Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
World Breastfeeding Week 2023: മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പുള്ള യോഗാസനങ്ങള്‍
ഒരു കുഞ്ഞിന് മുലപ്പാല്‍ എന്നത് അമൃതിന് തുല്യമാണ്. കുഞ്ഞുങ്ങളുടെ ശാരീരിക- മാനസിക വളര്‍ച്ചക്ക് മുലപ്പാല്‍ അനിവാര്യമാണ് എന്ന് നമുക്കെല്ലാം അറിയാം. ജനിച്ച് വീഴുന്ന അന്ന് മുതല്‍ ഇതിലും വലിയ സിദ്ധൗഷധം കുഞ്ഞിന് വേറെ ലഭിക്കാനില്ല എന്നതാണ് സത്യം. ഓഗസ്റ്റ് 1 മുതലാണ് ലോക മുലയൂട്ടല്‍ വാരം ആരംഭിക്കുന്നത്. ഈ വരുന്ന ഒരാഴ്ച മുലയൂട്ടല്‍ ബോധവത്കരണത്തെക്കുറിച്ചും മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തുന്നു. മുലയൂട്ടുന്നതിലൂടെ അമ്മക്കും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ഇത് കൂടാതെ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് അണുബാധകളേയും ബാക്ടീരിയകളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അതിന് സഹായിക്കുന്ന തരത്തിലുള്ള ആന്റിബോഡികള്‍ മുലപ്പാലില്‍ ഉണ്ട് എന്നതാണ് സത്യം. കൂടാതെ അലര്‍ജി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയെ എല്ലാം ചെറുക്കാന്‍ മുലപ്പാല്‍ നല്‍കുന്നതിലൂടെ സാധിക്കുന്നു. എന്നാല്‍ മുലപ്പാല്‍ ആവശ്യത്തിന് ലഭിക്കാത്ത കുട്ടികളില്‍ പോഷകാഹാരക്കുറവ്, ശരീരഭാരക്കുറവ് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി യോഗ എപ്രകാരം സഹായിക്കുന്നെന്ന് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ സ്്ത്രീകളില്‍ മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിക്കുന്നു. ബാലാസനം യോഗയില്‍ വളരെ അടിസ്ഥാനപരമായ യോഗാസനങ്ങളില്‍ ഒന്നാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ബാലാസനം അഥവാ ചൈല്‍ഡ് പോസ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ചെയ്യുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും ശരീരത്തിന് സ്ട്രെച്ച് നല്‍കുകയും ചെയ്യുന്നതാണ് മാര്‍ജാര്യാസനം. ഇതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രതിരോധിക്കപ്പെടുകയും അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാവുകയും ചെയ്യുന്നു. മുലപ്പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മാര്‍ജാര്യാസനം സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. അത്രയധികം ഗുണങ്ങളാണ് ഇതിലൂടെ അമ്മമാര്‍ക്ക് ലഭിക്കുന്നത്.

സൂര്യനമസ്കാരം
യോഗയില്‍ സൂര്യനമസ്കാരം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ആത്മീയമായി പോലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സൂര്യനമസ്കാരം ചെയ്യുന്നതിലൂടെ സാധിക്കുന്നു. സൂര്യനമസ്കാരം എല്ലാ ദിവസവും 10 തവണയെങ്കിലും ചെയ്യുന്നത് ആരോഗ്യത്തെ മികച്ചതാക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും സൂര്യനമസ്കാരത്തിലൂടെ നമുക്ക് ഇല്ലാതാക്കാം. ഇത് മുലപ്പാല്‍ ഉത്പാദനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട.
പ്രാണായാമം
ശ്വസന നിയന്ത്രണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് സത്യം. പ്രാണായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ മുലപ്പാല്‍ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങളിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുകയും അത് വഴി ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

സേതുബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഇത് നിങ്ങളുടെ മുലപ്പാല്‍ ഉത്പാദനത്തെ വരെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. സേതുബന്ധാസനം ചെയ്യുന്നത് വഴി ശരീരത്തില്‍ പല വിധത്തിലുള്ള സ്ട്രെച്ചുകളും മാറ്റങ്ങളും സംഭവിക്കുന്നു. ഇതെല്ലാം നിങ്ങളില്‍ മികച്ച ഗുണങ്ങള്‍ ആണ് പ്രദാനം ചെയ്യുന്നത്. സേതുബന്ധാസനം ചെയ്യുന്നതിലൂടെ ശരീരത്തിനും മനസ്സിനും ഗുണങ്ങള്‍ ധാരാളം ലഭിക്കുന്നു.



Click it and Unblock the Notifications

