യാറാക്കാവുന്ന വളരെ ലളിതമായ ഒരു കറിയാണ് ആലൂ മട്ടര്‍ മസാല. ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കാവുന്ന, എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം.
ആലു മട്ടര്‍ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-4
സവാള-2
ഗ്രീന്‍പീസ് (മട്ടര്‍)-അര കപ്പ്
പച്ചമുളക്-2
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ തൊലി കളഞ്ഞ് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കണം.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ത്ത് പൊട്ടിയ്ക്കണം. സവാള ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
സവാള ഇളം ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ഇതിലേക്ക് മട്ടര്‍ ചേര്‍ത്തിളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. പച്ചമുളകും ചേര്‍ക്കുക.
മുകളിലെ മിശ്രിതം നല്ലപോലെ ഇളക്കിയ ശേഷം കഷ്ണങ്ങളാക്കി വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കണം.
ഇത് അല്പനേരം അടച്ചു വച്ച് വേവിച്ച ശേഷം വാങ്ങി വച്ച് ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
