Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഗർഭിണികൾ ഇടതുവശത്തേയ്ക്ക് ചെരിഞ്ഞു കിടക്കണം; കാരണം ഇത്
ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീയ്ക്ക് പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അമിതമായിട്ടുള്ള ക്ഷീണം, ഉറങ്ങാനുള്ള ബുദ്ധിമുട്ടുകൾ, കാലിൽ അമിതമായി ഉണ്ടാകുന്ന നീര് എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ഈ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വേണ്ടി ഗർഭിണികൾ ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇടതുവശം ചേർന്ന് കിടക്കുന്നത് മൂലം നിരവധി ഗുണങ്ങൾ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കും.

ഗർഭിണികൾ ഇടതുവശം ചേർന്ന് കിടക്കുമ്പോൾ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തെല്ലാമെന്നും, കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നും നോക്കാം.
ഉറങ്ങേണ്ട രീതി
ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും അമ്മമാർ ഇടതുവശം ചേർന്ന് കിടക്കണം എന്നാണ് പറയുന്നത്. കുഞ്ഞിന് കൃത്യമായി ഓക്സിജൻ ലഭിക്കാൻ ഇടതുവശം ചേർന്ന് കിക്കുന്നത് സഹായിക്കും. ദീർഘനേരം വലതുവശത്തേയ്ക്ക് കിടക്കുന്നത്, അതുപോലെ, നേരെ കിടക്കുന്നതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് ചില പഠനങ്ങൾ പറയുന്നു. കൂടാതെ, ഗർഭിണിയായിരിക്കുമ്പോഴുണ്ടാകുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കണമെങ്കിലും ഇടതുവശം തന്നെയാണ് നല്ലത്. ഇടതുവശം ചേർന്ന് കിടക്കുന്നത് മൂലം എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
രക്തോട്ടം
ഗർഭസ്ഥ ശിശുവിലേയ്ക്ക് കൃത്യമായ രക്തോട്ടം ലഭിക്കാൻ ഇടതുവശം ചേർന്ന് കിടക്കുന്നത് വളരെ നല്ലതാണ്. ഇത് കുഞ്ഞിന് വേണ്ട ഓക്സിജൻ എത്തിക്കുന്നു. പോഷകങ്ങൾ കൃത്യമായി എത്താൻ സഹായിക്കുന്നു. കുഞ്ഞിന്റെ വളർച്ചയ്ക്കും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, ഗർഭിണിയുടെ ഗർഭാശയം, വൃക്ക എന്നിവയിലേയ്ക്കും രക്തം കൃത്യമായി എത്താൻ സഹായിക്കുന്നു. കൂടാതെ, ഹൃദയത്തിലേയ്ക്കുള്ള രക്തോട്ടം കൃത്യമാക്കാനും ഇത് സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു
ഇടതുവശം ചേർന്ന് കിടക്കുമ്പോൾ വൃക്ക, കരൾ എന്നിയിലേയ്ക്കുള്ള അമിതമായിട്ടുള്ള സമ്മർദ്ദവും കുറയുന്നു. ഇത് കൈ, കാലിലെ നീര്, വീക്കം എന്നിവ കുറയ്ക്കാൻ വളരെയധികം സഹായിക്കും. കരളും വൃക്കയും വളരെ നല്ല ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കും.
മലബന്ധ പ്രശ്നം
ഗർഭിണികളിൽ മലബന്ധപ്രശ്നങ്ങൾ അതുപോലെ, വെരികോസ് വെയ്ൻ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ കുറയ്ക്കാൻ ഇടതുവശം ചേർന്ന് കിടക്കുന്നത് വളരെയധികം സഹായിക്കും. രക്തോട്ടം കൃത്യമായി നടക്കുന്നതിനാൽ തന്നെ വെരികോസ് വെയ്ൻ വരാനുള്ള സാധ്യത കുറയ്ക്കുന്നു. അതുപോലെ, മലബന്ധപ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.
മറ്റു കാരണങ്ങൾ
മാസം തികയാതെ പ്രസവിക്കുന്നത്, അതുപോലെ, കുഞ്ഞിനുണ്ടാകുന്ന തൂക്കക്കുറവ്, വളർച്ചക്കുറവ്, പ്രസവം അലസിപ്പോകൽ എന്നിവ കുറയ്ക്കാൻ ഇടതുവശം ചേർന്ന് കിടക്കുന്നത് നല്ലതാണ്. ദീർഘനേരം ഇടതുവശത്ത് കിടക്കാൻ സാധിക്കുന്നില്ലെങ്കിൽ വലതുവശത്തേയ്ക്ക് കുറച്ച് നേരം കിടക്കാവുന്നതാണ്. ഒരിക്കലും നേരെ, കമിഴ്ന്ന് കിടക്കാൻ പാടുള്ളതല്ല. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുട്ടുകൾക്ക് ഇടയിലായി ഒരു തലയണ വെയ്ക്കുക.
- വയറിന് കീഴ്ഭാഗത്തായി തലയണ വെയ്ക്കാം.
- കിടക്കുമ്പോൾ പുറകിലായി തലയണ വെയ്ക്കുന്നതും നല്ല സപ്പോർട്ട് ലഭിക്കാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications