Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മനസ്സ് കൈവിട്ടാല്‍ ശരീരതാളവും തെറ്റും, ഗര്‍ഭകാലത്തെ മാനസികാരോഗ്യം വളര്‍ത്താന്‍ വഴികള്‍
Mental Health During Pregnancy: ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗർഭകാലം. ഈ സമയത്ത് ഗർഭിണിയുടെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ മനസ്സിന്റെ ആരോഗ്യവും പ്രധാനമാണ്. ഉള്ളിൽ പുതുജീവൻറെ തുടിപ്പ് അറിഞ്ഞു തുടങ്ങുമ്പോഴേ മനസിലും ശരീരത്തിലും മാറ്റങ്ങൾ സംഭവിക്കുന്നത് സ്ത്രീകൾ അറിഞ്ഞു തുടങ്ങും. നല്ല ഗർഭകാലത്തിനും ആരോഗ്യകരമായ രീതിയിൽ പ്രസവം നടക്കുന്നതിനുമെല്ലാം ശരീരത്തിൻറെ ആരോഗ്യത്തിലുപരി മനസിന്റെ ആരോഗ്യം പരമപ്രധാനമാണ്.
വൈകാരികമായ ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതാണ് ഗർഭകാലം. നിങ്ങൾ ഗർഭധാരണത്തെക്കുറിച്ചും മാതാപിതാക്കളാകുന്നതിനെക്കുറിച്ചും വളരെ ആവേശഭരിതരായി ഇരിക്കുകയും, പെട്ടെന്ന് എവിടെയുമില്ലാതെ നിങ്ങളുടെ ആവേശം കുറഞ്ഞതായും ,യാതൊരു കാരണവുമില്ലാതെ വിഷമവും നിങ്ങൾക്ക് അനുഭവപ്പെടാൻ തുടങ്ങിയോ - പേടിക്കണ്ട , ഇതെല്ലം വളരെ സാധാരണമാണ്. ഇതെല്ലാം ഗർഭകാലത്തുണ്ടാകുന്ന മൂഡ് മാറ്റമാണ്.

ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കത്തിലെ ബുദ്ധിമുട്ടുകൾ,അമ്മയാകുന്നതിലെ മാറ്റങ്ങൾ,ബന്ധങ്ങളിലെ വെല്ലുവിളികൾ,പണ്ട് നാളുകളിലെ വിഷാദം എന്നിങ്ങനെ പല കാര്യങ്ങൾ ഒൻപതു മാസവും ഒരു ഗർഭിണിയുടെ മാനസികാവസ്ഥയെ മാറി മാറി ബാധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഗർഭകാലത്തെ മാനസികാരോഗ്യം വളരെ പ്രധാനമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പല മാർഗങ്ങളുണ്ട്. അവയിൽ ചിലത് ചുവടെ കൊടുക്കുന്നു.

യോഗ ശീലിക്കുക
ഗർഭകാലത്തു യോഗ ശീലിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. വിഷാദം മറികടക്കുന്നതിന് യോഗ മികച്ചതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച ശേഷം മാത്രം ഗർഭകാല യോഗ ആരംഭിക്കുക. ഗർഭകാലത്തു പതിവായി യോഗ ചെയ്യുന്നത് നിങ്ങൾക്ക് പോസിറ്റിവ് മൂഡ് സമ്മാനിക്കും. കൂടാതെ ഉത്ക്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കത്തിനും യോഗ സഹായിക്കും.

സ്വയം പോസിറ്റിവ് ആയി സംസാരിക്കുക
ഞാൻ സുന്ദരിയാണ്, ഞാൻ പവർഫുൾ ആണ് എന്നിങ്ങനെ സ്വയം പോസിറ്റിവ് ആകാൻ ശ്രമിക്കുക. ഇത്തരത്തിൽ ഒരു ദിനം തുടങ്ങുന്നത് തന്നെ പോസിറ്റിവ് ആയ സംസാരത്തിൽ നിന്നാണെങ്കിൽ നിങ്ങൾക്ക് ദിവസം മുഴുവനും പോസിറ്റിവ് ആയി ഇരിക്കാൻ കഴിയും. അതിനാൽ പോസിറ്റിവ് ആകുന്ന വിധത്തിൽ , സ്വയം പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിക്കുക.

തെറാപ്പി ശീലിക്കുക
ഗർഭാവസ്ഥയിൽ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ ടോക്ക് തെറാപ്പിയാണ് ഏറ്റവും മികച്ചത്. മാറുന്ന നിങ്ങളുടെ മാനസികാവസ്ഥ, ശരീരത്തിന്റെ മാറ്റം, മറ്റു ബുദ്ധിമുട്ടുകളും ആകുലതകളും, കുട്ടിക്കാലത്തെ വിഷമതകൾ,പ്രശ്‍നങ്ങൾ ,ബന്ധങ്ങളിൽ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, രക്ഷിതാക്കളുമായുള്ള നിങ്ങളുടെ പ്രശ്നങ്ങൾ ഇവയെല്ലാം പരിഹരിക്കാൻ ടോക്ക് തെറാപ്പിക്ക് കഴിയും. ഇത് നിങ്ങളുടെ വികാരങ്ങളും വിഷമതകളും പങ്കു വയ്ക്കാൻ പറ്റുന്ന വളരെ സുരക്ഷിതമായ, രഹസ്യമായ ഒരിടം ആയിരിക്കും.

ശരീരത്തെ പോസിറ്റിവ് ആയി കാണുക
ബൗദ്ധികമായി പറഞ്ഞാൽ, ഒരു കുഞ്ഞിനെ വഹിക്കാനും ചുമക്കാനും പോഷകങ്ങൾ പകർന്നു കൊടുക്കാനും ഒക്കെ കഴിവുള്ള ഒരു അത്ഭുതമാണ് നമ്മുടെ ശരീരം. എന്നാൽ വൈകാരികമായി ചിന്തിക്കുമ്പോൾ തികച്ചും വ്യത്യസ്തമാണ്. ഭാരം കൂടി, ആകാരം നഷ്ടപ്പെട്ട് , സ്‌ട്രെച് മാർക്കുകൾ നിറഞ്ഞു, ഊർജ്ജം കുറഞ്ഞ അവസ്ഥ. പല സ്ത്രീകളും ഇതിൽ വിഷമിക്കാറുണ്ട്.
പക്ഷെ ഇത്തരം ശാരീരിക മാറ്റങ്ങളെല്ലാം ഗർഭിണികളിൽ വളരെ സാധാരണമാണ്. അതിനാൽ കണ്ണാടിയിൽ നോക്കി സ്വയം പറയുക, ഞാൻ സുന്ദരിയാണ്, ശക്തയാണ്,എന്റെ ശരീരം ഒരു അതഭുതമാണ്. ഇത്തരത്തിൽ സ്വന്തം ശരീരത്തെക്കുറിച്ചു പോസിറ്റിവ് ആയ ചിന്തയും സംസാരവും നിങ്ങളെ പോസിറ്റീവ് ആക്കും.

ബന്ധങ്ങൾ നിലനിർത്തുക
ഗർഭകാലത്തു നിങ്ങൾ വളരെ തിരക്കിലായിരിക്കും. എന്നാലും നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള ബന്ധം നിലനിർത്തുക. മാതൃത്വത്തിലേക്കുള്ള മാറ്റത്തിൽ നമ്മുടെ കൂട്ടുകാരും, ബന്ധുക്കളും, മാതാപിതാക്കളുമെല്ലാം വേണം.
അവരുടെ പിന്തുണയും അടുപ്പവും നിങ്ങളെ മാതൃത്വത്തിലേക്ക് കടക്കുമ്പോഴുള്ള പരിവർത്തനത്തിൽ ഒരുപാട് സഹായിക്കും.ഇത്തരം സാമൂഹിക ചുറ്റുപാടുകൾ പ്രസവാനന്തര വിഷാദത്തിൽ നിന്നെല്ലാം നിങ്ങളെ സംരക്ഷിക്കും. അതിനാൽ പ്രീയപ്പെട്ടവർ, അയൽക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, രക്ഷിതാക്കൾ എന്നിവരുമായെല്ലാം നല്ലൊരു സാമൂഹികബന്ധം സൂക്ഷിക്കുക.

പങ്കാളിയുമായി അടുപ്പം സൂക്ഷിക്കുക
നിങ്ങൾ ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ കടന്നുപോകുന്നതുപോലെ മറ്റു പല വൈകാരിക തലങ്ങളിലൂടെ നിങ്ങളുടെ പങ്കാളിയും കടന്നുപോകുന്നുണ്ടാകും. അതിനാൽ പരസ്പരം തുറന്നു സംസാരിക്കുക, വികാരങ്ങൾ കൈമാറുക എന്നിവ വഴി നിങ്ങളുടെ മാറ്റങ്ങൾ കൂടുതൽ ലളിതമാക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ ബന്ധം ദൃഢവും ആഴമുള്ളതുമാകും.
നിങ്ങളിലൊരാൾക്ക് ബുദ്ധിമുട്ട് നേരിടുമ്പോൾ അല്ലെങ്കിൽ കൂടുതൽ പിന്തുണ ആവശ്യമായി വരുമ്പോൾ തിരിച്ചറിയാൻ ഇത് നിങ്ങളെ രണ്ടുപേരെയും സഹായിക്കും. അതിനാൽ പങ്കാളിയുമായി തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾ നടത്തുക.



Click it and Unblock the Notifications

