ഓണസദ്യ പലയിടത്തും പല പോലെയാണ്. ചിലയിടത്ത് കൂട്ടുകറി വളരെ പ്രധാനമാണ്. കൂട്ടുകറി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

ചേന നുറുക്കിയത്-1 കപ്പ്
കടല-അര കപ്പ്
തേങ്ങ ചിരകിയത്-1 മുറി
മഞ്ഞപ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ജീരകം- അര സ്പൂണ്‍
ശര്‍ക്കര-1 വെല്ലം
കടുക്-അര സ്പൂണ്‍
ഉണക്കമുളക്-2
കറിവേപ്പില
ഉപ്പ്
കടല വെള്ളത്തിലിട്ട് നല്ലപോലെ കുതിര്‍ക്കുക. ചേന, കായ എന്നിവ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിയ്ക്കണം. ഇതിലേക്ക് ശര്‍ക്കര ചെറുതായി പൊട്ടിച്ചിടണം.
പകുതി നാളികേരം അല്‍പം ചുവക്കനെ വറുക്കുക. ഇത് ജീരകം ചേര്‍ത്ത് അരച്ച് വേവിച്ച കൂട്ടിലേക്കു ചേര്‍ത്ത് വെള്ളം മുഴുവനും വറ്റുന്നതു വരെ വറ്റിച്ചെടുക്കുക.
ബാക്കിയുള്ള നാളികേരം ചുവക്കനെ വറുക്കണം. ഇത് വാങ്ങിവച്ച കറിയിലേക്ക് ചേര്‍ക്കണം.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്. ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടണം.
ഓണസദ്യയ്ക്ക് മധുരമുള്ള കൂട്ടുകറി തയ്യാര്‍.













