Latest Updates
-
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്!
പ്രസവം പെട്ടെന്ന് നടക്കും, വേദനയും കുറയ്ക്കാം: യോഗയ്ക്കൊപ്പം ഇത് കൂടി
യോഗ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. അതിലുപരി മാനസികാരോഗ്യത്തെ കൂടി മികച്ചതാക്കുന്നതിന് യോഗ സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ആയുസ്സിനും ആരോഗ്യത്തിനും യോഗ കൂടുതല്‍ മാറ്റങ്ങള്‍ നല്‍കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഗര്‍ഭിണികള്‍ യോഗ ചെയ്യാമോ? തീര്‍ച്ചയായും ചെയ്യാം, സാധാരണ ഗര്ഭകാലമാണെങ്കിലും യാതൊരു വിധത്തിലുള്ള സങ്കീര്‍ണതകളും ഗര്‍ഭാവസ്ഥയില്‍ ഇല്ലാത്ത സ്ത്രീകളുമാണെങ്കില്‍ അവര്‍ യോഗ ചെയ്യുന്നത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രസവ വേദന കുറയ്ക്കുന്നതിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും നമുക്ക് യോഗ ചെയ്യാവുന്നതാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കും യോഗ എന്നത് പോലെ തന്നെ ശ്വസന വ്യായാമങ്ങളും അതുപോലെ തന്നെ ഗുണം ചെയ്യുന്നതാണ്. പ്രസവ സമയത്തെ വേദനയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനും വളരെ എളുപ്പത്തില്‍ പ്രസവം നടക്കുന്നതിനും യോഗ സഹായിക്കുന്നു. അതിനായി എന്തൊക്കെ ചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

യോഗ ചെയ്യുന്നത് വഴി
പലപ്പോഴും യോഗയാണ് പലരും പ്രസവ സമയത്ത് ശീലിക്കുന്ന വ്യായാമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. പലപ്പോഴും യോഗയില്‍ സൗമ്യമായ ചലനങ്ങളും പോസുകളുമാണ് ഈ സമയം പലരും ശീലിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും. ഇടുപ്പ്, താഴത്തെ പുറം തുടങ്ങിയ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണ് പ്രസവത്തിനായി ഈ സമയം ശരീരത്തെ സജ്ജമാക്കുന്നത്. ഇത് ശരീരത്തിന്റെ ഭാവവും ബാലന്‍സും നിലനിര്‍ത്തുന്നതിനും അതോടൊപ്പം ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ശ്വസന വ്യായാമങ്ങള്‍
യോഗ പോലെ തന്നെ ശ്വസന വ്യായാമങ്ങള്‍ വളരെ പ്രധാനമാണ്, കാരണം അവ നിങ്ങളുടെ വേദനയില്‍ ഉണ്ടാവുന്ന സങ്കോചങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആഴത്തിലുള്ള ശ്വസനം, താളാത്മക ശ്വസനം തുടങ്ങിയവ നിങ്ങള്‍ക്കുണ്ടാവുന്ന അതികഠിവനമായ വേദനയില്‍ നിന്ന് ആശ്വാസം നല്‍കും. അമ്മയ്ക്കും കുഞ്ഞിനും ഓക്സിജന്റെ കൃത്യമായ വിതരണത്തിനും സഹായിക്കുന്നു. കൂടാതെ ഈ സമയം മാനസികാരോഗ്യം മികച്ചതാക്കുന്നതിനും ശ്വസന വ്യായാമങ്ങള്‍ സഹായിക്കുന്നു.
എങ്ങനെ ചെയ്യാം?
എപ്പോഴും ശ്വസന വ്യായാമത്തിനായി തയ്യാറെടുക്കുമ്പോള്‍ മൂക്കിലൂടെ സാവധാനം ശ്വസിക്കുകയും ശ്വാസകോശത്തിലേക്ക് വായു മൊത്തത്തില്‍ എത്തിക്കുകയും പിന്നീട് വായിലൂടെ സാവധാനം പുറത്തേക്ക് വിടുകയും ചെയ്യുന്നതാണ് മികച്ച മാര്‍ഗ്ഗം. കൂടാതെ ഇത്തരത്തില്‍ ചെയ്യുന്നത് വഴി അത് മനസ്സിനെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു, ഇത് പ്രസവവേദനയെ അല്പം ലഘൂകരിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ആരോഗ്യത്തോടെയുള്ള പ്രസവത്തിനും സഹായിക്കുന്നു.
താളാത്മകമായ ശ്വസനം
അത് കൂടാതെ താളാത്മകമായി ഈ സമയം ശ്വസിക്കുന്നതും നല്ലതാണ്. ശ്വസിക്കുന്നതിന് വേണ്ടി ഒരു പാറ്റേണ്‍ നിലനിര്‍ത്തുക. ഇത് സങ്കോച സമയത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്രമിക്കാനും ഇത് സഹായിക്കുന്നു. വേദന അരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതെല്ലാം നിങ്ങളുടെ പ്രസവ സമയം അനുകൂലമായ നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
പ്രസവത്തിനു മുമ്പുള്ള യോഗയുടെ പങ്ക്
പ്രസവത്തിനു മുമ്പുള്ള യോഗ ക്ലാസുകള്‍ ചെയ്യുന്ന അമ്മമാര്‍ക്ക് എപ്പോഴും യോഗ അനുകൂലമായ ഒരു മാറ്റം നല്കുന്നു. ഗര്‍ഭകാലത്ത് സുരക്ഷിതമായ പോസുകളിലൂടെ യോഗാചാര്യന്മാര് പറയുന്ന പ്രകാരം വേണം യോഗ ചെയ്യുന്നതിന്. കൂടാതെ ധ്യാനവും വിശ്രമ വ്യായാമങ്ങളും ചെയ്യുന്നതും നല്ലതാണ്. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്മേഷത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു. മാനസികാരോഗ്യത്തേയും മികച്ചതാക്കുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഗുണങ്ങള്‍
സ്ഥിരമായി ഗര്‍ഭാവസ്ഥയില്‍ യോഗ ചെയ്യുന്നത് വഴി അത് നിങ്ങളുടെ ഉറക്കമില്ലായ്മയെ പരിഹരിക്കുന്നു. കൂടാതെ നല്ല ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും. ശരീരത്തിനും കാലിനും ഉണ്ടാവുന്ന വേദനകള്‍ പേശിവലിവ് എന്നീ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഗര്‍ഭകാലം മുഴുവന്‍ ആശ്വാസം നല്‍കുന്നതിനും യോഗ സഹായിക്കും.
പ്രസവത്തിന് ശേഷം
യോഗയുടെയും ശ്വസനരീതികളുടെയും ഗുണങ്ങള്‍ പ്രസവത്തിന് ശേഷവും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രസവശേഷം ശരീരത്തിന്റെ ശക്തിയും വഴക്കവും വീണ്ടെടുക്കാന്‍ യോഗ സഹായിക്കുന്നു. കൂടാതെ അതോടൊപ്പം ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നത് വഴി പ്രസവാനന്തരമുണ്ടാവുന്ന ഡിപ്രഷന്, സമ്മര്‍ദ്ദം എന്നിവക്ക് പരിഹാരം കാണുന്നതിനും സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും കാര്യങ്ങളും പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications