Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്ഭകാലം ഈ ലക്ഷണങ്ങള് നിസ്സാരമാക്കല്ലേ, നിര്ജ്ജലീകരണം അത്രയേറെ അപകടം
ഗര്ഭകാലം അമ്മയുടേത് എന്ന പോലെ തന്നെ കുഞ്ഞിന്റേയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അമ്മ വരുത്തുന്ന ചെറിയ തെറ്റുകള് പോലും പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് അമ്മയേയും കുഞ്ഞിനേയും എത്തിയ്ക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തിലും വെള്ളത്തിലും കാണിക്കുന്ന തെറ്റുകള് നിര്ബന്ധമായും ഒഴിവാക്കേണ്ടതാണ്. കാരണം ദാഹമില്ലെങ്കില് പോലും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. അത്രയധികം നാം ശ്രദ്ധിക്കേണ്ടതാണ് ഗര്ഭകാലം.
കാരണം ഗര്ഭകാലം ജലാംശം നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം നിര്ജ്ജലീകരണം സങ്കീര്ണതകളിലേക്ക് നയിച്ചേക്കാം, അതിനാല് നിര്ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള് നേരത്തെ തിരിച്ചറിയുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില് അത് കൂടുതല് ഗുരുതരമായ പ്രത്യാഘാതങ്ങള് ഗര്ഭകാലത്തുണ്ടാക്കുന്നു. പ്രത്യേകിച്ച് ഗര്ഭിണികളായ സ്ത്രീകള് തന്നെ മുന്നിട്ടിറങ്ങി ഇത്തരം കാര്യങ്ങള്ക്ക് പരിഹാരം കാണണം. മറക്കാതെ വെള്ളം കുടിക്കുന്നതിനും ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. പലപ്പോഴും വരണ്ട വായ, തലവേദന, തലകറക്കം, ഇരുണ്ട മൂത്രം എന്നിവയാണ് നിര്ജ്ജലീകരണത്തിന്റെ സാധാരണ ലക്ഷണങ്ങള്. അത് കൂടാതെ ശരീരം ചില ലക്ഷണങ്ങളെക്കൂടി പ്രകടമാക്കും. കൂടുതല് അറിയാന് വായിക്കൂ....

ജലാംശത്തിന്റെ പ്രാധാന്യം
ഗര്ഭാവസ്ഥയില് ആവശ്യമായ രക്തത്തിന്റെ അളവ് വര്ദ്ധിപ്പിക്കുന്നതിന് ജലാംശം നിര്ണായകമായ പങ്ക് വഹിക്കുന്നു. കൂടാതെ ഇത് അമ്നിയോട്ടിക് ദ്രാവകം രൂപപ്പെടുത്തുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മലബന്ധവും മൂത്രനാളിയിലെ അണുബാധയും ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ പലപ്പോഴും സ്ത്രീകള് അഭിമുഖീകരിക്കുന്ന പല അണുബാധകളേയും ചെറുക്കുന്നതിന് സഹായിക്കുന്നു വെള്ളം. ദിനവും എട്ട് മുതല് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര് ശുപാര്ശ ചെയ്യുന്നത്.
നിര്ജ്ജലീകരണത്തിന്റെ അപകടസാധ്യതകള്
നിര്ജ്ജലീകരണം സംഭവിക്കുകയാണെങ്കില്, അത് ഗര്ഭപാത്രത്തിലെ കുറഞ്ഞ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവിന് കാരണമാകുന്നു. കൂടാതെ മാസം തികയാതെയുള്ള പ്രസവം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് അത് നയിച്ചേക്കാം. അതിന്റെ ഫലമായി ഗര്ഭസ്ഥശിശുവിന് പലപ്പോഴും ന്യൂറല് ട്യൂബ് വൈകല്യങ്ങള്ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തില് മതിയായ ജലാംശം നിലനിര്ത്തുന്നത് ഗുണം മാത്രമല്ല, ആരോഗ്യകരമായ ഗര്ഭധാരണത്തിനും കൂടി സഹായിക്കുന്നു.
ലക്ഷണങ്ങള്
ഗര്ഭകാലത്ത് നിങ്ങള്ക്ക് നിര്ജ്ജലീകരണം ഉണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള് ഉണ്ട്. അവ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. വരണ്ട വായയും ചുണ്ടുകളുമാണ് ആദ്യത്തെ കാര്യം. ഇത് കൂടാതെ ചര്മ്മം വരണ്ടിരിക്കുന്നതും മൂത്രത്തിന്റെ നിറ വ്യത്യാസവും എല്ലാം കൂടുതല് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പലരും ഇതിനെ നിസ്സാരവത്കരിക്കുമ്പോള് അത് ഗുരുതരമായ പ്രത്യാഘാതം നിങ്ങളുടെ ഗര്ഭകാലത്തുണ്ടാക്കും എന്നത് ഓര്ക്കേണ്ടതാണ്.
മറക്കാതെ എങ്ങനെ വെള്ളം കുടിയ്ക്കാം?
ആദ്യത്തെ കാര്യം പലരും ഇത് മറന്നു പോവുന്നു എന്നതാണ്. പ്രത്യേകിച്ച് മഴക്കാലമോ മഞ്ഞുകാലമോ ആണെങ്കില് പലരും ദാഹിക്കാതെ വെള്ളം കുടിക്കുന്നില്ല. എന്നാല് ശരീരത്തില് ജലാംശം നിലനിര്ത്താന്, ഗര്ഭിണികള് ഒരു കുപ്പി വെള്ളം കയ്യില് കരുതുകയും ദിവസം മുഴുവന് പതിവായി കുടിക്കുകയും വേണം. പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം അടങ്ങിയ ഭക്ഷണങ്ങള് അവരുടെ ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതും സഹായിക്കും. ഇത് കൂടാതെ നിങ്ങളുടെ മൂത്രത്തിന്റെ നിറം നിരീക്ഷിക്കുന്നത് ജലാംശത്തിന്റെ അളവ് പരിശോധിക്കുന്നതിനുള്ള എളുപ്പവഴിയാണ്. ശരിയായ അളവില് ശരീരത്തില് വെള്ളം ലഭിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം.
ഡോക്ടറെ കാണാന് മടിക്കരുത്
ജലാംശം കുറവാണെന്ന അവസ്ഥയില് നിങ്ങള്ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ ലക്ഷണങ്ങളോ വിട്ടുമാറാതെ നില്ക്കുകയാണെങ്കില് സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കൂടാതെ അവരുടെ നിര്ദ്ദേശ പ്രകാരമുള്ള കാര്യങ്ങള് ചെയ്യുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗര്ഭകാലം അതികഠിനമാവും എന്ന കാര്യത്തില് സംശയം വേണ്ട.



Click it and Unblock the Notifications
