Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കുട്ടികള്‍ക്ക് പതിവായി മധുരക്കിഴങ്ങ് നല്‍കൂ, ഗുണങ്ങള്‍ അനവധി
മധുരക്കിഴങ്ങ് പതിവായിക്കിയാല് നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മധുരക്കിഴങ്ങിലെ പോഷകങ്ങള്‍ വളരെയധികം ഗുണം ചെയ്യും. മധുരക്കിഴങ്ങ് കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

ദഹനം
മധുരക്കിഴങ്ങില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങ് സഹായിക്കും. പ്രത്യേകിച്ച്, അസിഡിറ്റി, പുളിച്ചു തേട്ടല്‍, വയറുവേദന, മലബന്ധം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ്.
രോഗപ്രതിരോധശേഷി
കുട്ടികളിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മധുരക്കിഴങ്ങ് പതിവാക്കുന്നത് വളരെ നല്ലതാണ്. മധുരക്കിഴങ്ങില്‍ വിറ്റമിന്‍ ഇ, കരോറ്റെനോയ്ഡ്സ്, ഫ്ലേവനോയ്ഡ്സ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ്.
കാഴ്ച ശക്തി
കുട്ടികളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ മധുരക്കിഴങ്ങ് പതിവാക്കുന്നത് വളരെ നല്ലതാണ്. മധുരക്കിഴങ്ങില്‍ പോളിഫെനോലിക് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് നല്ലൊരു ആന്റിഓക്സിഡന്റാണ്. ഇത് കണ്ണിന്റെ റെറ്റിനയുടെ ആരോഗ്യം കാത്ത് പരിപാലിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.
കൂടാതെ, ചില പഠനങ്ങള്‍ പ്രകാരം, മധുരക്കിഴങ്ങില്‍ ആന്തോസിയാനിന്‍ എന്ന ആന്റിഇന്‍ഫ്ലമേറ്ററി ഘടകം അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളില്‍ അസുഖം വരാതിരിക്കാന്‍ സഹായിക്കും.കണ്ണുകള്‍ വരണ്ട് പോകുന്നത് തടയാനും സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം
മധുരക്കിഴങ്ങില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. പ്രത്യേകിച്ച് ഓര്‍മ്മ ശക്തി നിലനിര്‍ത്താന്‍ നല്ലതാണ്. അതിനാല്‍, കുട്ടികള്‍ക്ക് പതിവായി മധുര കിഴങ്ങ് നല്‍കുന്നത്, കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്.
ഹൃദയാരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മധുരകിഴങ്ങ് പതിവാക്കാവുന്നതാണ്. മധുരക്കിഴങ്ങില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കാര്‍ഡിയോവസ്കുലര്‍ രോഗങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. കൂടാതെ, കൊളസ്ട്രോള്‍ ഉണ്ടാകുന്നത് തടയാനും, അതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും.
പോഷകങ്ങള്‍
- കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് മധുരക്കിഴങ്ങ്. ഇതില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് സഹായിക്കും.
- കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീണം ഇല്ലാതാക്കും.
- നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം കൃത്യനായി നടക്കുന്നതിനും, ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും.
- കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.
- ഫോസ്ഫറസ്, സോഡിയം, വിറ്റമിന്സി, ഫോലേറ്റ്, വിറ്റമിന്‍ എ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിന് മധുരക്കിഴങ്ങ് സഹായിക്കുന്നു.
Also Read: ഗർഭിണികൾ ഇടതുവശത്തേയ്ക്ക് ചെരിഞ്ഞു കിടക്കണം; കാരണം ഇത്
മറ്റു ഗുണങ്ങള്‍
കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും മധുരക്കിഴങ്ങ് വളരെ നല്ലതാണ.് പ്രമേഹത്തെ നിയന്ത്രിക്കാന്‍ മധുക്കിഴങ്ങ് സഹായിക്കും. അതുപോലെ, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രായമാകുന്നവരിലുണ്ടാകുന്ന ഓര്‍മ്മക്കുറവ് ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങ് പതിവാക്കാവുന്നതാണ്.
കഴിക്കേണ്ട വിധം
മധുരക്കിഴങ്ങ് ആവിയില്‍ വേവിച്ച് കഴിക്കാവുന്നതാണ്. വേണമെങ്കില്‍ സാലഡില്‍ ചേര്‍ത്ത് കഴിക്കാം. മധുരക്കിഴങ്ങ് സൂപ്പ് തയ്യാറാക്കാം. ഒരിക്കലും പൊരിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് നല്ലതല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടാന്‍ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications