Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ!
ഗര്‍ഭിണികള്‍ വേനലില്‍ ഇവയെല്ലാം കഴിച്ചാല്‍ കുഞ്ഞ് സ്മാര്‍ട്ടാവും
ഗര്‍ഭകാലം എന്നത് പല അരുതുകളുടേയും കൂടി കാലമാണ് എന്ന് എല്ലാ സ്ത്രീകള്‍ക്കും അറിയാം. പലരും കേട്ടിട്ടുണ്ടാവും അത് കഴിക്കരുത്, ഇത് കഴിക്കരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നതിനെക്കുറിച്ചെല്ലാം. ഇത്തരം കാര്യങ്ങള്‍ നമ്മള് അല്പം ശ്രദ്ധയോടെ വേണം എല്ലാവരും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെയും കുഞ്ഞിന്റേയും ആരോഗ്യത്തെ അല്പം പ്രതികൂലമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം, എന്ത് ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ വേനല്‍ കടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലം അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയം തന്നെയാണ്.
അതിലുപരി ഗര്‍ഭകാലത്ത് വളരെ കൂടുതല്‍ ശ്രദ്ധയും കരുതലും വേണ്ട സമയം തന്നെയാണ് വേനല്‍ക്കാലം. അമ്മ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കുഞ്ഞിലും പ്രതിഫലിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും എല്ലാം ഇത് സഹായകമാവുന്നു. ഗര്‍ഭകാലത്ത് കഴിക്കാന്‍ പറ്റിയ ചില വേനല്‍ക്കാല ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത് മാത്രമാണ് വേനലില്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഏറ്റവും കൂടുതല്‍ ആരോഗ്യം നല്കുന്ന ഭക്ഷണങ്ങള്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
എന്തുകൊണ്ട് വേനല്‍ക്കാലം?

എന്തുകൊണ്ടാണ് വേനല്‍ക്കാലത്ത് നാം കൂടുതല്‍ ഭക്ഷണം കഴിക്കണം വെള്ളം കുടിക്കണം എന്ന് പറയുന്നതെന്ന് നോക്കാം. അതിന് കാരണമായി എപ്പോഴും പറയുന്നത് നിര്‍ജ്ജലീകരണം ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന ഒരു സമയമാണ് വേനല്‍ക്കാലം. ഈ സമയം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ആരോഗ്യകരമായ ജീവിത ശൈലിക്ക് വേണ്ടി ചില ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ച്ചൂടിനെ ചെറുക്കുന്നതിനും സുരക്ഷിതമായ ഗര്‍ഭധാരണത്തിനും വേണ്ടി ഭക്ഷണത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. അതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇലക്കറികള്‍

ഏത് കാലാവസ്ഥയിലും നിങ്ങള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഇലക്കറികള്‍. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായി വേണ്ട പല ഘടകങ്ങളും ഇലക്കറികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. ചീര, കാലെ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ പ്രധാന പോഷകങ്ങളാല്‍ സമ്പന്നമാണ് എന്ന് നമുക്കറിയാം. അത് അമ്മയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ വികാസത്തിന് ഫോളേറ്റ് അത്യന്താപേക്ഷിതമാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍. ഇത് കുഞ്ഞിനുണ്ടാവുന്ന വൈകല്യങ്ങളുടെ സാധ്യതയെ കുറക്കുന്നു. മാത്രമല്ല അനീമിയ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് വിളര്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് കാല്‍സ്യവും വളരെ അത്യാവശ്യമാണ്. ഇതെല്ലാം ഗര്‍ഭിണികള്‍ക്ക് ഇലക്കറികളില്‍ നിന്ന് ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഇലക്കറികള്‍ വേനലില്‍ നിങ്ങള്‍ സ്ഥിരമാക്കണം.
പഴങ്ങള്‍

പഴങ്ങളും വേനലില്‍ ഗര്‍ഭിണികള്‍ സ്ഥിരമായി കഴിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ നിര്ജ്ജലീകരണത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ഓറഞ്ച്, വിറ്റാമിന്‍ സി അടങ്ങിയ മറ്റ് പഴങ്ങള്‍, വാഴപ്പഴം, ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം കഴിക്കണം. ഇത് നിങ്ങളുടെ വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ധാതുക്കളുടേയും വിറ്റാമിനുകളുടേയും കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷിയും അസ്വസ്ഥതകളില്‍ നിന്ന് പരിഹാരവും നല്‍കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ രക്തസമ്മര്‍ദ്ദവും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഇതിനെല്ലാം പൊട്ടാസ്യം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പഴങ്ങള്‍ ശീലമാക്കുന്നത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.
പ്രോട്ടീന്‍

പ്രോട്ടീന്‍ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. പ്രോട്ടീന്‍ സ്രോതസ്സുകളായ ചിക്കന്‍, മീന്‍, ടര്‍ക്കി, ടോഫു എന്നിവ കഴിക്കുന്നതിന് ശശ്രദ്ധിക്കേണ്ടതാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി 12 എന്നിവ പോലുള്ള പ്രധാന പോഷകങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാവുന്നുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചക്കും വികാസത്തിനും സഹായിക്കുന്നു. ഇത് കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ കോശവളര്‍ച്ചക്കും സഹായിക്കുന്നതാണ് എന്നതാണ് സത്യം. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വികാസത്തിന് വിറ്റാമിന്‍ ബി 12 പ്രധാനമാണ്. അതെല്ലാം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമുക്ക് മാറ്റം കൊണ്ട് വരാന്‍ സാധിക്കുന്നു.
ധാന്യങ്ങള്‍

ധാന്യങ്ങള്‍ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. അതിന് വേണ്ടി തവിട്ട് അരി, ക്വിനോവ, ഗോതമ്പ് ബ്രെഡ് തുടങ്ങിയ ധാന്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല വേനല്‍ക്കാല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ് ധാന്യങ്ങള്‍. കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. നാരുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ അത് മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
നട്സ്

ഭക്ഷണത്തിന്റെ കാര്യത്തില്‍ നട്സ് നമുക്ക് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും ധാരാളം നട്സ് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പ്രധാന പോഷകങ്ങളും അമ്മക്കും കുഞ്ഞിനും നല്കുന്നു. നട്സില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യത്തിനും വികസനത്തിനും സഹായിക്കുന്നു. അത് മാത്രമല്ല കോശങ്ങളും വളര്‍ച്ചക്കും അമ്മയുടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. മഗ്നീഷ്യം ആരോഗ്യകരമായ പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനും മികച്ചതാണ്. വേനല്‍ സമയം അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ് ഗര്ഭകാലത്തില് അമ്മക്കും കുഞ്ഞിനും എ്ന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
