Latest Updates
-
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം -
വിജയദശമി രാശിഫലം 2026: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടേതോ? ഭാഗ്യനിറവും നമ്പറും അറിയാം -
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ്
മത്തങ്ങ, പയര്‍ എരിശേരി
ഓണസദ്യക്ക് ചിലയിടങ്ങളില്‍ കൂട്ടുകറിയായിരിക്കും. ചിലയിടങ്ങളില്‍ ഇത് മത്തങ്ങ എരിശേരിയും. മത്തങ്ങ എരിശേരി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

മത്തങ്ങ-1രണ്ടു കപ്പ്
ചുവന്ന പയര്‍-അര കപ്പ്
നാളികേരം-അര മുറി
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2
ഉണക്കമുളക്-2
കടുക്-1 സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ചുവന്ന ഉണക്കപ്പയര്‍ വെള്ളത്തിലിട്ട് നല്ലപോലെ കുതിര്‍ക്കുക. ഇത് കുക്കറില്‍ വച്ച് അല്പം ഉപ്പിട്ട് വേവിയ്ക്കണം. വല്ലാതെ ഉടയരുത്. മറ്റൊരു പാത്രത്തില്‍ മത്തങ്ങയും അല്പം ഉപ്പു ചേര്‍ത്ത് വേവിയ്ക്കുക. മത്തങ്ങ വല്ലാതെ ഉടഞ്ഞു പോകാതിരിക്കാനാണ് വെവ്വേറെ വേവിയ്ക്കണമെന്നു പറയുന്നത്.
വെന്ത പയറും മത്തങ്ങയും കൂട്ടിക്കലര്‍ത്തണം.
നാളികേരം ചിരവിയതില്‍ പച്ചമുളക്, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരപ്പ് വല്ലാതെ അരയരുത്.
അരച്ച കൂട്ട് വേവിച്ചു വച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ചു വച്ച് വേവിക്കണം. വെള്ളം ഒരുവിധം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേര്‍ക്കണം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
