Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അബോര്ഷന് ശേഷം അടുത്ത ഗര്‍ഭധാരണത്തിന് മുന്‍പ് യോഗയും മെഡിറ്റേഷനും
അബോര്ഷന് എന്നത് സ്ത്രീകളില്‍ വളരെയധികം ശാരീരികവും മാനസികവുമായ ആഘാതം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇതിനെ കൈകാര്യം ചെയ്യുന്നതിനും. മാനസികമായുണ്ടാക്കുന്ന പ്രതിസന്ധികള്‍ മാറുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും എത്രത്തോളം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്നത് പലരും ചിന്തിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ മരുന്നുകള്‍ കൊണ്ടും ചികിത്സകൊണ്ടും മാറ്റുമ്പോള്‍ മനസ്സിനേറ്റ ആഘാതത്തില്‍ നിന്ന് എപ്രകാരം പുറത്ത് വരണം എന്നത് പല സ്ത്രീകളേയും പ്രശ്നത്തിലാക്കുന്ന ഒരു ചോദ്യമാണ്.
ഗര്‍ഭച്ഛിദ്രം അനുഭവിക്കുന്നത് വൈകാരികമായും ശാരീരികമായും വെല്ലുവിളി നിറഞ്ഞതാണ് എന്നതാണ് ഇതിനുള്ള ഉത്തരം. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് ശേഷമുള്ള പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതില്‍ നാം ചെയ്യേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും വിശ്രമവും സന്തുലിതാവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.

യോഗയുടെ പ്രയോജനങ്ങള്‍
യോഗ സ്ഥിരമായി ചെയ്യുന്നവര്‍ക്ക് അതിന്റെ ഗുണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അബോര്ഷന് ശേഷം മാനസികാരോഗ്യവും ശാരീരികാരോഗ്യവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഒരു വ്യായാമം തന്നെയാണ് യോഗ. ഇത് നിങ്ങളുടെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാരണം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.ഇത്തരം അവസ്ഥയില്‍ സ്ഥിരമായ യോഗാഭ്യാസം മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നതിനും പ്രത്യുല്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
മാനസികാരോഗ്യത്തിന് മെഡിറ്റേഷന്‍
ധ്യാനം മനസ്സിനെ പ്രോത്സാഹിപ്പിക്കുന്നു, വ്യക്തികളെ അവരുടെ ശരീരവുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ധ്യാമം. ഇത് ശാരീരിക മാറ്റങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നതിനും പ്രത്യുല്പാദനത്തിന് അനുകൂലമായ അന്തരീക്ഷം വളര്‍ത്തുന്നതിനും സഹായിച്ചേക്കാം. അതുകൊണ്ട് തന്നെ അബോര്ഷന് ശേഷം മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഏതൊക്കെ യോഗാസനം
ആരോഗ്യ സംരക്ഷണത്തിനും പ്രത്യുത്പാദന ആരോഗ്യത്തിനും എന്തൊക്കെ യോഗ പോസുകള്‍ സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പ്രത്യുത്പാദന ശേഷി വര്ദ്ധിപ്പിക്കുന്നകിന് യോഗയില്‍ ബട്ടര്‍ഫ്ലൈ പോസ്, ലെഗ്സ്-അപ്പ്-ദി-വാള് പോസ് തുടങ്ങിയവ മികച്ചതാണ്. മാത്രമല്ല ഈ പോസുകള്‍ പെല്‍വിക് മേഖലയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു, പ്രത്യുല്പാദന അവയവങ്ങളെ പിന്തുണയ്ക്കുന്നു.
മെഡിറ്റേഷന്‍
ആഴത്തിലുള്ള ശ്വാസോച്ഛ്വാസം, മറ്റ് ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ വിശ്രമത്തെ കൂടുതല്‍ സഹായിക്കും. ഈ രീതികള്‍ പതിവായി പരിശീലിക്കുന്നത് വൈകാരിക ക്ഷേമത്തിന് സഹായിക്കുകയും പ്രത്യുത്പാദന ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇത് ചെയ്യുമ്പോള്‍ കൃത്യമായി മനസ്സിലാക്കി മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു.
കൃത്യമായി പരിചരണവും ശ്രദ്ധയും
ഏതൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും കൃത്യമായ ശ്രദ്ധയും ആവശ്യമെങ്കില്‍ വിദഗ്ധരുടെ അഭിപ്രായവും അനിവാര്യമാണ്. പ്രത്യേകിച്ച് അബോര്ഷന് ശേഷം ചെയ്യുന്ന കാര്യങ്ങളില്‍. അത് യോഗയാണെങ്കിലും ആരോഗ്യത്തെക്കുറിച്ച് കൃത്യമായി ബോധമുണ്ടായിരിക്കണം. ഏതെങ്കിലും പുതിയ വ്യായാമം അല്ലെങ്കില്‍ ധ്യാന ദിനചര്യ ആരംഭിക്കുന്നതിന് മുമ്പ്, ആരോഗ്യ പരിരക്ഷാ പ്രൊഫഷണലുകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. സുരക്ഷിതമായ പരിശീലനം ഉറപ്പാക്കിക്കൊണ്ട് വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വേണം ഇവ ചെയ്യുന്നതിന്. യോഗയും ധ്യാനവും ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുക എന്നതിന് അപ്പുറം മറ്റ് നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
