Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
സിസേറിയനായിരുന്നോ പ്രസവം - യോഗയിലൂടെ സ്മാര്‍ട്ടാവാം ആരോഗ്യവും
ഗര്‍ഭധാരണവും പ്രസവവും സ്ത്രീകളുടെ ജീവിതത്തിന്റെ രണ്ടാമതൊരു ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും ശാരീരികവും മാനസുകവുമായ ധാരാളം വെല്ലുവിളികള്‍ ഇത് വഴി ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വീണ്ടെടുക്കല്‍ എന്നതിന് അല്പം കൂടുതല്‍ സമയം അത്യാവശ്യമാണ്. കാരണം അത്രയധികം ശക്തിയും ഊര്‍ജ്ജവുമാണ് പലപ്പോഴും ഗര്‍ഭത്തിലും പ്രസവത്തിലും ഒരു സ്ത്രീക്ക് നഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് സിസേറിയന് പോലുള്ള അവസ്ഥകളാണെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
എന്നാല്‍ കൃത്യമായ വ്യായാമത്തിലൂടേയും ആരോഗ്യത്തിലൂടേയും നമുക്ക് ഈ പ്രശ്നത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് കരകയറുക എന്നതാണ് ആദ്യത്തെ കാര്യം. പലരിലും സിസേറിയന് അസ്വസ്ഥതകള്‍ പ്രതിരോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നു. എന്നാല്‍ യോഗയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എന്നാല്‍ സിസേറിയന് ശേഷം ചെയ്യേണ്ട ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ

പ്രസവശേഷം യോഗയുടെ പ്രാധാന്യം
മോണിംഗ് സിക്നസ്, അരക്കെട്ടിനു ചുറ്റുമുള്ള വേദന, ഗര്‍ഭകാലത്തെ കൂടിയ ശരീരഭാരം, ഉത്കണ്ഠ എന്നിവ പ്രസവശേഷം മിക്ക സ്ത്രീകളും അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഏതാനും യോഗ ആസനങ്ങളും ഇത്തരം പ്രശ്നങ്ങളെ തരണം ചെയ്യുന്നതില്‍ എപ്പോഴും ഗുണം ചെയ്യുന്നു. അവയെക്കുറിച്ച് കൂടുതല്‍ അറിയാം.
എപ്പോള്‍ ചെയ്യണം?
സിസേറിയന് ശേഷം എപ്പോള്‍ യോഗ ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത് സിസേറിയനേയും അതോടൊപ്പം ശരീരത്തിന്റെ ഫിറ്റ്നസിനേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം എപ്പോഴും എന്ത് ശീലങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും. എങ്കിലും മൂന്ന് മാസത്തിന് ശേഷം ഒരാള്‍ക്ക് യോഗ പുനരാരംഭിക്കാവുന്നതാണ.് അതുവരെ സാധാരണ ജീവിത ശൈലിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശീലിക്കാവുന്നതാണ്. പെല്‍വിക് ഫ്ളോര്‍ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള യോഗാസനങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെ യോഗാസനങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ചതുരംഗ ദണ്ഡാസനം
യോഗസനത്തില് ചതുരംഗ ദണ്ഡാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ വയറ്റിലെ മര്‍ദ്ദം കുറക്കുന്നതിനും അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള ഒരു യോഗാസനത്തിന് തുടക്കം കുറിക്കാവൂ. എന്നാല്‍ നിങ്ങള്‍ എന്ത് പുതിയ ശീലങ്ങള്‍ ആരംഭിക്കുമ്പോഴും നല്ലൊരു യോഗ പരിശീലകന്റെ സഹായത്തോടെ വേണം ചെയ്യുന്നതിന്. ഇത് മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നമുക്ക് ഇത്തരം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങളുടെ നിതംബം, നട്ടെല്ല്, പേശികള്‍, നെഞ്ച്, വയറ്,, ശ്വാസകോശം എന്നീ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നു. ഇത് സമ്മര്‍ദ്ദം കുറക്കുകയും ആരോഗ്യത്തിനും സഹായിക്കുന്നു. വയറിലെ അസ്വസ്ഥത കുക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഇത് വയറിലേയും താഴത്തേയും പേശികളെ ടോണ്‍ ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും സഹായിക്കുന്നു.
ത്രികോണാസനം
ഇത് ഗര്‍ഭകാലത്തും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. അത്രയധികം പ്രയോജനകരമാണ് ത്രികോണാസനം. ഇത് പ്രസവ ശേഷവും സഹായിക്കുന്നു. ഇടുപ്പ് ഭാഗത്തെ മികച്ച് മാറ്റത്തിലേക്ക് എത്തിക്കുകയും സി- സെക്ഷന്‍ പോലുള്ള അവസ്ഥയില്‍ അതില്‍ നിന്നുള്ള പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ത്രികോണാസനം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അരക്കെട്ട് ചുരുക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ താഴത്തെ ശരീരം, കൈകള്‍, നെഞ്ച് എന്നിവ ശക്തിപ്പെടുത്താന്‍ ത്രികോണാസന സഹായിക്കുന്നു. ഇത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നൗകാസനം
ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു നൗകാസനം. ഇത് ചെയ്യുമ്പോള്‍ വയറിലെ പേശികള്‍ ശക്തിപ്പെടുന്നു. കൂടാതെ ശരീരഭാരം കുറക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് നൗകാസനം. എത്ര വലിയ ദഹന പ്രശ്നത്തേയും പ്രതിരോധിക്കുന്നതിന് നൗകാസനം സഹായിക്കുന്നു. വയറിന്റേയും തുടയുടേയും പേശികളെ ടോണ്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് നൗകാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രാണായാമം
മാനസികവും ശാരീരികവുമായ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് പ്രാണായാമം സഹായിക്കുന്നു. ലളിതമായ ശ്വസന വ്യായാമങ്ങളില്‍ പ്രാണയാമത്തിനുള്ള പ്രാധാന്യം നിസ്സാരമല്ല. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ഡിപ്രഷന്, സമ്മര്‍ദ്ദം എന്നീ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ എന്ത് തന്നെയാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കുക.



Click it and Unblock the Notifications
